തീരുമാനമെടുക്കാതെ മാറ്റി വയ്ക്കുന്ന അവസ്ഥയിലായത്.മുൻ ഭരണസമിതിയുടെ ധൂർത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിനെ കരകയറ്റാനുള്ള നടപടികൾ ഒന്നും തന്നെ ഇപ്പോഴത്തെ ഭരണസമിതി മുന്നോട്ട് വച്ചിട്ടുമില്ല.
വരുന്ന സാമ്പത്തിക വർഷം തുടങ്ങുന്നതിന് മുൻപ് സമയബന്ധിതമായി
തീർക്കേണ്ട പദ്ധതികൾക്ക് ഒന്നും തന്നെ ഫണ്ടില്ലാത്ത അവസ്ഥയിൽ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. നിരവധി പദ്ധതികൾ പൂർത്തിയാക്കിയ കരാറുകാർ
ചെയ്ത പണികളുടെ ബില്ലിനായി കാത്ത് നിൽക്കുകയാണ് ചെയ്ത പണിയുടെ ബിൽ മാറി കിട്ടാതെ പുതിയ നിർമ്മാണപ്രവർത്തികൾ ചെയ്യില്ലെന്ന നിലപാടിലാണ് കരാറുകാർ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ഭരണകക്ഷി അംഗങ്ങൾ
രാക്ഷ്ട്രീയ തീരുമാനം പോലും എടുക്കാതെയുള്ള നിരുത്തരവാദിത്വപരമായ സമീപനം മൂലം
കടുത്ത പ്രതിസന്ധിയിലൂടെയാണ് പഞ്ചായത്ത് ഭരണം കടന്ന് പോകുന്നത്.
പഞ്ചായത്ത് പ്രസിഡന്റ്
വൈസ് പ്രസിഡന്റ് അടക്കമുള്ള ഭരണകക്ഷി അംഗങ്ങളോടും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരോടും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരോടും
യാതൊരു കൂടിയാലോചനയും നടത്തില്ല എന്ന് മാത്രമല്ല പ്രസിഡന്റ് സ്വന്തം നിലയിൽ പോലും തീരുമാനങ്ങൾ എടുക്കുന്നില്ല എന്നാണ് ഉദ്യോഗസ്ഥർ പോലും പറയുന്നത്.
പുതിയ ഭരണസമിതി കയറി മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്തിന്റെ വികസനത്തിനായി
നയപരമായ തീരുമാനങ്ങൾ പോലും എടുത്തിട്ടില്ല അത് കൊണ്ട് തന്നെ വരുന്ന ബജറ്റ് അവതരണം പോലും കടുത്ത പ്രതിസന്ധിയിലാകും എന്ന് ഉദ്യോഗസ്ഥർ ചൂണ്ടികാണിക്കുന്നു. മുൻ ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഇടത് മുന്നണിയുടെ മുൻ ഭരണസമിതി നടത്തിയ അഴിമതിയും ധൂർത്തും മൂടിവയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തിന്റെ തനത് ഫണ്ട് ധൂർത്തടിച്ചു പഞ്ചായത്തിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതിൽ ഇപ്പോഴത്തെ പ്രസിഡന്റിനും കൈയ്യുണ്ടെന്ന് ഭരണകക്ഷി അംഗങ്ങളും ആരോപിക്കുന്നു.
No comments:
Post a Comment