ദിവസവും നിക്ഷേപിക്കുന്നത്. ഇവിടെ
വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത്
സ്ഥാപിച്ചിരുന്ന പ്ലാന്റ് ഉപയോഗശൂന്യമായി നശിച്ചു.അത് കൊണ്ട് തന്നെ മാലിന്യ മുക്ത നവകേരള പ്രഖ്യാപനം നടത്തിയ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ സ്വന്തമായി മാലിന്യ സംസ്‌കരണ പ്ലാന്റ് ഇല്ലാത്ത അവസ്ഥയാണ്. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പഞ്ചായത്ത് വക ട്രാക്ടറിൽ ശേഖരിക്കുന്ന മാലിന്യം ദിവസവും രാവിലെ ഇവിടേക്ക് തള്ളുന്നു പിന്നാലെ പഞ്ചായത്തിൽ നിന്നും സ്റ്റാഫ് എത്തി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുന്നത് അല്ലാതെ യാതൊരു പ്രക്രിയയും നടക്കുന്നില്ല.
എന്ന് പ്രദേശവാസികൾ പറയുന്നു. മാലിന്യം കൂടിക്കിടക്കുന്നത് പരിസരത്തെ താമസക്കാർക്കും സമീപത്തുള്ള പള്ളിയിൽ എത്തുന്നവർക്കും ഭീഷണിയായി മാറുന്നു.
അതീവ ദുർഗന്ധത്താൽ മൂക്ക് പൊത്താതെ തൊട്ടടുത്തുള്ള പള്ളിയിൽ വിശ്വാസികൾക്ക് എത്താൻ പറ്റാത്ത അവസ്ഥയാണ്.
കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനിടയിൽ ഇഴജന്തുക്കളും കാട്ട് പന്നി അടക്കമുള്ള വന്യമൃഗങ്ങളും മറ്റും താവളമാക്കിയിരിക്കുകയാണ്.
കൂടാതെ ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും തിന്നുന്നതിന് വേണ്ടി തെരുവുനായ്ക്കളും കൂട്ടമായെത്തുന്നതും പറവകളും മറ്റും ഭക്ഷണാവശിഷ്ടങ്ങൾ കൊത്തിവലിച്ച് പുരപ്പുറങ്ങളിലും കുടിവെള്ളക്കിണറുകളിലും മറ്റ് ജലാശയങ്ങളിലും കൊണ്ടിടുന്നതും നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. മാലിന്യം ശാസ്ത്രീയമായി സംസ്ക്‌കരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
@ മാലിന്യം നീക്കം ചെയ്യുന്നതിന്റെ മറവിൽ കടകളിൽ നിന്നും വൻപണപിരിവ്.
മാലിന്യം നീക്കം ചെയ്യുന്നതിന്റെ മറവിൽ
സിപിഐ നേതാവ് കൂടിയായ ഡ്രൈവർ
കടകളിൽ നിന്നും വൻപണപിരിവ് നടത്തുന്നുവെന്ന ആരോപണം ശക്തമാണ്.പഞ്ചായത്തിൽ നിന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉള്ള താത്കാലിക ഡ്രൈവറും മറ്റ് താത്കാലിക ജീവനക്കാരും ശബളം കൂടാതെ കടകളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനായാണ് പിരിവ് നടത്തുന്നത് ചാത്തന്നൂർ ജങ്ഷനിൽ പൈസ കൊടുക്കുന്ന കടകളിൽ നിന്നും മാലിന്യം നീക്കം ചെയ്തു കൊണ്ട് അനധികൃതമായി പൈസ പിരിക്കുന്ന സമീപനമാണ് കൈകൊള്ളുന്നത് എന്ന് കച്ചവടക്കാർ ആരോപിക്കുന്നു.മാലിന്യം റോഡിൽ കിടക്കുന്നത് കണ്ടാലും റോഡിലിട്ട് കത്തിക്കുന്നത് കണ്ടാലും ഭീഷണിപ്പെടുത്തുന്ന സമീപനവും ഇക്കൂട്ടർക്ക് ഉണ്ട്
@ മാലിന്യ മുക്ത നവകേരളം എന്നത് പ്രഖ്യാപനത്തിൽ മാത്രം
മാലിന്യ മുക്ത നവകേരളം എന്നത്
പ്രഖ്യാപനത്തിൽ മാത്രമൊതുക്കിയ ചാത്തന്നൂർ പഞ്ചായത്തിന്റെ ഉത്തരവാദിത്വം ഇല്ലാത്തതിന്റെ നേർകാഴ്ചയാണ് പുല്ലരിക്കോട് ക്രിസ്ത്യൻ പള്ളിയ്ക്ക് സമീപം കാണുന്നത്.
മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ
പ്രഖ്യാപനം ഒരു സൈഡിൽ നിൽക്കുമ്പോൾ.
തദ്ദേശസ്ഥാപനങ്ങളിൽ വാർറൂം പോർട്ടൽ ആരംഭിക്കണമെന്നും നിർദേശങ്ങൾ ഉള്ള സംസ്ഥാനത്ത് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ എല്ലാം പേപ്പറിൽ ഒതുക്കി സർക്കാർ ഉത്തരവ്
പാലിക്കാത്ത നിലപാടിലാണ് ഉദ്യോഗസ്ഥരും ചാത്തന്നൂർ പഞ്ചായത്ത് ഭരണക്കാരും പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറായി താത്കാലിക ജീവനക്കാരി ഉള്ള പഞ്ചായത്തിൽ ആണ് ഇ നിയമലംഘനം നടക്കുന്നത്. സർക്കാർ ഉത്തരവ് പാലിക്കാത്ത
ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സർക്കാർ നിർദേശമുണ്ട്.
No comments:
Post a Comment