മുസ്ലിംലീഗ് - -കോൺഗ്രസ് ബന്ധം വഷളാകുന്നു സ്ഥാനാർഥിയെ നിർത്താൻ മുസ്ലിംലീഗ്
ചാത്തന്നൂർ: ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ
മുസ്ലിംലീഗ് - -കോൺഗ്രസ് ബന്ധം വഷളാകുന്നു പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ
സ്ഥാനാർഥിയെ നിർത്തി
മത്സരിക്കുമെന്ന് മുസ്ലിംലീഗ്. കഴിഞ്ഞ തദേശതിരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ മുസ്ലിംലീഗും കോൺഗ്രസും പരസ്പരം മത്സരിച്ച് പരാജയപെട്ടിരുന്നു പരവൂർ മുൻസിപ്പാലിറ്റിയിൽ അഞ്ചു സീറ്റിലും ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സീറ്റുകളിലും
മുസ്ലിംലീഗ് സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നു ഇതിനെ തുടർന്ന് പരവൂർ മുൻസിപ്പാലിറ്റിയിലെ മുസ്ലിം മേഖലയിൽ യു ഡി എഫ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മുസ്ലിംലീഗ് -കോൺഗ്രസ് ബന്ധം ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ വഷളായിരുന്നു.ഇതിനെ തുടർന്ന് ഉണ്ടായ പ്രശ്നനങ്ങൾ യു ഡി എഫ് ചർച്ച ചെയ്യാഞ്ഞതിനെ തുടർന്ന് ആണ് മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്തുവാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്.
@ യു ഡി എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ പരസ്പരം പോര് വിളിച്ചു കോൺഗ്രസ് നേതാക്കൾ
തദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ച
ഒരു വിഭാഗം ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ സമ്മേളനഹാളിൽ എത്തിയതാണ് പ്രശ്നത്തിന് തുടക്കമായാത്. സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ച നേതാക്കളെ
സമ്മേളനഹാളിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഒരു വലിയ വിഭാഗം രംഗതെത്തിയതോടെ മറുവിഭാഗവും സംഘടിക്കുകയായിരുന്നു പരസ്പരം പോർവിളി ആയതോടെ മുതിർന്ന നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കുകയും ആരോപണവിധേയർ ഹാളിൽ നിന്നും വെളിയിൽ പോകാൻ നേതാക്കൾ ആവശ്യപ്പെടുവായിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ പഞ്ചായത്തിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെടുകയും ഒരു സീറ്റിൽ ഒതുങ്ങി ഇതിനെ തുടർന്ന് കോൺഗ്രസിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ മണ്ഡലം നേതൃത്വം മാറണമെന്നും തോൽവിയ്ക്ക് കാരണക്കാരായ നേതാക്കൾക്ക് എതിരെ നടപടി വേണമെന്ന ആവശ്യത്തെ തുടർന്ന് ഉണ്ടായ ധാരണകൾ എല്ലാം അട്ടിമറിച്ചുകൊണ്ട് ആരോപണവിധേയരായ നേതാക്കളെ സമ്മേളനത്തിന് എത്തിച്ചതാണ് സമ്മേളനഹാളിൽ പ്രശ്നം ഉണ്ടാവാൻ കാരണം.എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനപ്രസംഗം നടത്തുന്നതിനിടയിലാണ് പ്രശ്നങ്ങൾ ഉണ്ടായത്.
No comments:
Post a Comment