സി പി എം ഇടപെടൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് മാനദണ്ടങ്ങൾ അട്ടിമറിച്ചു
ചാത്തന്നൂർ: സി പി എം ഇടപെടൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് മാനദണ്ടങ്ങൾ അട്ടിമറിച്ചു നടത്തിയെന്ന് ആരോപിച്ച് പരാതിയുമായി അംഗങ്ങൾ. കുടുംബശ്രീ സംഘടനാസംവിധാനത്തിൽനിന്നുള്ള ലിങ്കേജ് വായ്പ്, ബൾക്ക് വായ്‌പ, സിഡിഎസിൽനിന്നുള്ള വായ്‌പ എന്നിവയിൽ കുടിശ്ശിക വരുത്തിയവർക്ക് മത്സരിക്കാൻ കഴിയില്ല എന്നിരിക്കെ സി പി എം നേതൃത്വം കൊടുത്ത മുൻ കുടുംബശ്രീ
ഭരണസമിതി ഇതെല്ലാം മറച്ച് മച്ച് കുടുംബശ്രീയിൽ നിന്നും ക്ളിയറൻസ് സർട്ടിഫിക്കറ്റ് നല്കിയെന്ന ആരോപണമാണ് ഇടതു അനുഭാവികളായ ഒരു വിഭാഗം സി ഡി എസ് അംഗങ്ങൾ ഉയർത്തുന്നത്. കുടുംബശ്രീ വഴി മുറ്റത്തെ മുല്ലയിലും കുടുംബശ്രീ വഴിയുള്ള മറ്റ് വിവിധ ലോണുകളും എടുത്തവർ സി ഡി എസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചിട്ടുണ്ട് എന്ന് അംഗങ്ങൾ ചൂണ്ടികാണിക്കുന്നു. സി പി എം അനുഭാവി യൂണിയനുകളിലെ ആർ ഒ യെ സ്വാദീനിച്ച് കൊണ്ട് എ.പി എൽ - ബി പി എൽ മാനദണ്ടങ്ങളും എസ് സി മാനദണ്ടങ്ങളും തരം പോലെ ഉപയോഗിച്ചും സിപി എം പ്രവർത്തകർക്ക് ഇളവ് നല്കിയും മറ്റ് രാക്ട്രിയ പാർട്ടി പ്രവർത്തകരെ വെട്ടിമാറ്റിയും
സി പി എം നേതാക്കൾ ഭീക്ഷണിപ്പെടുത്തിയും തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിച്ചും തിരഞ്ഞെടുപ്പ് നടത്തിയത് എന്ന ആരോപണമുയർത്തി വലിയ വിഭാഗം ഇടത് അനുകൂല കുടുംബശ്രീ പ്രവർത്തകർ രംഗതെത്തിയിട്ടുണ്ട്. പഞ്ചായത്തിലെ
കാരംകോട് അടക്കമുള്ള പല വാർഡുകളിലെയും തിരഞ്ഞെടുപ്പ് നിയമാനുസ്യതമായല്ല
നടന്നതെന്നും അപ്പീൽ പോകുമെന്നും അംഗങ്ങൾ ആരോപിക്കുന്നു.
@കുടുംബശ്രീ പോര് ചാത്തന്നൂരിൽ സിപിഎം സിപിഐ തർക്കം
കുടുംബശ്രീ തിരഞ്ഞെടുപ്പിൽ
ചാത്തന്നൂർ പഞ്ചായത്തിൽ സിപിഎം - സിപിഐ പോര് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു വിഭാഗവും രംഗതെത്തി. ചെയർ പേഴ്സണും വൈസ് ചെയർ ചെയർപേഴ്സണും സിപിഎം കൈവശപ്പെടുത്തിയതിന് പിന്നാലെയാണ് സിപിഎമ്മിനെതീരെ സിപിഐയുടെ പ്രവർത്തകർ രംഗതെത്തിയത്.ഇടത് മുന്നണിയുടെ ധാരണകൾ അട്ടിമറിച്ചു കൊണ്ട് ചെയർപേഴ്സൺ സ്ഥാനത്തിന് പിന്നാലെ വൈസ് ചെയർപേഴ്സൺ സ്ഥാനവും യാതൊരു ചർച്ചകളും കൂടാതെ സിപിഎം നോമിനിയെ തിരഞ്ഞെടുത്തതാണ് പുതിയ പ്രശ്നത്തിന് കാരണം.മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സിനിഅജയൻ തിരഞ്ഞെടുത്തതിന് പിന്നാലെ വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സിപിഐ നോമിനിയെ നിർദ്ദേശിക്കുന്നതിന് പകരം സിപിഎമ്മിന്റെ സി ഡി എസ് അംഗങ്ങൾ സിപിഎമ്മിന്റെ ഉഷസുദേവനെ നിർദ്ദേശിച്ചു കൊണ്ട് സിപിഎം ഏകപക്ഷിയമായി കുടുംബശ്രീ കൈയ്യടക്കുകയായിരുന്നു എന്ന് സിപിഐ പ്രവർത്തകർ ആരോപിക്കുന്നു.
No comments:
Post a Comment