Sunday, 1 February 2026

തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ തോൽവിയും പിന്നാലെനേതാക്കളുടെ കൊഴിഞ്ഞു പോക്കുംജില്ലയിൽ സിപിഎമ്മിന് അടിതെറ്റുന്നു

കൊല്ലം : തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ തോൽവിയും പിന്നാലെ
നേതാക്കളുടെ കൊഴിഞ്ഞു പോക്കും
ജില്ലയിൽ സിപിഎമ്മിന് അടിതെറ്റുന്നു.
പാർട്ടിപ്രവർത്തകർക്കിടയിൽ ഉണ്ടായി വരുന്ന അസ്വസ്തതയും ജില്ലയിലെ നേതാക്കൾക്കിടയിൽ ഉണ്ടാവുന്ന ഭിന്ന തയും പാർട്ടിയിൽ ഉണ്ടാക്കുന്ന പ്രതിസന്ധി വലുതാണ് എന്നിരിക്കെ ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതാക്കൾ തന്നെ രംഗത്തുണ്ട്.
തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിനു ശേഷം പാർട്ടി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ കൂടിയ ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കൊല്ലം കോർപ്പറേഷാനിലെ മേയർ സ്ഥാനാർഥി ഇറങ്ങി പോയതിന് ശേഷം ഉണ്ടയാ പ്രശ്നങ്ങൾ ചർച്ച ചെയ്യാനിരീക്കെ മുൻ എം എൽ എ ഐഷപോറ്റി പാർട്ടിയ്ക്ക് പുറത്ത് പോയത് കൊട്ടാരക്കരയിൽ പാർട്ടിയ്ക്കും മന്ത്രി കെ.എൻ.ബാലഗോപാലിനും ഭീഷണി യായി മാറിയതും പിന്നാലെ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം ഒന്നും പറയാതെ ജില്ലാ കമ്മിറ്റി അംഗം മുസ്ലിം ലീഗിന് കൈകൊടുത്തു പുനലൂരിൽ ലീഗ് സ്ഥാനാർഥിയായി എത്തുന്നതും സിപിഎം നേതൃത്വത്തിന് അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികളായി മാറിയതിന് പിന്നാലെ പാർട്ടിയുടെ തന്നെ അഭിഭാഷകനും ചാനൽ ചർച്ചകളിൽ പാർട്ടിയുടെ മുഖമായിരുന്ന ഹസ്‌ക്കർ ആർ എസ് പി യുമായി ബന്ധം സ്ഥാപിച്ചു കൊണ്ട് പാർട്ടി വിടുന്നതും ജില്ലയിൽ സിപിഎം നേതൃത്വത്തിന് തലവേദനയായി മാറുന്നുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെ പാർട്ടിയിൽ  നിന്നും മുൻ എം എൽ എ അടക്കമുള്ള വരുടെ കൊഴിഞ്ഞു പോക്ക് ഉണ്ടായ പ്രതിസന്ധിയിൽ പുറത്തുകടക്കാൻ സി.പി.എം തലപുകയ്ക്കുകയാണ് നേതാക്കൾക്ക് പോലും പരസ്പരം വിശ്വാസമില്ലാത്ത അവസ്ഥ അതിനിടയിൽ തദേശത്തിലെ തോൽവിയന്മേലുള്ള നടപടി കൾ നിർത്തി വയ്ക്കാൻ ജില്ലാ കമ്മിറ്റി നിർബന്ധിതമായി
തീർന്നിരിക്കുന്നു.തദേശ ത്തിലെ തോൽവി യ്ക്ക് പിന്നാലെയുള്ള  നിർണായകമായ ഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലേക്ക് തളിവിട്ട കാല് മാറ്റ രാക്ഷ്ട്രീയ ത്തിൽ ജില്ലയിലെ ചില നേതാക്കൾക്ക് പങ്കുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. പുതിയ രാക്ഷ്ട്രീയ പശ് ചാതലത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് നിരവധി തവണ കൂടി കഴിഞ്ഞു  ജില്ലാ കമ്മിറ്റിയും യോഗവും ഉടൻ ചേരാനുള്ള നീക്കത്തിലാണ്. ജില്ലയിലെ സിപിഎം നേതൃത്വത്തിന് തന്നെ ഭീഷണിയായി നിൽക്കുന്ന പഴയ വി. എസ് പക്ഷം 
കളം പിടിക്കുന്നതിനുള്ള നീക്കവും ഇപ്പോൾ ഉള്ള പ്രതിസന്ധി യ്ക്ക് കാരണമായി സംസ്ഥാന നേതൃത്വം നിരീക്ഷിക്കുന്നു വരും ദിനങ്ങൾ സംസ്ഥാന നേതാക്കൾ ഏരിയതലത്തിൽ യാത്ര ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.


No comments:

Post a Comment