സർവ്വ കച്ചി കച്ചി....എന്നൊക്കെ കേട്ടോ...പ്രജകളുടെ പൈസ ദൂർത്തി ചിലവാക്കി തിന്നു മുടിച്ചു പരിവാരങ്ങളുമായി ഡൽഹിയിൽ പോയി വരുന്ന പരിപാടിയുണ്ട് കാലാകാലങ്ങൾ ആയി കേരളത്തിൽ നടന്നു വരുന്ന ഒരു നാടകം എന്നത് അറിയാമല്ലോ***???
ഇയിടെ മഹാസാധുവും സർവോപരി സ്വന്തമായൊരു റിപ്പബ്ലിക് കൊണ്ടുനടക്കുന്നയാളും ഓട്ടചങ്ക് എന്ന് നാട്ടുകാരും ഇരട്ടചങ്ക് എന്ന് സ്വന്തം പാർട്ടിയിലെ 80%വിവരം ഇല്ലാത്ത സഖാക്കളും പറയുന്ന കേരള രാജ്യ സാമന്തൻ ചിറ്റഴകൻ പിണറായിസഖാവ് കൂടെ ഏതോ ഒരു പൗഡർ കുട്ടപ്പനെയും കൂട്ടി ഡൽഹിയിൽ ഒന്ന് കറങ്ങി ന.മോ.ജി യെ കാണാൻ...
നമോ.ജി യ്ക്ക് ആളുകളെ ആദ്യം മനസിലായില്ല നോട്ടമൊന്ന് കൂർപ്പിച്ചന്നേരം ആളുകളെ ശരിക്കും മനസ്സിലായി. പിണറായിസഖാവും ചെന്നിത്തല ഗാന്ധിയുമായിരുന്നു. കൂടെ വേറെ കുറേ ജോലിയും കൂലിയും ഇല്ലാത്ത പഹയന്മാരുമുണ്ടായിരുന്നു. പിന്നെ അരുൺസതീശൻ എന്ന ഞാൻ അടക്കമുള്ള താമരക്കുട്ടന്മാരുടെ കൂട്ടത്തിൽ കണ്ടുവരാറുള്ള അപൂർവജനുസ്സിൽ പെടുത്താവുന്ന രാധാകൃഷ്ണജിയും കൂട്ടത്തിലുണ്ടായത് ന.മോ.ജിയെ പെരുത്ത് സന്തോഷിപ്പിക്കുമെന്നാണ് കരുതിയതെങ്കിലും തെറ്റിപ്പോയി. വേണ്ടി വന്നാൽ കേന്ദ്രത്തിൽ നിന്നും ഫ്ലൈറ്റെടുത്തു വരാൻ തക്ക കായികബലമുള്ള കണ്ണന്താനമന്ത്രിയെ ന.മോ.ജിക്കണ്ണുകൾ ആസേതുഹിമാചലം പരതിനോക്കിയിട്ടും കാണാത്തതായിരുന്നു കാരണം.
തന്റെ റിപ്പബ്ലിക്കിലേക്ക് കടന്നുവരുമ്പോൾ ഏത് കുറുനില മന്നനും ചില സാമാന്യമര്യാദകൾ പാലിക്കേണ്ടതുണ്ടെന്ന് ന.മോ.ജിക്ക് പറയണമെന്നുണ്ടായിരുന്നു. അല്പസ്വല്പം മര്യാദകളൊക്കെ ശീലിച്ചുവന്ന രാജാധിരാജനായത് കൊണ്ട് ചിറ്റഴകൻ സഖാവിനോട് അതുരിയാടിയില്ലെന്ന് മാത്രം.
അരിയാണ് സാമന്തൻ ചിറ്റഴകൻ ചോദിച്ചത്. അരിയുടെ അർത്ഥശാസ്ത്രം തിരിച്ച് ചോദിച്ചുകളഞ്ഞു രാജാധിരാജൻ നമോ ജി. അർത്ഥശാസ്ത്രം കലക്കിക്കുടിച്ചതാണെങ്കിലും അരിയുടെ അർത്ഥശാസ്ത്രമേതെന്ന് അത്രമേൽ തിട്ടമുണ്ടാവാതെ പോയത് പിണറായിസഖാവിന്റെ കുറ്റമല്ല.
(കേന്ദ്ര അരിമന്ത്രി കീഴ്ജാതി ആയത് കൊണ്ട് പിണറായി മന്നൻ അദ്ദേഹത്തെ കാണില്ല അത് വേറെ സത്യം)
പിണറായി മന്നൻ കേരളം എന്ന
സ്വന്തം റിപ്പബ്ലിക്കിൽ ചിലരോടെല്ലാം കല്പിച്ചത് പോലെ കടക്ക് പുറത്ത് എന്ന് നേരേ ചൊവ്വേ ന.മോ.ജി പറഞ്ഞില്ല. ന.മോ.റിപ്പബ്ലിക്കിൽ അങ്ങനെ പറയുന്നതല്ല ശീലം എന്നത് കൊണ്ട് മാത്രമായിരുന്നു അത്. (നമോജി സ്വയംസേവകൻ ആണ്)
ഏതായാലും നമോ.ജി. പിണറായി സഖാവിനോട് അമേരിക്കൻ ജംഗ്ഷനിലെ തട്ടുകടയെപ്പറ്റി വാതോരാതെ സംസാരിച്ചത് നന്നായെന്ന് മാത്രം തത്‌കാലം നമുക്ക് ആശ്വസിക്കാം. പിണറായി സഖാവിന്റെ അമേരിക്കൻ യാത്ര ഒന്ന് ഒന്നര യാത്ര എന്നത് സത്യം..കേരളത്തിലെ പ്രജകൾ ഒന്നും ചോദിച്ചു ചെല്ലില്ല എന്ന് സർ സി.പി യുടെ പുതിയ അവതരണം ആയ പിണറായി രാജാവിനു അറിയാം. പണ്ട്
പ്രവിശ്യകൾക്ക് സ്വതന്ത്ര പരമാധികാരം വേണമെന്ന് വാദിച്ചതിന് സർ സി.പിയുടെ മൂക്ക് ചെത്തി ഉപ്പിലിട്ടത് ചരിത്രപരമായ മണ്ടത്തരമായിപ്പോയോ എന്ന് ഇപ്പോൾ പിണറായി സഖാവ് ഓർക്കുകയാണ.് ഇപ്പോൾ കേരള
റിപ്പബ്ലിക്കിൽ നിന്നുള്ള പുതിയ തിട്ടൂരങ്ങൾ നമ്മെ സി പി യുടെ കാലം ഓർമ്മിപ്പിക്കാതില്ല. സർ സി.പിയുടെ അമേരിക്കൻമോഡലിനെ അറബിക്കടലിൽ തള്ളിയവർ ആണ് കേരളത്തിൽ ഉള്ളത് അത് സഖാവ് മറന്നു തുടങ്ങി.
സ്വന്തം റിപ്പബ്ലിക്കിൽ മാന്യമായി ഭരിക്കുന്നത് നല്ലത് എന്ന് പിണറായി സഖാവെ ഓർക്കുക.....അമേരിക്കൻ യാത്രയിലെ വിശേഷം എന്തൊക്കെ എന്ന് ജനങ്ങൾക്ക് അറിയണ്ടേ ഒന്ന് വിശദീകരണം നൽകി ജനങ്ങളെ ബോധ്യപ്പെടുത്താൻ നിങ്ങൾ കേരളാ മുഖ്യമന്ത്രിയാണ്???ആണോ അതോ പാർട്ടി സെക്രട്ടറിയോ???
No comments:
Post a Comment