ചാത്തന്നൂർ : ജലഅതോറിറ്റിയുടെ അനാസ്ഥ കാരംകോട് ശീമാട്ടി ജംഗഷനിൽ
പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
നിത്യേന നഷ്ടമാകുന്നത് ലക്ഷക്കണക്കിനു ലീറ്റർ ശുദ്ധജലം. ശീമാട്ടി ജംഗഷനിൽ ദേശീയപാതയിലേക്ക് എത്തുന്ന ലിങ്ക് റോഡിൽ അടുത്തടുത്ത രണ്ട് സ്ഥലങ്ങളിലാണ് കഴിഞ്ഞ ഒരുവർഷമായി കുടിവെള്ളം പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. പൈപ്പ് ലൈൻ പൊട്ടി ജലം പാഴായിട്ടും ജലഅതോറിറ്റി അധികൃതർ ചോർച്ച പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നാലു പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പ്ലൈൻ അടിക്കടി പൊട്ടി ജലവിതരണം താറുമാറായിട്ടും ഇവിടെ പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിക്കാൻ ജലഅതോറിറ്റി തയ്യാറാകാത്തതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്. അടിയന്തിരമായി പൈപ്പ് ലൈനിന്റെ പൊട്ടൽ പരിഹരിച്ചു പ്രാദേശത്തെ ശുദ്ധജലക്ഷാമത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.
ഫോട്ടോ :പൈപ്പ് പൊട്ടി വെള്ളം കെട്ടികിടക്കുന്നു
No comments:
Post a Comment