ഇത്തിക്കരയിൽ ഭൂഗർഭഅടിപ്പാതയുടെ നിർമ്മാണത്തിലെ അപാകത വിദഗ്ദ സംഘം പരിശോധന നടത്തി
ചാത്തന്നൂർ :ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ഇത്തിക്കര ജങ്ഷനിൽ നിർമിക്കുന്ന ഭൂഗർഭഅടിപ്പാതയുടെ നിർമാണത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ സംഘം സന്ദർശനം നടത്തി.നിർമ്മാണപ്രവർത്തി നടക്കുന്ന ഇവിടെ ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത രീതിയിലുള്ള നിർമാണരീതി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം സമരസമിതി ഉന്നയിച്ചതോടെയാണ് വിദഗ്ദ സംഘം സ്ഥലതെത്തി പരിശോധന നടത്തിയത്.ഒരുവർഷത്തിലേറെയായി വിവിധ സമരസമിതികൾ നടത്തിയ നിരന്തരപ്രക്ഷോഭങ്ങളുടെ ഫലമായാണ് ഇത്തിക്കരയിൽ അടിപ്പാതയ്ക്ക് അനുമതി ലഭിച്ചത്. സമരസമിതി മുന്നോട്ടുവെച്ച പ്ലാനിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചതെങ്കിലും നിലവിലെ നിർമാണരീതിയിൽ ഗുരുതരമായ പോരായ്മകളുണ്ടെന്നാണ് ആക്ഷേപമുയർത്തി സമരസമിതി രംഗത്ത് വന്നിരുന്നു. ഓയൂർ, ആയൂർ ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾക്ക് അടിപ്പാതയിലൂടെ നേരിട്ട് കൊട്ടിയം ഭാഗത്തേക്കു പോകാൻ കഴിയില്ല. അമ്പലത്തറ മൂഴിയിൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് കൊട്ടിയം ഭാഗത്തേക്ക് പോകണമെങ്കിൽ കിലോമീറ്ററുകൾ അകലെയുള്ള തിരുമുക്ക് അടിപ്പാത ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്.
ഇതിന് പരിഹാരമായി സർവീസ് റോഡ് അടി പാതയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.ഇതിന് പരിഹാരം ഉണ്ടാകുമെന്ന് വിദഗ്ദ സംഘം അറിയിച്ചു.സമരസമിതി ചെയർമാൻ മൈലക്കാട് രാജുവിന്റെ നേതൃത്വത്തിൽ വിദഗ്ദ സംഘവുമായി ചർച്ച നടത്തി.
No comments:
Post a Comment