കൊടിമൂട്ടിലമ്മയ്ക്ക്
പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ
ചാത്തന്നൂർ : ജപമന്ത്രങ്ങളുടെയും പ്രാർത്ഥനകളുടെയും പുണ്യാന്തരീക്ഷത്തിൽ പാരിപ്പള്ളിയെ യാഗശാലയാക്കി കൊടിമൂട്ടിലമ്മയ്ക്ക്
ആയിരങ്ങൾ പൊങ്കാലയർപ്പിച്ചു. ഇന്നലെ
രാവിലെ 9 മണിയോടെ ക്ഷേത്ര ശ്രീകോവിലിൽ നിന്നും
നിന്നും കൊളുത്തിയ തിരിനാളം ക്ഷേത്രമുറ്റത്ത് പ്രതേകം തയ്യാറാക്കിയ
പണ്ടാര അടുപ്പിലേക്ക് ക്ഷേത്രം മേൽശാന്തി അനിൽലക്ക്ഷമൺ തന്ത്രി അഗ്നി തെളിച്ചതോടെ പൊങ്കാലയ്ക്ക് തുടക്കമായി. തുടർന്ന് പാരിപ്പള്ളിയിലെ തെരുവ് വീഥികളിൽ ആയിരക്കണക്കിന് ഭക്തരുടെ അടുപ്പുകളിലേക്കും തീപകർന്നു. അക്ഷാരാർത്ഥത്തിൽ ക്ഷേത്രത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവ് ഒരു യാഗശാലയായിമാറി.
10 ന് ശേഷം നൈവേദ്യ ചടങ്ങുകൾ പൂർത്തിയായി തുടർന്ന് വൈകുന്നേരം അഞ്ചു മണിക്ക് ചികിത്സ ധനസഹായവിതരണവും നടന്നു 6മണിയോടെ പടുക്കസമർപ്പണത്തിന് തുടക്കമായി തൃസന്ധ്യനേരത്ത് കൊടിമൂട്ടിൽ ശ്രീഭദ്രകാളിയോഗം ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി കെ.ഗോപിനാഥൻ തൃക്കൊടിയേറ്റ് കർമ്മം നിർവഹിച്ചു കൊണ്ട് ഉത്സവത്തിന് തുടക്കമായി ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ സമൂഹലളിതസഹസ്രനാമം, ഉച്ചയ്ക്ക് 12ന് അന്നദാനം, 12.30ന് പ്രഭാഷണം, വൈകുന്നേരം 5ന് ഭക്തിഗാനമേള, 6ന് നൃത്തനൃത്യങ്ങൾ,6.30ന് പടുക്കസമർപ്പണം, രാത്രി 8ന് ലയതരംഗം
No comments:
Post a Comment