ഓൾഡ് മൂരി ജലീലിനും ഉൾവിളിയുണ്ടാകുന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. വിപ്ലവാനന്തരം കട്ടൻ ചായയും കുടിച്ച് കോലായിലിരിക്കുന്നേരമായിരിക്കും ഉൾവിളികൾ എത്തിച്ചേരുന്നത് എന്ന അശരീരി മാർക്സിന്റേതെന്ന വ്യാജേന മുഴങ്ങിക്കേൾക്കുകയുണ്ടായി. ജനകീയ ജനാധിപത്യ വിപ്ലവമന്ത്രദ്ധ്വനികൾക്കായി അന്നേരം അഭിനവ ഏംഗൽസ് ബേബിസഖാവ് തൊട്ട് തണ്ടും തടിമിടുക്കുമായി വിപ്ലവത്തെ വരവേൽക്കാൻ ഒരുമ്പെട്ട് നിൽക്കുന്ന ഇ.പി. ജയരാജസഖാവ് വരെ കാത് കൂർപ്പിച്ച് നിന്നുപോലും. അശരീരി കേട്ട ദിക്കിൽ സ്ഥൂല, സൂക്ഷ്മ പരിശോധനകൾ പൂർത്തിയാക്കിയും ശബ്ദത്തിന്റെ മോഡുലേഷൻ വിശകലനം ചെയ്തുമെല്ലാം ശബ്ദത്തിനുടമ മാർക്സ് തന്നെയാവണമെന്ന് തീർച്ചപ്പെടുത്താൻ ബേബിസഖാവും പിന്നെ മലപ്പുറം വഴി തൃപ്പൂണിത്തുറയിലെത്തിപ്പെട്ട തൃപ്പൂണിത്തുറ മാർക്സ് സ്വരാജ് സഖാവുമേയുള്ളൂ, ഈ ലോകത്ത്.
അശരീരിയുടെ ഉറവിടം ബേബിസഖാവ് സ്ഥിരീകരിച്ചതോടെയാണ് ഉൾവിളി പരസ്യപ്പെടുത്താൻ ഓൾഡ് മൂരി ജലീൽവ്നിശ്ചയിച്ചുറപ്പിച്ചത്. 'മുഷ്ടികൾ കൊണ്ടുടനടികളുമിടികളു-മൊട്ടുനേരമൊരു കലശലുഘോഷം, ദുഷ്ടനാകിന നിശാചരാധമനെ, മുഷ്ടി കൊണ്ടുടനടിച്ചു ഹനിച്ചു' എന്ന രൗദ്രഭാവത്തിലാണ്ട് പോയ നേരമായിരുന്നു ഓൾഡ് മൂരി ജലീൽ
ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ പ്രതിഷ്ഠയായിരുന്ന കസേരയെ ഇളക്കിയെടുത്ത് മറിച്ചിടാനായി ജയരാജസഖാവിന് നീട്ടിയിട്ട് കൊടുത്തത്. റഷ്യൻ ലോകകപ്പിൽ ഫ്രാൻസിന്റെ എംബാപ്പെയും അർജന്റീനക്കാരൻ മെസ്സിയും ബ്രസീലുകാരൻ നെയ്മറുമൊക്കെ നീട്ടിയിടുന്ന കുറിയ പാസുകളെ അനുസ്മരിക്കുന്ന ഒരു മാസ്മരികനീക്കമായിരുന്നു അത്. പണ്ടൊരു കളിയിൽ റൊണാൾഡിഞ്ഞോയുടെ പാസ് പിടിച്ചെടുത്ത് എതിർഗോൾവല കുലുക്കിയ ബാപ്സ്റ്റയുടെ മട്ടിലായിരുന്നു അന്നേരം കസേര താഴേക്ക് മറിച്ചിട്ട ജയരാജസഖാവിന്റെ ഭാവമെന്ന് പൂഞാൻ നായിന്റെ മോൻ പി.സി. ജോർജിനെ പോലുള്ള കായികനിരൂപകർ പോലും വിലയിരുത്തിയതാണ്. 2015 മാർച്ച് 15നായിരുന്നു ആ സുവർണമുഹൂർത്തം.
തദനന്തരം മീനച്ചിലാറ്റിലൂടെയും ചാലിയാർ പുഴയിലൂടെയും എന്തിനേറെ കിള്ളിയാറ്റിലൂടെ പോലും വെള്ളമൊരുപാട് ഒഴുകിപ്പോയി. ജനകീയ ജനാധിപത്യ വിപ്ലവം വിരിഞ്ഞു. കരിങ്ങോഴയ്ക്കൽ മാണി മാണി വിപ്ലവാനന്തരം മാണിപ്രമാണിയായി മാറുന്നതിനും സാക്ഷ്യം വഹിച്ചത് ഇതേ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. പ്രമാണിപ്പട്ടം നൽകിയനുഗ്രഹിക്കാൻ പിണറായിസഖാവ് മുന്നിൽ നിൽക്കുന്നത് കണ്ട ആ മാത്രയിലാണ് ആദ്യമായി ഓൾഡ് മൂരി
ജലീലിന്റെയുള്ളിലും വിപ്ലവബോധം തുടിച്ച് തുടങ്ങിയതെന്ന് പറയുന്നു.
വിപ്ലവകാരിയായാലും താൻ ആളൊരു അദ്ധ്യാപകനാണല്ലോയെന്ന്
ഓൾഡ് മൂരി*ജലീലിന്*ബോദ്ധ്യം വന്നതും അങ്ങനെയാണ്. മൂരി ജലീലിനൊപ്പം ശ്രീകോവിലിലെ മൈക്ക് പ്രതിഷ്ഠകളും മറ്റും ഇളക്കിമാറ്റാൻ നിന്ന *കുഞ്ഞമ്മദ് സഖാവിന്* പക്ഷേ വിപ്ലവവും വിരിഞ്ഞ് കട്ടൻ ചായയും കുടിച്ച് തീർന്നിട്ടും താനൊരു അദ്ധ്യാപകനാണെന്ന ബോദ്ധ്യം ഇതുവരെ വന്നിട്ടില്ലത്രെ. പാർട്ടിക്ക് വരാത്ത ബോദ്ധ്യം സഖാവിനുണ്ടാകാൻ തരമില്ലെന്നതിനാൽ സമാധാനിക്കുക. *മൂരി ജലീൽ* അദ്ധ്യാപകൻ മാത്രമല്ല, മുൻ് സിമി പ്രവർത്തകൻ മാത്രമല്ല സർവോപരി മന്ത്രി കൂടിയാണ്. അതുകൊണ്ട് മാപ്പപേക്ഷ പൂർവകാല പ്രാബല്യത്തോടെ സ്വീകരിച്ചുകൊള്ളാൻ താഴ്മയോടെ അപേക്ഷിക്കുന്നു. അന്നേ ദിവസം മേശപ്പുറത്ത് വയ്ക്കപ്പെട്ട (ശിവൻ) ശവo കുട്ടി സഖാവിന്റെ ഭാവിയെ ഓർത്തെങ്കിലും എത്രയും വേഗം ഇതിലൊരു തീർപ്പുണ്ടാകണം..
No comments:
Post a Comment