കൊട്ടിയം : ഇരവിപുരം സീറ്റിൽ
ആർ എസ് പിയിൽ തർക്കം രൂക്ഷമാകുന്നു.ആർ എസ് പി യുടെ സീറ്റിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം പരസ്യ ഇടപെടൽ നടത്തിയതാണ് തർക്കം രൂക്ഷമാകാൻ കാരണം. ആർ എസ് പിയുടെ ആഭ്യന്തരകാര്യങ്ങളിൽ കോൺഗ്രസ് ഇടപെടൽ നടത്തിയത് യു ഡി എഫ് സംവിധാനത്തെ ബാധിക്കുമെന്ന് ആർ എസ് പിയുടെ ഒരു വിഭാഗം മുന്നറിയിപ്പ് നൽകുമ്പോൾ പ്രേമചന്ദ്രന്റെ മൗനപിന്തുണയോടെയാണ് കോൺഗ്രസ് നേതൃത്വം കാർത്തികിനായി നിലകൊള്ളുന്നത് എന്ന് ആർ.എസ്.പിയിലെ "കാരണവന്മാർ" എന്ന് വിളിക്കുന്ന മുതിർന്ന നേത്രത്വം ആരോപിക്കുന്നു.കാർത്തിക്കിന്റെ പേരിനോട് എ.എ. അസീസ് നടത്തിയ പരാമർശങ്ങൾ പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്ന സാഹചര്യത്തിൽ കരുത്തുറ്റ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിനിടെ, എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരുടെ പട്ടികയാണ് ഇപ്പോൾചർച്ചാവിഷയമായിരിക്കുന്നത്.ഇരവിപുരം മണ്ഡലം യോഗത്തിൽ വോട്ടിംഗിലേക്ക് നീങ്ങിയ തർക്കം: മണ്ഡലം കമ്മിറ്റിയിൽ പേരുകൾ വോട്ടിനിട്ടപ്പോൾ കടുത്ത മത്സരമാണ് നടന്നത്.നിലവിലുള്ള
മണ്ഡലം സെക്രട്ടറി എൻ. നൗഷാദിന് എട്ട് പേരുടെ പിന്തുണ ലഭിച്ചപ്പോൾ, കാർത്തിക്കിനും എം.എസ്. ഗോപകുമാറിനും ഏഴ്
പേർ വീതം പിന്തുണ ലഭിച്ചു മണ്ഡലം സെക്രട്ടറി വോട്ട് ഇട്ടില്ല.കോൺഗ്രസ്
യൂത്ത് കോൺഗ്രസ് നിലപാട് നോക്കി സ്ഥാനാർഥിയെ നിർണ്ണയിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് എ എ. അസീസ്.
ഇരവിപുരത്ത് യുവസ്ഥാനാർത്ഥി വേണമെന്ന ഉറച്ച നിലപാടിലാണ് യൂത്ത് കോൺഗ്രസ് നേതൃത്വം
മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നുണ്ട്.
ആർ.എസ്.പിക്ക് തന്നെയാണെങ്കിൽ കാർത്തിക് പ്രേമചന്ദ്രനെ പരിഗണിക്കണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.
കാർത്തിക് വന്നാൽ : മണ്ഡലത്തിൽ അനുകൂലമായ തരംഗമുണ്ടെന്നും ജയസാധ്യത കൂടുതലാണെന്നും പ്രാദേശിക
കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
@ എൻ കെ. പ്രേമചന്ദ്രൻ എം പി. കോൺഗ്രസിലോട്ട് ചായുന്നു
എൻ.കെ.പ്രേമചന്ദ്രൻ കോൺഗ്രസിനോട് അടുത്ത് നിന്ന് കൊണ്ട് ആർ എസ് പിയുടെ പ്രാദേശിക നേതൃത്വത്തിനെ അവഗണിക്കുന്ന സമീപനമാണ് തുടരുന്നത് എന്ന് ആർ എസ് പി പ്രവർത്തകർ ആരോപിക്കുന്നു.അടിയുറച്ച ആർ എസ് പി കുടുംബങ്ങളെ അപമാനിക്കുന്ന സമീപനങ്ങളാണ് പ്രേമചന്ദ്രൻ അടക്കമുള്ള ആർ എസ് പി നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് പ്രാദേശിക പ്രവർത്തകർ ആരോപിക്കുന്നു. അൻപതോളം ബ്രാഞ്ചുകളും
ആയിരകണക്കിന് പ്രവർത്തകരും ഉണ്ടായിരുന്ന ഇരവിപുരത്ത് ഇന്ന് വിരലിൽ എണ്ണാവുന്ന ബ്രാഞ്ച് കമ്മിറ്റികളും അൻപതിൽ താഴെയുള്ള പ്രവർത്തകരും മാത്രമാണ് ഉളളത് ഇതെല്ലാം കൊണ്ട് തന്നെ കോൺഗ്രസിനെ ആശ്രയിക്കാതെ സ്വന്തം നിലയിൽ പ്രവർത്തനം നടത്താൻ ഇരവിപുരത്ത് കഴിയില്ല എന്ന് ആർ എസ് പി നേത്രത്വത്തിനെ കുഴയ്ക്കുന്നതും ഇത് തന്നെയാണ് അത് കൊണ്ട് തന്നെ കോൺഗ്രസിനോട് ചാഞ്ഞു നിൽക്കുന്ന എൻ. കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തികിന്റെ പേരിനാണ് ഇരവിപുരത്ത് മുൻഗണന.
No comments:
Post a Comment