രണ്ട് യുവതികൾ സുമംഗലികളായി
ചാത്തന്നൂർ: അമ്മ ചാരിറ്റബിൾ ട്രസ്റ്റ് കല്ലുവാതുക്കലിന്റെ കാരുണ്യത്തിൽ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രസന്നിധിയിൽ രണ്ട് യുവതികൾ സുമംഗലികളായി. ദേവിമാരുടെ അനുഗ്രഹവും ശിവഗിരി മഠാധിപതി സച്ചിതാനന്ദസ്വാമിയുടെ ആശീർവാദവും നവ ദമ്പതിമാർക്ക് ഭാഗ്യമായെത്തി. ചാത്തന്നൂർ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് രണ്ട് നിർധന യുവതികളുടെ വിവാഹം നടത്തിയത്. വധു - വരന്മാർക്ക് താലിമാലയും വിവാഹ വസ്ത്രങ്ങളും എല്ലാം അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാറാണ് സമ്മാനിച്ചത്. ശിവഗിരി
ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ്
സച്ചിതാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.സ്വന്തം വരുമാന ത്തിന്റെ ഭൂരിഭാഗവും പലവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്ന അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺസ് ഉടമ സന്തോഷ്കുമാർ സമൂഹത്തിന് മാതൃകാപരമായ സന്ദേശമാണ് നല്കുന്നതെന്നും ശിവഗിരി മഠാധിപതി പറഞ്ഞു. ഇത്തരം ദൗത്യങ്ങൾ ഏറ്റെടുത്ത കാഞ്ഞിരംവിള ഭഗവതി ക്ഷേത്രഭാരവാഹികളെയും സ്വാമി പ്രകീർത്തിച്ചു. ക്ഷേത്രത്തിന്റെ മാതൃരാപരമായ പ്രവർത്തനങ്ങൾക്ക് ശിവഗിരി മഠത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും സ്വാമികൾ അറിയിച്ചു.
കല്ലുവാതുക്കൽ അടുതല ഒരിപ്പുറത്ത് ചരുവിള വീട്ടിൽ അനിയുടെയും മഞ്ചുവിന്റെയും മകൾ അറിതയും കരു കോൺ ചേരാറ്റുകുഴി പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ ബാബുവിന്റെയും ഉഷയുടെയും മകൻ വിഷ്ണുവും ചാത്തന്നൂർ താഴം വടക്ക് വിളയിൽ വീട്ടിൽ വരദരാജന്റെയും രാധാമണിയുടെയും മകൾ ഗോപി കാരാജനും കോഴിക്കോട് വട്ടോളി ബസാർ മീതലെ വീട്ടിൽ സുനിൽ കുമാറിന്റെയും ഷേർളിയുടെയും മകൻ നിതിൻ ലാലുമാണ് ക്ഷേത്ര സന്നിധിയിൽ ആചാരപ്രകാരം വിവാഹിതരായത്. ക്ഷേത്രം മേൽശാന്തി ഹരിപോറ്റി കർമ്മങ്ങൾക്ക് നേതൃത്വം നല്കി. വിവാഹ സദ്യയും ഒരുക്കിയിരുന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ. ദിലീപ് കുമാർ , ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി , അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ്കുമാർ , കബീർ പാരിപ്പള്ളി, ക്ഷേത്രഭാരവാഹികളായ പി.ബിജു ലാൽ , ലാൽജി പി.ബി. ഗിരിലാൽ എസ്.എ, നടരാജൻ, കരുണാകരൻ തുടങ്ങിയവർ വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഫോട്ടോ : വിവാഹിതരായ വധൂവരന്മാർ
No comments:
Post a Comment