പരവൂർ ഒല്ലാൽ മേല്പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവായി.
@ ആകെ ഏറ്റെടുക്കേണ്ടത് 87.20 ആർസ് ഭൂമി
പരവൂർ : പരവൂർ ഒല്ലാൽ റെയിൽവെ ലെവൽക്രോസിൽ മേല്പാലം നിർമ്മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവായി. പരവൂർ നഗരസഭയിലെ പരവൂർ, കോട്ടപ്പുറം വില്ലേജുകളിൽ ഉൾപ്പെട്ട 87.20 ആർസ് ഭൂമിയാണ് (0 .8720 ഹെക്ടർ )ഒല്ലാൽ മേൽപ്പാലം നിർമ്മാണത്തിനായി ആകെ ഏറ്റെടുക്കേണ്ടത്. പരവൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 33 ൽ ഉൾപ്പെട്ട 393, 394,396,397,399 , 400,401 എന്നീ സർവ്വേ നമ്പരുകളിലുള്ള വസ്തുക്കളും കോട്ടപ്പുറം വില്ലേജിൽ ഉൾപ്പെട്ട ബ്ലോക്ക് നമ്പർ 34 ലെ 237, 242,245,246, 247,249 ,250, 251 , 258 എന്നീ സർവ്വേ നമ്പരുകളിലുള്ള വസ്തുക്കളുമാണ് ഏറ്റെടുക്കേണ്ടതായുള്ളത്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ഉടൻ വിജ്ഞാപനം നടത്തുന്നതാണ്. . മേൽപ്പാലം നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പ് തീയതിയാണ് ഭരണാനുമതി നൽകിയത്. ആർ.എഫ്.സി. ടി. എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരമാണ് ആണ് പരവൂർ ഒല്ലാൽ മേല്പാലം നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നത്. അതുപോലെ തന്നെ സ്ഥലമേറ്റെടുക്കുന്നതിന് സ്പെഷ്യൽ തഹസീൽദാറെ നിയമിച്ച് ഉത്തരവായിട്ടുണ്ട്. പാലത്തിൻ്റെ അലൈൻമെൻ്റ് അതിർത്തികളിൽ സർവ്വേ നടത്തി കല്ലുകൾ സ്ഥാപിക്കുന്നതിന് കേരള സർവ്വേ ആൻ്റ് അതിരടയാള ആക്ട് 1961 വകുപ്പ് 6 (1) പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ ഉടനുണ്ടാകുന്നതാണ്.
പരവൂർ ഒല്ലാൽ റെയിൽവേ മേല്പാലത്തിൻ്റെ പുതുക്കിയ അലൈൻമെൻ്റിന് 2025 സെപ്റ്റംബർ ആദ്യവാരം റയിൽവെ അംഗീകാരം നൽകിയിരുന്നു. അതിനു ശേഷം ആർ.ബി. ഡി.സി. കെ സ്ഥലമേറ്റെടുക്കൽ നടപടികൾക്കായി സ്ഥലമേറ്റെടുക്കൽ രൂപരേഖ തയാറാക്കി അംഗീകാരം നേടി. അതിനെ തുടർന്ന് ആർ.ബി. ഡി. സി.കെ കൊല്ലം ജില്ലാകളക്ടർക്ക് മേല്പാലം നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുക്കുന്നതിന് അർത്ഥനാ പത്രം നൽകി. തുടർന്ന് ജില്ലാ കളക്ടർ ഒല്ലാൽ മേല്പാലത്തിനായുള്ള സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച് റവന്യു വകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് ഇപ്പോൾ ഒല്ലാൽ മേല്പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതി നൽകുകയുമായിരുന്നു.
ജാഗ്രതയോടെയുള്ള എം.എൽ.എ യുടെ ഇടപെടലുകളാണ് ഒല്ലാൽ മേല്പാലം സംബന്ധിച്ച ഫയലുകളിൽ വേഗത്തിൽ തീർപ്പുണ്ടാകുന്നതിന് വലിയ സഹായമായിത്തീർന്നത്.'
ജനങ്ങളുടെ ദശാബ്ദങ്ങളായുള്ള ആവശ്യമായിരുന്നു പരവൂർ ഒല്ലാൽ ലെവൽക്രോസിൽ മേല്പാലം നിർമ്മിക്കുക എന്നത് . കിഫ്ബി വഴി 36.75 കോടി രൂപ അനുവദിച്ചിരുന്നു. നിർവ്വഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ വിശദമായ ഡി.പി.ആർ തയാറാക്കി സമർപ്പിച്ചതിനെ തുടർന്ന്
ഒല്ലാൽ റെയിൽവെ മേല്പാലം നിർമ്മാണം റെയിൽവെയുടെ വർക്ക് പ്ലാനിൽ ഉൾപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക നടപടികൾക്കായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെയും ആർ.ബി.ഡി.സി.കെ എം.ഡി.യെയും ചുമതലപ്പെടുത്തുകയായിരുന്നു. അതിനെ തുടർന്ന് പ്രസ്തുത പ്രവൃത്തി റെയിൽവെ വർക്ക് പ്ലാനിൽ ഉൾപ്പെടുത്തുകയും ജനറൽ അലൈൻമെൻ്റ് ഡ്രോയിംഗ് തയാറാക്കുന്നതിന് ആർ.ബി. ഡി.സി. കെയ്ക്ക് അനുമതി നൽകുകയും ചെയ്തു.
.അതിനെ തുടർന്നാണ് സെപ്റ്റംബർ മാസത്തിൽ റെയിൽവെ മേല്പാലത്തിൻ്റെ അലൈൻമെൻ്റിന് അംഗീകാരം നൽകിയത്. . ഇനി മേല്പാലത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ നടപടി കൂടി പൂർത്തിയായാൽ പരവൂർ ഒല്ലാൽ മേല്പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും.
No comments:
Post a Comment