Saturday, 7 July 2018

ക്രിസ്ത്യൻ സംഘടനകൾക്ക് പതിച്ചു നൽകിയ ഭൂമി തിരിച്ചു പിടിക്കണം

തിരുവനന്തപുരം നഗരത്തിൽ ഏറ്റവും കണ്ണായ സ്ഥലങ്ങൾ മുഴുവൻ രാജഭരണകാലത്ത് സ്വന്തമാക്കിയത് ക്രൈസ്തവരാണ്.

കവടിയാർ കൊട്ടാരത്തിന് വിളിപ്പാടകലെ തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന് എതിർവശം
സാൽവേഷൻ ആർമിക്ക് സൗജന്യമായ് പതിച്ചുനല്കി, ഉദ്ദേശം 25 ഏക്കറിൽ അധികം സ്ഥലം.

രാജ്ഭവൻ കഴിഞ്ഞ് വെള്ളയമ്പലം ജംഗ്ഷൻ വരെ പരന്നു കിടക്കുന്ന ഉദ്ദേശം 30ഏക്കർ സ്ഥലം തിരുവനന്തപുരം ബിഷപ്പിന് സൗജന്യമായി നല്കി.

തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിന് കിഴക്കു ഭാഗം മുതൽ കോർപ്പറേഷൻ ഓഫീസിന് എതിർവശം വരെ പരന്നു കിടക്കുന്ന ഉദ്ദേശം 50ഏക്കർ സ്ഥലം എൽ.എം.എസ്.ന് സൗജന്യമായി പതിച്ചു കൊടുത്തു.

യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് തൊട്ടു തെക്കുവശം കിടക്കുന്ന സ്ഥലം ക്രൈസ്റ്റ്ചർച്ചിനു സൗജന്യമായി പതിച്ചു നല്കി.

പാളയം ജംഗ്‌ഷനിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് എതിർവശം
പാളയം പള്ളിക്ക് സൗജന്യമായി പതിച്ചു നല്കി.

യൂണിവേഴ്സിറ്റി കോളേജിനു എതിർവശം സംസ്കൃത കോളേജിന് തെക്ക് വശം ക്രിസ്ത്യൻ പള്ളിക്ക് സൗജന്യമായി പതിച്ചു നല്കി.

സെക്രട്ടേറിയറ്റിൽ വടക്ക് വശം പുന്നൻ റോഡിന്റെ കിഴക്ക്‌ വശം ഒരു കന്യാസ്ത്രീ മഠത്തിനും, ഒരു പള്ളിക്കും സ്ഥലം സൗജന്യമായി പതിച്ചു നല്കി.

പി.എം.ജി. ജംഗ്ഷന് സമീപം പ്ലാമൂട് ജംഗ്ഷനിലേക്ക് പോകുന്ന റോഡിന്റെ കിഴക്ക് വശം കത്തോലിക്ക പള്ളിക്ക് സൗജന്യമായി പതിച്ചു നല്കി.

പട്ടം എൽ.ഐ.സി.ഓഫീസിന് സമീപം പട്ടം ബിഷപ്പ്ഹൗസിന് സർക്കാർ ഭൂമി സൗജന്യമായി പതിച്ചു നല്കി.

പട്ടം സെന്റ് മേരീസ് സ്കൂളും, പള്ളിയും ഉൾപ്പെടുന്ന ഉദ്ദേശം 25ഏക്കർ സ്ഥലം കേരള സർക്കാർ സൗജന്യമായി പതിച്ചു നല്കി.

നാലാഞ്ചിറ മാർഇവാനിയോസ് കോളേജിന് ഉദ്ദേശം 100ഏക്കർ സ്ഥലം സർക്കാർ സൗജന്യമായി പതിച്ചു നല്കി.

പാളയം മോസ്ക്കിന് 30സെന്റ് സ്ഥലവും, പാളയം ഗണപതി ക്ഷേത്രത്തിന് 5സെൻറ് സ്ഥലവും സർക്കാർ സൗജന്യമായി നൽകിയിട്ടുണ്ട്.

ബ്രിട്ടീഷ് സർക്കാരിന്റെ ഭീഷണിക്ക് വഴങ്ങിയാണ് ആയിരം കോടിയിലധികം ഇപ്പോൾ കമ്പോളവിലവരുന്ന സർക്കാർ ഭൂമി ക്രിസ്ത്യൻ മിഷനറിമാർ തിരുവിതാംകൂർ രാജാവിൽ നിന്നും തട്ടിയെടുത്തത്.

കവടിയാർ കൊട്ടാരം മുതൽ സെക്രട്ടേറിയറ്റ് വരെ മൂന്നു കിലോമീറ്റർ ദൂരത്തിനുള്ളിൽ രാജവീഥിക്ക് ഇരു വശവും ക്രൈസ്തവ സഭകൾക്ക് അല്ലാതെ മറ്റാർക്കും സ്വകാര്യ ഭൂമി ഇല്ല എന്ന വസ്തുത കൂടി നാം മനസ്സിലാക്കണം.

ഈ പറഞ്ഞ പ്രദേശത്ത് ക്രൈസ്തവ സഭകൾക്ക് സൗജന്യമായി പതിച്ചു നല്കിയ ഭൂമി കഴിഞ്ഞാൽ ബാക്കി സർക്കാർ ഭൂമി മാത്രമേയുള്ളു.
പാളയം മോസ്കിന് 30സെന്റും, പാളയം ഗണപതി ക്ഷേത്രത്തിന് 5സെന്റ് സ്ഥലവും ഉണ്ടെന്നത് മറന്നിട്ടില്ല...

No comments:

Post a Comment