പരവൂർ: നെടുങ്ങോലം താലൂക്ക് ആശുപത്രി കോബോണ്ടിൽ വൻ അഗ്നിബാധ അഗ്നിരക്ഷാ സേന എത്തി അഗ്നി നിയന്ത്രണ വിധേയമാക്കി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ആശുപത്രിയുടെ പിറക് വശത്തുള്ള കാടിന് തീപിടിച്ചത്. പെട്ടെന്നു തന്നെ
ഘട്ടം ഘട്ടമായി തീ ആളിപടരുകയായിരുന്നു. തീ
പടർന്നതോടെ അന്തരീക്ഷമാകെ കറുത്ത പുക നിറയുകയായിരുന്നു.
ആശുപത്രി കോമ്പോണ്ടിൽ
മാത്രമായി ഉയർന്നിരുന്ന പുക സമീപ പ്രദേശത്തെല്ലാം വ്യാപിച്ചു. മണിക്കൂറുകളോളം നഗരമാകെ പുക നിറഞ്ഞു.കത്തിയതിൽ പ്ലാസ്‌റ്റികും മെഡിക്കൽ മാലിന്യവും ഉണ്ടായിരുന്നതിനാൽ
കറുത്ത പുകയ്ക്കൊപ്പം രൂക്ഷമായ ഗന്ധവും ഉണ്ടായി. ആശുപത്രിയിൽ ഉണ്ടായിരുന്ന
ചിലർക്ക് പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. തീയാളി പടർന്നതോടെ ആശുപത്രി അധികൃതർ പോലീസിനെയും ഫയർ ഫോഴ്സ് അധികൃതരെയും അറിയിക്കുകയായിരുന്നു.പരവൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ് സ് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമായതായി അഗ്നിരക്ഷാ സേന അധികൃതർ അറിയിച്ചു. അനുകൂലകാലാവസ്ഥയായിരുന്നതിനാലാണ് തീ നിയന്ത്രിക്കാനായത് എന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. ഫയർ ഫോഴ്സ് അധികൃതരുടെ നിർദ്ദേശപ്രകാരം പരവൂർ പോലിസ് കേസെടുത്തു.
.
No comments:
Post a Comment