Monday, 14 April 2025

ഭക്തിസാന്ദ്രമായ ഘോഷയാത്രയോടെ ശ്രീഭൂതനാഥന് തിരുവാഭരണം സമർപ്പിച്ചു

ഭക്തിസാന്ദ്രമായ  ഘോഷയാത്രയോടെ ശ്രീഭൂതനാഥന് തിരുവാഭരണം സമർപ്പിച്ചു  

ചാത്തന്നൂർ : ഭക്തിസാന്ദ്രമായ  ഘോഷയാത്രയോടെ ശ്രീഭൂതനാഥന് തിരുവാഭരണം സമർപ്പിച്ചു. വൈകുന്നേരം മൂന്ന് മണിയോടെ കളങ്ങര മേലൂട്ട് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര ദേശംചുറ്റി വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിൽ എത്തി ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ തിരുവാഭരണം ചാർത്തി ഭക്തർക്ക് ദർശനം നൽകി.
കഴിഞ്ഞദിവസം തങ്കതിടമ്പ് സമർപ്പിച്ചിരുന്നു ഏറം വയലിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും വാദ്യ മേളങ്ങളുടെയും താലിപ്പോലിയുടെയും 
അകമ്പടിയോടെ രഥത്തിലാണ് തങ്ക തിടമ്പ് ക്ഷേത്രത്തിൽ എത്തിച്ചത് തുടർന്ന് ക്ഷേത്രത്തിന്റെ ഭരണ സമിതി പ്രസിഡന്റ്‌ വി.വിജയമോഹനനും സെക്രട്ടറി ഉണ്ണികൃഷ്ണപിള്ളയും തിടമ്പ് ഏറ്റ് വാങ്ങി ക്ഷേത്രംതന്ത്രി പൂതക്കുളം നീലമന ഇല്ലത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ക്ഷേത്രം മേൽ ശാന്തി ജയപ്രകാശ് പോറ്റിയും ചേർന്ന് 
തിടമ്പ് സമർപ്പിച്ചു.
 എട്ടാം ഉത്സവമായ ഇന്ന് രാവിലെ 6.30ന് പ്രഭാതഭക്ഷണം, വൈകുന്നേരം 6ന് പൂരചമയവും ദേശവിളക്കും, 6.30ന് ശ്രീ ഭൂതനാഥനും മറ്റ് ദേവത കൾക്കും ഉടയാട സമർപ്പണം,രാത്രി 7ന് ഗാനമേള.

No comments:

Post a Comment