ചാത്തന്നൂർ :കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി
ചിറക്കര ഗ്രാമപഞ്ചായത്തിൻ്റെ 2026-2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് രമ്യ. എം അവതരിപ്പിച്ചു.
പതിനാലാം പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുതകുന്ന തരത്തിലും
വികേന്ദ്രീകാസൂത്രണത്തിന്റെ അന്തസത്ത പൂർണ്ണമായും ഉൾക്കൊണ്ടുമാണ് ആകെ 45,14,86,183 (നാൽപ്പത്തിയഞ്ച് കോടി പതിനാലുലക്ഷത്തി എൺപ്പത്തിയാറാ യിരത്തി നൂറ്റിഎൺപ്പത്തിമൂന്ന് രൂപ) വരവും 43,60,37,428 (നാൽപ്പത്തിമൂന്ന് കോടി അറുപതുലക്ഷത്തി മുപ്പത്തിഏഴായിരത്തിനാന്നൂറ്റി ഇരുപത്തിയെട്ടു രൂപ) ചെലവും 1,54,48,755 (ഒരുകോടി അൻപത്തിനാലുലക്ഷത്തി നാൽപ്പത്തിഎണ്ണായിരത്തിഎഴുനൂറ്റിഅൻപത്തിയഞ്ച് രൂപ) നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണ് രമ്യ. എം അവതരിപ്പിച്ചത്
ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തോടൊപ്പം തന്നെ പൊതുജന സേവനത്തിനും നാം മുന്തിയ പരിഗണനയാണ് നൽകി കൊണ്ട് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പഞ്ചായത്തിൽ എത്താതെ തന്നെ എല്ലാവിധ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കെസ്‌മാർട്ട് - സോഫ്റ്റ് വെയർ നടപ്പാക്കി കൊണ്ട് തീരെ അശരണരായവർക്കുമായി വാതിൽപ്പടി സേവനവും ഉറപ്പാക്കി
ചിറക്കര ഗ്രാമപഞ്ചായത്തിലെ മുഖഛായ മാറ്റുന്ന പദ്ധതിയായി വില്ലേജ് ടൂറിസം പദ്ധതി നടപ്പിലാക്കാനും പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി മുഴുവൻ സമയവും പ്രവർത്തിപ്പിക്കാനും കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടിയിലൂടെ ഗ്രാമപഞ്ചായത്തിലേക്കുള്ള ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനും ലൈഫ് പി.എം.എ.വൈ ഭവനനിർമ്മാണ പദ്ധതിയ്ക്കൊപ്പം സ്വപ്‌നമാളിക എന്ന ഭവന പദ്ധതി നടപ്പിലാക്കാനും കുടുംബശ്രീയിൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാനും വനിത, ശിശു, ഭിന്നശേഷി, വയോജന സൗഹൃദ പഞ്ചായത്ത് നടപ്പിലാക്കാനും ഏലാകളും തരിശു ഭൂമികളും കൃഷിയോഗ്യമാക്കാനും മത്സ്യകൃഷി വർദ്ധിപ്പിക്കാനും കുടിവെള്ളം ആരോഗ്യം വിദ്യാഭ്യാസം പട്ടികജാതി വിക സനം മാലിന്യ സംസ്‌കരണം യുവജന സാംസ്‌കാരിക പ്രവർത്തനങ്ങൾ പുതിയ മാതൃക സൃഷ്ടിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നതായി വൈസ് പ്രസിഡന്റ് അവതരിപ്പിച്ച ബഡ്ജറ്റിൽ ചൂണ്ടി കാണിക്കുന്നു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയ്ക്ക് ഊന്നൽ നൽകി കൊണ്ട് കാർഷിക മേഖലയിലെ പ്രശ്‌നങ്ങളെ മികച്ച രീതിയിൽ തരണം ചെയ്യുന്നതിനും, കൃഷി, മൃഗസംരക്ഷണം, ക്ഷീരോൽപാദന മേഖലകളിൽ നവീന സാങ്കേതികത കൊണ്ടു വന്ന്
ഗ്രാമീണ സമ്പദ്ഘടനയുടെ അടിസ്‌ഥാന ഘടകമായ കാർഷിക മേഖലയുടെ ഉന്നമനത്തിനായ പ്രത്യേക പരിഗണന നൽകി കൊണ്ട് കാർഷിക മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ് പരിഹാരമാർഗങ്ങൾ നിർദേശിച്ചു കൊണ്ട്
നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, കിഴങ്ങ് വിളകൾ എന്നീ കൃഷികളുടെ വികസനത്തിന് ആവിശ്യമായ തുക വകയിരുത്തി ജൈവ പച്ചക്കറി കൃഷി പോത്സാഹനത്തോടൊപ്പം ഹരിത ഗ്രാമപഞ്ചായത്താക്കി മാറ്റുന്നതിന്
ഊന്നൽ നൽകി കൊണ്ട്
തരിശായിക്കിടക്കുന്ന ഭൂമികളിൽ കൃഷിയിറക്കുന്നതിനായി
ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതകൾ ഉപയോഗിച്ചു കൊണ്ട്
പദ്ധതി ആവിഷ്കരിച്ചും
പോളച്ചിറ ഏലായിൽ ഒരുമീനും ഒരു നെല്ലും പദ്ധതി നടപ്പിലാക്കാനും, ചിറക്കര ഉളിയനാട് കുഴുപ്പിൽ ഏലാകളിൽ നെൽകൃഷി നടപ്പിലാക്കാനും, തരിശു ഭൂമികളിൽ കിഴങ്ങ് പയറു വർഗ്ഗ കൃഷികൾ നടപ്പിലാക്കാനും, മാലാക്കായൽ പോളച്ചിറ പ്രദേശങ്ങളിൽ ചെമ്മീൻ, കരിമീൻ നാടൻ മത്സ്യങ്ങൾ എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാനും, ചിറക്കര ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും, ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ വിതരണത്തിനായി മിനി മാർജിൻഫ്രീ മാർക്കറ്റുകൾ സ്‌ഥാപിക്കാനും ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നതായി ബജറ്റിൽ പറയുന്നു. ഉൽപാദന മേഖലയിൽ സുപ്രധാനപങ്ക് വഹിക്കുന്ന മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയ്ക്കായി കാലിത്തീറ്റ വിതരണം, കന്നുകുട്ടി പരിപാലനം, പാലിന് സബ്‌സിഡി, വീട്ടമ്മമാർക്കും വനിതകൾക്കും സാമ്പത്തിക സ്വയംപര്യാപ്‌തതക്കായി പശുവളർത്തൽ, മുട്ടക്കോഴി വളർത്തൽ, കറവപശുക്കൾക്ക് ധാതുലവണ മിശ്രിതം വിതരണം, മുട്ടഗ്രാമം പദ്ധതി എന്നിവ നടപ്പിലാക്കും. കൂടാതെ മൃഗസംരക്ഷണത്തിന് ആവിശ്യമായ മരുന്നുകളും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും ഉറപ്പാക്കും. കൂടാതെ ശുദ്ധജല മത്സ്യകൃഷിയുടെ പ്രോത്സാഹനത്തിലൂടെ വരുമാന വർദ്ധനവും ലക്ഷ്യമിടുന്നുണ്ട് ഇതിനായി
കൃഷി, മൃഗസംരക്ഷണ, ക്ഷീര വികസന മേഖലക്കായി ഒരു കോടി 72 ലക്ഷം രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
@ ചെറുകിട വ്യവസായം
പ്രാദേശികമായ മാർക്കറ്റുകളിൽ കൂടുതൽ സാർത്ഥകമായ ഇടപെടലുകളിൽ കൂടി മാത്രമേ ഗ്രാമത്തിൻ്റെ സുസ്‌ഥിരമായ വികസന വും അതുവഴി ജനങ്ങളുടെ സാമ്പത്തിക സ്‌ഥിരതയും സാദ്ധ്യമാക്കുകയുള്ളു. ഈ കാഴ്‌ചപാടോടെ കുടുംബശ്രീ യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കൂടുതൽ വരുമാന വർദ്ധന യൂണിറ്റുകൾ ആരംഭിക്കാനും അർഹരായവർക്ക് സഹായം ലഭ്യമാക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ചെറുകിട സംരഭങ്ങളെ പ്രോത്സഹിപ്പിക്കുന്നതിന് ഒപ്പം
വനിതകൾക്ക് തൊഴിൽ പരിശീലനവും നൈപുണ്യ വികസനത്തിനും
ഒട്ടോറെ സംരഭകർകർക്ക് വിപണന ആവിശ്യമായ അടിസ്‌ഥാന സൗകര്യം ഉറപ്പാക്കുന്നതിന് സാദ്ധ്യമാകുന്നതാണ്. ചിറക്കര ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും ടൂറിസം മേഖലകളിൽ ഫുഡ്കോർട്ടുകൾ സ്‌ഥാപിക്കാനും കുടുംബശ്രീയ്ക്കായി പദ്ധതികൾ ബജറ്റിൽ പറയുന്നുണ്ട്.
@ ആരോഗ്യം, കുടിവെള്ളം, ശുചിത്വം
ആരോഗ്യമുള്ള ജനതയാണ് ആരോഗ്യമുള്ള ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുന്നത്. മഹാമാരികളുടെ സാദ്ധ്യത മുന്നിൽകണ്ട് ആരോഗ്യമേഖലയ്ക്ക് മുന്തിയ പരിഗണന നൽകിയാണ് ഗ്രാമപഞ്ചായത്ത് പദ്ധിതികൾ ഏറ്റെടുത്തിട്ടുള്ളത്.
ആരോഗ്യ മേഖലയിലെ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവയെ കൂട്ടി യോജിപ്പി ച്ചുകൊണ്ടുള്ള ഒരു സംയോജിത പ്രവർത്തനം ബഡ്‌ജറ്റ് വിഭാവനം ചെയ്യുന്നുണ്ട്.
പാലിയേറ്റീവ് കെയർ പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. നിലവിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി മുഴുവൻ സമയവും പ്രവർത്തനസജ്ജമാക്കും. അടുത്ത കാലത്തായി വലിയ തോതിൽ വർദ്ധിച്ചിട്ടുള്ള ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പദ്ധതികൾ നടപ്പിലാക്കും, അമ്മമാർക്കായി ആയുർവ്വേദ മേഖലയിൽ കേന്ദ്രസർക്കാരിന്റെ മാതൃവന്ദനം പദ്ധതി നടപ്പിലാക്കും.
@കുടിവെളള പദ്ധതി പ്രകാരം ഈ വർഷം പരമാവധി കുടുംബങ്ങളിൽ കുടിവെള്ള പൈപ്പ് ലൈൻ കണക്ഷനുകൾ നൽകുന്നതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
പൊതുകിണറുകളുടെയും, കുളങ്ങളുടേയും നവീകരണം നടത്തുന്നതാണ്. രാവണം പൊയ്‌കയിലെ പഴയ കുടിവെള്ള പദ്ധതി പരിഷ്കരിച്ച് ചിറക്കര ഗ്രാമപഞ്ചായത്തിലേയ്ക്ക് മുഴുവൻ സമയവും ശുദ്ധജലം ലഭിക്കത്തക്ക വിധം സംസ്‌ഥാന സർക്കാരുമായി ചേർന്ന് പു തിയ പദ്ധതി ആരംഭിക്കും.
@ ചിറക്കര ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വം ഉറപ്പു വരുത്തുന്നതിനായി സമഗ്ര മാലിന്യ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കും. എം.സി.എഫുകളുടെയും ആർ.ആർ.എഫിൻ്റേയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും, ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്‌റ്റിക്ക് ഉപയോഗിച്ച് പ്ലാസ്‌റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കും. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്‌കരിക്കുന്നതിന് പുതിയ പദ്ധതി കൾ ആവിഷ്‌കരിക്കും. പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും ബയോബിൻ ലഭ്യമാക്കും. പൊതു സ്‌ഥലങ്ങളിൽ ജൈലമാലിന്യം സംസ്‌കരിക്കുന്നതിനും പൊതു സ്‌ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും പദ്ധതികൾ ഏറ്റെടുക്കും.
@ ദാരിദ്ര ലഘുകരണം ഭവന നിർമ്മാണം
പി.എം.എ.വൈ പദ്ധതിയുടെ പൂർത്തീകരണത്തിനും ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പുതിയ ഭവന പദ്ധതിയായ സ്വപ്‌നമാളിക പദ്ധതിയ്ക്കുമായി 2026- 27 സാമ്പത്തിക വർഷം 6 കോടി 74 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്, സ്വപ്‌നമാളിക പദ്ധതിയിൽ ഭവന നിർമ്മാണത്തിന് 5 ലക്ഷം രൂപയും പുനരുദ്ധാരണത്തിന് 2 ലക്ഷം രൂപയും നൽകും. സി.എസ്.ആർ ഫണ്ടുകളും സംഭാവനകളി ലൂടേയും പദ്ധതി നടപ്പിലാക്കും. ദാരിദ്ര ലഘൂകരണം ലക്ഷ്യമിട്ട് ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആസ്തി വികസന പദ്ധതികൾകൂടി ഉൾപ്പെടുത്തി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കും. പരമാവധി ആളുകൾക്ക് 100 ദിനം തൊഴിൽ ലഭ്യമാക്കു ന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ നെല്ല് കിഴങ്ങ് പയറു വർഗ്ഗങ്ങൾ ഉൽപ്പാദിപ്പിക്കാനും ചിറക്കര ബ്രാൻഡ് ഉൽപ്പന്നങ്ങളായും വിപണിയിലെത്തിക്കാനും ലാഭം തൊഴിലാളികൾക്കും ഭൂഉടമകൾക്കും ലഭ്യമാക്കാനും നടപടികൾ സ്വീകരിക്കും. കൂടാതെ ദാരിദ്ര ലഘൂകരണം ലക്ഷ്യമിട്ട് ഉത്പാദന മേഖലയിലും പദ്ധതികൾക്ക് ആനുപാതിക വകയിരുത്തലുകൾ നടത്തിയിട്ടുണ്ട്.
@ പട്ടികജാതി, പട്ടികവർഗ്ഗ വികസനം
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ ആളുകളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് എത്തിക്കാനും അവരുടെ വിദ്യാഭ്യാസ, തൊഴിൽ
നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കും
അർഹരായ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ലാപ്ടോപ്പ്, മേശ കസേര എന്നിവ നൽകുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്.
@ വനിതാ ശിശുക്ഷേമം
സ്ത്രീ ശാക്തീകരണം എന്നത്തേക്കാളധികം പ്രാധാന്യമുള്ള വിഷയമാക്കുന്ന ഒരു ലോക ക്രമത്തിൽ സ്ത്രീകൾക്കായി മുന്തിയ പരി ഗണന ഈ ബഡ്‌ജറ്റിലും നൽകിയിട്ടുണ്ട്. പുതു തലമുറയെ ബൗദ്ധികമായും ശാരീരികമായും ശക്തിയുള്ളവരായി വാർത്തെടുക്കാൻ വേണ്ട പദ്ധതികളും ബഡ്‌ജറ്റിലുണ്ട്. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയ കുടുംബശ്രീ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആവിശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്. സ്ത്രീസംരംഭക യൂണിറ്റുകൾക്കാവിശ്യമായ പ്രോത്സാഹനവും സബ്‌സിഡിയും നൽകുന്നതിനുള്ള തുക വകയിരുത്തി കൊണ്ട് ജൻ്റർ റിസോഴ്‌സ് സെൻ്റർ, ജാഗ്രത സമിതി എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതാണ്. വനിതകൾക്കായി തൊഴിൽ പ്രാപ്‌തിക്കുവേണ്ടി അധിക പരിശീലനം, ആർജ്ജിത വൈദഗ്‌ദ്യത്തിന് അംഗീകാരം, അധിക നൈപുണ്യവും പുനർനൈപുണ്യവും എന്നീ പദ്ധതികൾ നടപ്പാക്കും. വനിതകൾക്കായി ഓട്ടോറിക്ഷ, ക്യാൻ്റീൻ, ഫുഡ്കോർട്ടുകൾ തുടങ്ങിയ പ്രധാന പദ്ധതികളും ഏറ്റെടുക്കും. വനിതകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി വനിത ശിശു സൗഹൃദ പഞ്ചായത്താക്കി മാറ്റുമെന്നും
അംഗൻവാടികൾ വഴി കുട്ടികൾ, കൌമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർക്ക് പോഷകാഹാര ലഭ്യത ഉറപ്പുവ രുത്തുന്നതിനാവിശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്കൃഷ്ണൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുശീലദേവി, ജില്ലാ പഞ്ചായത്ത് അംഗം ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു പഞ്ചായത്ത് സെക്രട്ടറി നന്ദി പറഞ്ഞു
No comments:
Post a Comment