കൊട്ടിയം : ജനങ്ങൾക്ക് സഞ്ചരിക്കാൻ
സമാന്തര ഗതാഗസൗകര്യം ഉറപ്പാക്കിയതിനു ശേഷം മാത്രം അയത്തിൽ - കല്ലുംതാഴം റോഡ് പൂർണ്ണമായും അടച്ചിടാവുമെന്ന് ആവശ്യപ്പെട്ട് ബിജെപി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി കളക്ടർക്ക് കത്ത് നൽകി.
ദേശീയപാത നിർമ്മാണവുമായി
ബന്ധപ്പെട്ട് കൊല്ലം - കൊട്ടാരക്കര റോഡിലെ പ്രധാന ജാങ്ഷനായ കല്ലുംതാഴം ജംഗ്ഷനിൽ പുതിയ റെയിൽവേ മേൽപ്പാലം സ്ഥാപിക്കുന്നതിനും അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനും ആയി ബന്ധപ്പെട്ടുള്ള
നിർമ്മാണപ്രവർത്തികൾക്കായി
കല്ലുംതാഴം - അയത്തിൽ റോഡ് ഒരുമാസകാലം അടച്ചിടുന്നത് മൂലം വൻ ഗതാഗതക്കുരുക്കാണ് ഈ പ്രദേശങ്ങളിൽ ഉണ്ടാകാൻ പോകുന്നത് അതുകൊണ്ട് മറ്റു സമാന്തര റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർത്തു ഗതാഗതയോഗ്യമാക്കുകയും
പുളിയത്തൂമുക്കിൽ നിന്നും കല്ലുംതാഴത്തേക്ക് പോകുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും
പൂർത്തീകരിക്കുകയും,
നിലവിൽ കൊല്ലത്തു നിന്നും കണ്ണനല്ലൂർ ഭാഗത്തേക്ക് മാത്രമാണ് അയത്തിൽ അണ്ടർ പാസ്സേജിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് എന്നാൽ കണ്ണനല്ലൂരിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങൾ ജംഗ്ഷനിൽ നിന്നും നേരിട്ട് തന്നെ പാലത്തിനടിയിലൂടെ കടത്തിവിട്ടുകൊണ്ടും യാത്ര തടസ്സങ്ങൾ ഒഴിവാക്കി സുഗമമായ ഗതാഗത സൗകര്യം ഒരുക്കണമെന്നും കണ്ണനല്ലൂർ അയത്തിൽ പുളിയത്തുമുക്ക് കല്ലുംതാഴം ചെമ്മാമുക്ക് കടപ്പാക്കട കപ്പലണ്ടിമുക്ക് കോളേജ് ജംഗ്ഷൻ പുതിയകാവ് റെയിൽവേ സ്റ്റേഷൻ ചിന്നക്കട കല്ലുവാതുക്കൽ ഹൈസ്കൂൾ ജംഗ്ഷൻ കളക്ടറേറ്റ് എന്നിവിടങ്ങളിൽ പരിചയ സമ്പന്നനായ ട്രാഫിക് വാർഡന്മാരെ ആവശ്യത്തിന് നിയമിക്കുകയും ചെയ്തു കൊണ്ട് ജനങ്ങളുടെ യാത്ര സുഗമമാക്കിയതിന് ശേഷം മാത്രമേ കല്ലുംതാഴം - അയത്തിൽ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും
നിർത്തി വയ്ക്കാവൂമെന്ന് ബിജെപി
കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി മണ്ഡലം പ്രസിഡന്റ് എ.അനീഷ് കുമാറും സംസ്ഥാന കമ്മിറ്റി അംഗം ആയത്തിൽ അപ്പുക്കുട്ടനും കളക്ടർക്ക് നിവേദനം
നൽകുകയും തുടർന്ന് നടന്ന ചർച്ചയിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ റോഡ് അടച്ചിടുന്നതിനെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാവുക ഉള്ളു എന്ന് കളക്ടർ ഉറപ്പു നൽകുകയും ചെയ്തു.
No comments:
Post a Comment