Friday, 20 February 2026

ചന്ദ്രപ്രഭയിൽ പുതുമൺകലങ്ങളിൽ പതിനായിരങ്ങൾ വലിയകൂനമ്പായികുളത്തമ്മയ്ക്ക് ചന്ദ്രപൊങ്കാല

ചന്ദ്രപ്രഭയിൽ പുതുമൺകലങ്ങളിൽ പതിനായിരങ്ങൾ വലിയകൂനമ്പായികുളത്തമ്മയ്ക്ക് ചന്ദ്രപൊങ്കാല 

കൊട്ടിയം :ചന്ദ്രപ്രഭയിൽ പുതുമൺകലങ്ങളിൽ നിറഞ്ഞുതൂവിയതു ഭക്തമനസ്സുകളിലെ ആത്മനിർവൃതിയുടെ നിവേദ്യമായി മാറിയപ്പോൾ വലിയ കൂനമ്പായിക്കുളത്തമ്മയ്ക്കു ചന്ദ്ര പൊങ്കാല അർപ്പിച്ച് പതിനായിരങ്ങൾ സായൂജ്യം നേടി. കൂനമ്പായിക്കുളം ക്ഷേത്ര പരിസരത്തെയും പ്രധാനപാതകളെയും യാഗശാലയാക്കിയ പൊങ്കാലയിൽ ആയിരങ്ങളാണ് അടുപ്പു കൂട്ടി പൊങ്കാലയിട്ടത്.പൊങ്കാല അടുപ്പുകൾ ക്ഷേത്രചുറ്റളവിൽ 10 കിലോമീറ്ററോളം ചുറ്റളവിലാണ് നിരത്തിയത്.  സൂര്യാസ്‌തമയ വേളയിൽ  ക്ഷേത്രത്തിൽ തോറ്റംപാട്ടുകാർ പാട്ട് പാടിക്കഴിഞ്ഞതോടെ
വേദസൂക്ത‌ങ്ങൾ, മന്ത്രോച്ചാരണങ്ങൾ എന്നിവയാൽ മുഖരിതമായ അന്തരീക്ഷത്തിൽ 
 ക്ഷേത്രതന്ത്രി
ജിതിൻ ഗോപാൽ 
ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന്  ക്ഷേത്രത്തിന് മുന്നിൽ പ്രതേകം തയ്യാറാക്കിയ  പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്ന്  നാടിന്റെ നാനാഭാഗങ്ങളിൽ സജ്ജമാക്കിയ അടുപ്പിലേക്ക്‌പകർന്നു നൽകിയതോടെ ഒരാണ്ടായി ഭക്തർ കാത്തിരുന്ന പൊങ്കാലയ്ക്ക് തുടക്കമായി
ഇത്തവണ പാലത്തറ ദേവി ക്ഷേത്രം വരെയും കൊച്ചുകൂനമ്പായിക്കുളം വരെയും പള്ളിമുക്ക് റോഡ് തട്ടാമല 
 വരെയും തുടർന്ന് കൂനമ്പായകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്തർ ദേവിയ്ക്ക് പൊങ്കാല അർപ്പിച്ചു.തുടർന്ന് 
ഇരുനൂറ്റി അൻപതോളം ശാന്തിമാർ തീർഥം തളിച്ചതോടെ ചന്ദ്രപ്പൊങ്കലിനു സമാപ്തിയായി. ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ 27 ബ്ലോക്കുകളായി തിരിച്ച് 100 പേർ വീതം 2700 സന്നദ്ധ സേവകരെ വിന്യസിച്ചിരുന്നു. പൊങ്കാലയിടാൻ എത്തിയവർക്കെല്ലാം അന്നദാനം, ലഘുഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്തു.കൊല്ലം 
കോർപറേഷൻ, ആരോഗ്യ വകുപ്പ്, പൊലീസ്, അഗ്നിരക്ഷാ സേന, കെഎസ്ആർടിസി, കുടുംബശ്രീ, ആംബുലൻസ് എന്നിവയ്ക്കൊപ്പം സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവരും ചന്ദ്രപ്പൊങ്കലിന്റെ വിജയകരമായ നടത്തിപ്പിനു ക്ഷേത ഭരണ സമിതിയുമായി കൈകോർത്തു. 10 ദിവസത്തെ കുംഭഭരണി ഉത്സവം 23നു സമാപിക്കും
പൊങ്കാല സമർപ്പിക്കുവാനെത്തിയ ഭക്തർക്ക് വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലഘുഭക്ഷണം, കുടിവെളും, ആപ്പിൾ, ഓറഞ്ച് ,മുന്തിരി തുടങ്ങിയ ഭക്ഷണങ്ങൾ വിതരണം നടത്തി. 

No comments:

Post a Comment