Thursday, 19 February 2026

മഹാനൈവേദ്യ സമർപ്പണത്തിന് വലിയ കൂനമ്പായിക്കുളം ഒരുങ്ങി.

മഹാനൈവേദ്യ സമർപ്പണത്തിന് വലിയ കൂനമ്പായിക്കുളം ഒരുങ്ങി.

കൊട്ടിയം : വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളിക്ഷേത്രത്തിൽ ഇന്ന് ചന്ദ്രപൊങ്കാല ഭക്തജനങ്ങളെ വരവേൽക്കാൻ ക്ഷേത്രം ഒരുങ്ങി.
ആദിപരാശക്തി അമ്മ മഹാമായയായ കൂനമ്പായിക്കുളത്തമ്മയുടെ തിരുമുന്നിൽ ഭക്തിയാദരവോടെ ഓരോ ഭക്തനും ആത്മസമർപ്പണ ഭാവത്തോടെ നടത്തുന്ന 
മഹാനൈവേദ്യ സമർപ്പണമാണ് "ചന്ദ്രപ്പൊങ്കൽ".ത്രിഗുണാത്മക തത്വപ്രതീകമായ അടുപ്പിൽ ശരീരമാകുന്ന കലത്തിൽ മനസ്സാകുന്ന ജലത്തിൽ പ്രാരാബ്ധമായ ദ്രവ്യങ്ങൾ സമർപ്പിച്ച് സദ്‌കർമ്മമാകുന്ന പാൽ ഒഴിച്ച് മധുരമാകുന്ന വാസനകളെ ചേർത്ത് ജ്ഞാനമാകുന്ന അഗ്നിയാൽ ഭക്തിസാധനയിലൂടെ തയ്യാറാക്കുന്ന ആത്മസമർപ്പണമാണ് അമ്മയ്ക്ക് നൽകുന്ന മഹത്വപൂർണ്ണമായ ചന്ദ്രപ്പൊങ്കൽ.
വൈവിധ്യമാർന്ന ആചാരാനുഷ്‌ഠാനങ്ങളുടെ സംഗമസ്ഥാനമാണ് കൂനമ്പായിക്കുളം ക്ഷേത്രം. തോറ്റംപാട്ട്, കളമെഴുത്ത്പാട്ട്, വട്ടിപടുക്കസമർപ്പണം, തിരുമുമ്പിലെ നിറപറ സമർപ്പണം, വടക്കുംപുറത്ത് ഗുരുതി, ചന്ദ്രപ്പൊങ്കൽ, ഉത്സവബലി തുടങ്ങിയവ അതിൽപ്പെടുന്നവയാണ്. എങ്കിലും ഏറ്റവും പ്രധാനം സന്ധ്യാവേളയിലെ ആചാരാനുഷ്‌ഠാനങ്ങളിൽ കേരളത്തിലെ ഏറ്റവും കൂടുതൽ സ്ത്രീ ഭക്തജനങ്ങൾ പങ്കെടുക്കുന്ന ആചാരമെന്നനിലയിൽ പ്രസിദ്ധിനേടിയത് ചന്ദ്രപ്പൊങ്കാലയാണ്. ഈ പ്രപഞ്ചത്തിൻ്റെ ദേവനായ സൂര്യൻ പടിഞ്ഞാറ് അസ്‌തമിക്കുമ്പോൾ
വ്രതശുദ്ധിയുടേയും ഭക്തിയുടെയും യാഗാഗ്നി പൊങ്കാല അടുപ്പുകളിൽ നിന്നും ഉയരുന്നു. ഒപ്പം തന്നെ വിശ്വാസത്തിൻ്റെയും ഭക്തിയുടെയും മന്ത്രധ്വനികൾ കൂനമ്പായിക്കുളത്തമ്മയുടെ നാമങ്ങളായി പ്രകൃതിയിൽ ഉയർന്നു കേൾക്കുന്ന അസുലഭമുഹൂർത്തമാണ് ചന്ദ്രപ്പൊങ്കൽ. ചന്ദ്രപ്പൊങ്കൽ ഭക്തിയുടെ മാത്രമല്ല ദേശിംഗനാടിൻ്റെ സംസ്‌കാരത്തിൻ്റെയും മതസൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രതീകമാണ്. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലാതെ നാടിൻ്റെ നാനാദേശത്ത് നിന്ന് പൊങ്കാല അർപ്പിക്കുവാനായി എത്തുന്ന ഭക്തജനങ്ങൾ കൂനമ്പായിക്കുളം
ക്ഷേത്രത്തിന്റെ 6 കിലോമീറ്റർ ചുറ്റളവിനെ ഒരു യാഗശാലയാക്കിമാറ്റുന്നു. ഈ ഭക്തർക്ക് കൂനമ്പായിക്കുളം ക്ഷേത്രഭരണസമിതിയോടൊപ്പം മറ്റ്
ക്ഷേത്രഭരണസമിതികൾ, മറ്റ് സഹോദരമതസ്ഥാപനങ്ങൾ, കുടുംബശ്രീ സ്വയംസഹായസംഘങ്ങൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ, സാമുദാ
യിക-സാംസ്‌കാരിക സംഘടനകൾ, ക്ലബ്ബുകൾ, തൊഴിലാളി സംഘടനകൾ, ഉത്സവാഘോഷ സമിതികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ
തുടങ്ങിയവരെല്ലാം അന്നദാനം, സമൂഹസദ്യ, ശീതളപാനീയങ്ങൾ, വൈകിട്ട് 7ന് .യുവശക്തി ക്ലബ്ബ് അങ്കണത്തിൽ ലഘുഭക്ഷണം എന്നിവ
നൽകുന്നതിനോടൊപ്പം എല്ലാവിധത്തിലുള്ള സഹായസഹകരണങ്ങളും നൽകിവരുന്നു. പോലീസും ഫയർഫോഴ്‌സും, ക്ഷേത്രഭരണസമിതിയുടെ
നേതൃത്വത്തിലുള്ള 500 ഓളം വോളൻ്റിയർമാരും ഭക്തസഹസ്രങ്ങൾക്ക് എല്ലാവിധ സുരക്ഷയും നൽകുമ്പോൾ ആരോഗ്യവകുപ്പിന്റെയും
സ്വകാര്യആശുപത്രികളുടെയും സഹായത്താൽ ആരോഗ്യപരിപാലനവും ആംബുലൻസ് സർവ്വീസും നൽകുന്നു. ക്ഷേത്രത്തിൽ ഭദ്രദീപം തെളിച്ചതിന്
ശേഷം ക്ഷേത്രം തന്ത്രി പണ്ഡ‌ാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ ചന്ദ്രപ്പൊങ്കാലയ്ക്ക് തുടക്കമാവുന്നു. പൊങ്കാല പാകമായിക്കഴിഞ്ഞാൽ
ക്ഷേത്രത്തിൽ നിന്നും 100 ഓളം ആചാര്യൻമാർ പൊങ്കാല അടുപ്പുകൾക്ക് സമീപമെത്തി പുണ്യാഹം തളിക്കുന്നതോടെ ഭക്തർ പൊങ്കാല ദേവിക്ക് സമർപ്പണം നടത്തും.ഏഴാം ഉത്സവമായ ഇന്ന് വൈകുന്നേരം 11.30ന് വടക്കുംപുറത്ത് ഗുരുതി ഉണ്ടായിരിക്കും.

No comments:

Post a Comment