Wednesday, 18 July 2018

രാമായണ മാസാചരണം

ഓരോ വർഷവും ,കർക്കിട മാസത്തെ, രാമായണ മാസമായി  ആചരിക്കാറുണ്ട് ,രാമായണം എന്ന വാക്കിന്റെ  അർത്ഥം  ഒന്നിതാണ്  രാവ്   മായണം ,രാവ് ,എന്നാൽ  രാത്രി  അതായത്   അ ജ്ഞത ,അജ്ഞാനം  മായണം ,പക്ഷെ രാമായണം  വായിച്ചു  കഴിഞ്ഞ  ശേഷവും, ശ്രവിച്ച, ശേഷവും ,നമ്മൾ, ഓരോരുത്തരുടെയും, മനസ്സിലെ ,അന്ധകാരം മാറുന്നുണ്ടോ,എന്ന ചോദ്യം നാം സ്വയം നമ്മോട് ചോദിക്കൂ .

ഭാരതം വേദ ശാസ്ത്ര ഗ്രന്ഥ ഇതിഹാസ പുരണങ്ങളുടെ,, ഉറവിടമാണ്‌ .ഇവയിലെലാം, അനേക സത്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് ..രാമായണം എന്ന കാവ്യത്തിലും, ഇന്നത്തെ ,മനുഷ്യ ജീവിതത്തിനു, ആവശ്യമായ  പല രഹസ്യങ്ങളും എഴുതിയിട്ടുണ്ട് ,പക്ഷെ  ആ രീതിയിലാണോ, വായിക്കുന്നത് ,കേൾക്കുന്നത് , അന്നും, ഇന്നും, എന്നും, രമായണത്തിനു വളരെ പ്രസക്തിയുണ്ട്, രമായണത്തിലൂടെ, ജീവിതത്തിൽ നമുക്ക്, ശ്രേഷ്ട്ട മാർഗ്ഗ ദർശനം പഠിത്തം, ജീവിതത്തിനു വേണ്ട  ആചരങ്ങൾ ,വ്യവഹാരത്തിനു ആവശ്യമായ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും ,രാമായണം  മാസം, ആചാരിക്കാനുള്ളത്, മാത്രമല്ല ,നമുക്ക് നല്ല ജ്ഞാനം നേടാനുള്ളതാണ് ,രാമായണത്തിലെ ഓരോ കഥാപാത്രത്തിനും, അവരുടേതായ പ്രാധാന്യം ഉണ്ട് .

ശ്രീരാമൻ, എന്ന കഥാപാത്രത്തെ, എടുത്താൽ ശ്രീരാമൻ, അർത്ഥം, മര്യാദ പുരുഷോത്തമൻ ,ഉത്തമനായി, മാത്രകാപുരുഷനായി, കാണിച്ചിരിക്കുന്നു, ശ്രീരാമന്റെ, ജീവിതത്തിൽ  എത്രയോ സാഹചര്യങ്ങൾ നേരിടേണ്ടി വന്നപ്പോൾ ഒരിക്കലും വിരൽ ചൂടി, ഇവർ കാരണമാണ്,എനിക്ക്  ഇങ്ങിനെ  വന്നത്  എന്ന്  പറഞ്ഞിട്ടില്ല.

.... ദശരഥൻ, കൈകേയി, മന്ഥര , കാരണം  എന്ന് പറയാതെ ഞാൻ എന്താണ് ഇപ്പോൾ ഇവിടെ ചെയ്യേണ്ടത് എന്നാണു ചിന്തിച്ചത് . ആർക്കും ചതി  ശ്രീരാമൻ കൊടുത്തിട്ടില്ല, തന്റെ മനസ്സിൽ  നെഗറ്റീവ് ചിന്തകൾ കൊണ്ട് വന്നില്ല ,പക്ഷെ നമ്മുടെ ജീവിതത്തിൽ ,..എന്താണ്, ഉള്ളത് ,എന്ന്    സ്വയം  നോക്കൂ ...

ശ്രീരാമന്റെ ഉത്തമ പത്നി, സീത നഷ്ടപ്പെട്ടപ്പോൾ പോലും ശ്രീരാമൻ  ഒരിക്കലും  സംഘർഷത്തിൽ വന്നിട്ടില്ല .എന്ത് തീരുമാനം എടുക്കണം ? എന്താണ് ആലോചി ചതു, അതിനുള്ള, തയ്യാറെടുപ്പുകൾ, ആണ്, ചെയ്തത്,

പക്ഷെ നമ്മുടെ ജീവിതത്തിലോ  എന്താണ്,നടക്കുന്നത്?നമുക്ക്, ഇഷ്ടപ്പെട്ട സാധനം, നമ്മുടെ, പ്രിയജനങ്ങൾ, നമ്മിൽ  നിന്നു അകന്നു പോകുബോൾ, നാം അവിടെ എന്താണ് ചെയ്യുന്നത്? 

രാവണൻ ,വരുബോൾ തന്നെ നമ്മുടെ മുഖത്ത് വരുന്ന ഭാവമാണ്  അട്ടഹസിച്ച, ചിരി, ആ നടത്തം, ഇതാണ്, മനുഷ്യ മനസ്സിൽ ഉണ്ടാകുന്നത് , പഞ്ച വികാരങ്ങൾ, ഉള്ള മനുഷ്യരാണ് ഇന്ന് ലോകത്തുള്ളത് .

,രാമായണം എന്ന മഹാ കാവ്യത്തിൽ, അന്നും, ഇന്നും, മനുഷ്യൻ എങ്ങിനെയാണ് ,ജീവിക്കുന്നത്? ജീവിച്ചിരുന്നത്, എന്ന യാഥാർഥ്യ്രത്തെ യാണ്,കാണിക്കുന്നത് ,അതിനാൽ ഈ രാമായണ മാസത്തിന്റെ സമാപനത്തോടെ, നമ്മുടെ മനസ്സിലെ, രാവ്, മായണം, അജ്ഞത മായണം, ഈശ്വരീയ ജ്ഞാനത്തിലൂടെ, നാം  ഈശ്വരനുമായി കൂടുതൽ കൂടുതൽ അടുക്കണം ,  അതിന്  സ്വയം  ഞാൻ, അവിനാശിയായ  ആത്മാവാണ്  .നശിക്കുന്ന  ശരീരമല്ല  ,എന്ന  ബോധത്തിൽ  വരുകയാണെങ്കിൽ ,ആത്മാക്കളുടെ, നാഥനായ  പരമാത്മാവിനെ  നമുക്ക്  തിരിച്ചറിഞ്ഞു  അനുഭവിക്കാൻ    കഴിയും . അർത്ഥം   ജീവിതത്തിൽ   സുഖ ,ശാന്തി ,സ്നേഹം , എല്ലാ  അനുഭവിക്കാൻ. കഴിയും . 
എല്ലാ  സഹോദരങ്ങൾക്കും  അതിനുള്ള  അവസരം  ഉണ്ടാകട്ടെ ..ഓം ശാന്തി ....

No comments:

Post a Comment