Friday, 20 July 2018

ഹിന്ദുസഖാക്കൾ സിപിഎം നേതാക്കളുടെ ഇരട്ടതാപ്പ് തിരിച്ചറിയുക

വീണ്ടുംഒരുരക്തസാക്ഷികൂടി സിപിഎം ന് സ്വന്തം....അഭിമന്യു എന്ന ഹിന്ദുസഖാവ്...
മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ  കുത്തിക്കൊന്ന സംഭവത്തിലും പാഠം പഠിക്കാതെ സിപിഎം. അഭിമന്യുവിന്റെ കൊലപാതകത്തിലും ക്യാമ്പസിലെ അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്നുയരുന്നത്. പ്രവര്‍ത്തകര്‍ കുത്തേറ്റുമരിച്ചാലും രക്തസാക്ഷികളെയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നതെന്ന് മഹാരാജാസ് സംഭവം വ്യക്തമാക്കുന്നു.

ആദ്യം പ്രസ്ഥാവന ഇറക്കിയ എസ്എഫ്‌ഐ മുന്‍ നേതാവും യുവജന കമ്മീഷന്‍ അധ്യക്ഷയുമായ *ചിന്താ ജെറോമിന്റെ പ്രസ്താവനയില്‍ നിന്ന് ക്യാമ്പസിലെ അക്രമരാഷ്ട്രീയത്തെ ഇപ്പോഴും ഇടതു പാര്‍ട്ടികള്‍ പരസ്യമായി അംഗീകരിക്കുന്നുണ്ടെന്ന സൂചനയാണുള്ളത്. അഭിമന്യുവിന്റെ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമായിട്ടാണ് ചിന്താ ജെറോം വിശേഷിപ്പിക്കുന്നത്…അത്‌ തന്നെയാണ് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞതും

പാര്‍ട്ടിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിനുവേണ്ടി രക്തസാക്ഷിയായ അഭിമന്യുവിനെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ചിന്തയുടെയും പിണറായി ഭരിക്കുന്ന സംസ്ഥാന സർക്കാരിന്റെയും  പരാമര്‍ശം. ഇടതുപക്ഷ സൈബര്‍ പോരാളി ദീപാ നിശാന്തിന്റെയും ഫേസ്ബുക്ക് കുറിപ്പുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. 

പരിശീലനം സിദ്ധിച്ച പോപ്പുലര്‍ ഫ്രണ്ടുകാരാണ് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടും എസ്എഫ്‌ഐ നേതാക്കള്‍ക്ക് പോലും പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉച്ചത്തില്‍ പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. പല ക്യാമ്പസുകളിലും എസ്എഫ്‌ഐയും പോപ്പുലര്‍ ഫ്രണ്ടും സഖ്യത്തിലായതാണ് പരസ്യമായി എതിര്‍ക്കാതിരിക്കാന്‍ കാരണമെന്നാണ് സൂചന. അതുകൊണ്ടുതന്നെയാകാം മുന്‍ എസ്എഫ്‌ഐ നേതാവിന് അഭിമന്യുവിന്റെ മരണം ഒറ്റപ്പെട്ട സംഭവമായി മാറിയതും.

മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവം നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ ആരാണ് കൊന്നതെന്ന് പറയുന്നില്ല. ഗൗരീലങ്കേഷ് കൊലചെയ്യപ്പെട്ട് മിനിറ്റുകള്‍ക്കുള്ളില്‍ ആര്‍എസ്എസ്സുകാരാണ് കൊലയ്ക്ക് പിന്നിലെന്ന് കുറിച്ച പിണറായിക്ക് സ്വന്തം പാര്‍ട്ടിക്കാരന്‍ മുസ്ലിം തീവ്രവാദികളുടെ കുത്തേറ്റ് മരിച്ചിട്ട് പ്രതികരിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനാകട്ടെ കൊലയ്ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന ആരോപണം മാത്രമാണ് ഉന്നയിച്ചത്.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം മൃദുസമീപനം സ്വീകരിക്കുന്നതില്‍ രാഷ്ട്രീയ അജണ്ടയുണ്ടോയെന്ന് സംശയമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടുമായി രഹസ്യമായി സിപിഎം സഖ്യത്തിലേര്‍പ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പരസ്യ നിലപാട് എടുത്താല്‍ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമോയെന്നും അവര്‍ ഭയപ്പെടുന്നു.
ഉത്തരേന്ത്യയില്‍ ഉണ്ടാകുന്ന ചെറിയ സംഭവങ്ങളുടെ പേരില്‍ ആര്‍എസ്എസ്സിനെതിരെ ചെളിവാരിയെറിയുന്ന സാസ്‌കാരിക നായകരൊന്നും പോപ്പുലര്‍ ഫ്രണ്ടിനെതിരെ പ്രതികരിച്ചില്ല. ഇടതുപക്ഷ ചിന്തകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന സക്കറിയയെ പോലുള്ളവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നരനായാട്ട് അറിഞ്ഞ മട്ടില്ല. പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ മുസ്ലിം തീവ്രവാദ സംഘടനകളുടെ വേദികള്‍ ഉപയോഗിച്ച് വിദേശയാത്രയും അവാര്‍ഡുകളും വാങ്ങിക്കൂട്ടുകയാണ് പലരും. ഇടതുപക്ഷത്തോടൊപ്പം നിന്ന് സമൂഹമാധ്യമങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്ക് ഇമേജ് സൃഷ്ടിക്കുകയാണ് പല സാസ്‌കാരിക നായകരുടെയും പണി...അതെല്ലാം അവിടെ നിൽക്കട്ടെ

ഹിന്ദുക്കൾ ആയ സഖാക്കളെ...
നിങ്ങൾ അഭിമന്യുവിന്റെ അമ്മയെ കണ്ടോ. ഇപ്പോഴും അലമുറയിട്ട് കരയുകയാണ് ആ അമ്മ തോട്ടം തൊഴിലാളി ആണ് ഇവർ *വട്ടവട* എന്ന ചെറിയ കുഗ്രാമത്തിന്റെ സുടാപ്പി കുഞ്ഞുങ്ങൾ  പ്രതിക്ഷയാണ്  തല്ലി കെടുത്തിയത് മഹാരാജാസ് പൊലെയൊരു കോളേജിൽ പഠിക്കാൻ ആഗ്രഹിച്ചവൻ ദൂരെ കോളേജിൽ മകന്റെ ഭാവി സുരക്ഷിതം അണെന്ന് കരുതി മുണ്ട് മുറുക്കിയുടുത്ത് സ്വപ്നങ്ങൾ നെയ്ത അച്ഛനും അമ്മയും കാതിൽ ഒരു കമ്മൽ തരിപോലും ഇല്ലാത്ത ഒരു പെങ്ങൾ കൂടിയുണ്ട് അഭിമന്യുവിന് അതും  അവിടെ നിൽക്കട്ടെ

സഖാക്കളെ നിങ്ങൾ എഴുതി തുടങ്ങിയില്ലേ *വർഗീയത തുലയട്ടെ* എന്ന്
നിങ്ങൾ ഇപ്പോൾ എഴുതി നടക്കുന്നു.... വർഗ്ഗീയത തുലയട്ടെ .. എന്ന്...

ഏത് വർഗ്ഗീയതയാണ് തുലയേണ്ടത്..?

ക്ഷേത്രമുറ്റത്ത് ബീഫ് ഫെസ്റ്റിവല് നടത്തിയ വർഗ്ഗീയതയോ?

മാൻഹോളിൽ വീണ് മരിച്ചവർക്കു പോലും മതം നോക്കി നഷ്ടപരിഹാരം കൊടുത്ത വർഗ്ഗീയതയോ?

റിസർവ് ബാങ്ക് എതിർത്തിട്ടും ഇസ്ലാമിക് ബാങ്ക് തുടങ്ങിയ വർഗ്ഗീയതയോ?

ഒരു വിഭാഗത്തിന് വേണ്ടി ഹലാൽ ചിട്ടി തുടങ്ങാൻ പോകുന്ന വർഗ്ഗീയതയോ?

ആഴ്ചയിലൊരിക്കൽ കുമ്പസരിക്കുകയും, നിത്യേന നിസ്ക്കരിക്കുകയും ചെയ്യുന്ന സഖാക്കളെ വിട്ട് ഗുരുവായൂരിൽ ഒന്ന് തൊഴുതുപോയതിന് ഹിന്ദു സഖാവിനോട് വിശദീകരണം ചോദിച്ച വർഗ്ഗീയതയോ?

കോളേജ് കാമ്പസിനു മുന്നിൽ സരസ്വതീ ദേവിയെ നഗ്നയായി വരച്ച് അത് തങ്ങളുടെ സ്വാതന്ത്ര്യമാണ് എന്ന് പറഞ്ഞ വർഗ്ഗീയതയോ?

ദുർഗ്ഗാദേവിയെ വേശ്യയെന്ന്  വിളിച്ച് അപമാനിച്ച വർഗ്ഗീയതയോ?

റംസാന് നോമ്പുതുറ നടത്തുമ്പോഴും ഓണത്തിന് പൂക്കളമിടരുതെന്ന് ആജ്ഞാപിച്ച വർഗ്ഗീയതയോ?

ഇന്ത്യൻ സൈനികരെ പെണ്ണുപിടുത്തക്കാരെന്ന് അപമാനിക്കുകയും, ബിൻലാദനെ പ്രശംസിച്ച് കവിതയെഴുതുകയും ചെയ്ത വർഗ്ഗീയതയോ?

കയ്യേറ്റക്കുരിശ് പിഴുത് മാറ്റിയാൽ മതവികാരം വ്രണപ്പെടുമെന്ന് പറഞ്ഞ വർഗ്ഗീയതയോ?

നൂറിലധികം സാധാരണ മനുഷ്യരെ ചുട്ടുകൊന്ന തീവ്രവാദിയ്ക്കൊപ്പം വേദി പങ്കിട്ട വർഗ്ഗീയതയോ?

വിധവകൾക്ക് വീട് നൽകുന്ന പദ്ധതിയിൽ പോലും ഹിന്ദു വിധവകളെ മാറ്റിനിർത്തിയ വർഗ്ഗീയതയോ?

യുവാക്കളെ സിറിയയ്ക്ക് അയയ്ക്കുകയും, പെൺകുട്ടികളെ ലൗ ജിഹാദിൽ കുടുക്കുകയും ചെയ്യുന്ന മതപരിവർത്തന കേന്ദ്രത്തിനെതിരെ ഒരു നടപടിയുമെടുക്കാതെ ഹിന്ദുക്കളുടെ യോഗ പരിശീലന കേന്ദ്രം പൂട്ടിച്ച വർഗ്ഗീയതയോ?

സ്വന്തം സഖാവിനെ ഇസ്ലാമിക തീവ്രവാദികൾ കുത്തിക്കൊന്നിട്ടും പ്രതികളെ പിടിക്കാതെ ഒത്തുകളിച്ച് നിൽക്കുന്ന വർഗ്ഗീയതയോ?

ഏത് വർഗ്ഗീയതയാണ് ഹിന്ദു സഖാക്കളെ  തുലയേണ്ടത്? തെളിച്ച് പറയൂ..

വരമ്പത്ത് കൂലി കൊടുക്കും എന്ന് പറഞ്ഞു നടന്ന സഖാക്കൾ ഇപ്പോൾ എഴുതി കലിപ്പ് തീർക്കുന്നു..*വർഗീയത തുലയട്ടെ*...ഇനി നിങ്ങൾ ചിന്തിച്ചു തുടങ്ങണം...ഇനി ഞാൻ പറയട്ടെ

നിങ്ങളുടെ  പാർട്ടിയുടെ ഒരു  നേതാക്കൻമാരുടേയും മക്കൾ രക്തസാക്ഷിയാകുന്നില്ല.... ഒരു രക്തസാക്ഷിയുടേയും മക്കൾ മന്ത്രിമാരാകുന്നും ഇല്ല....

അരുൺസതീശൻ എന്ന ഞാൻ ആർ.എസ്.എസ്.കാരൻ ആണ് ഒന്നാന്തരം ഹിന്ദു വർഗീയവാദി  എന്റെ കൂട്ടത്തില്‍ ഒരുവന്‍ കൊല്ലപ്പെട്ടാൽ  മതിലില്‍ പ്രതിക്ഷേധം എഴുതി തീര്‍ക്കുന്ന  സിപിഎം കാരൻ അല്ല ഞാൻ. കാര്‍മേഘം കണ്ടു ഭയക്കുന്ന തോണിക്കാരനല്ല  ഞാൻ സ്വയം സേവകൻ.പേമാരിയും ഇടിമിന്നലും അതിജീവിച്ചു തീച്ചൂളയില്‍ പിറന്നുവീണ നട്ടെല്ലുള്ള പോരാളിയാണ്...മരിക്കും വരെ അങ്ങനെ തന്നെ...

No comments:

Post a Comment