Wednesday, 30 April 2025

സിവിൽ സർവീസ് എന്ന ദേവികയുടെ മോഹത്തിന് ഒടുവിൽ സാക്ഷാത്കാരം

സിവിൽ സർവീസ് എന്ന ദേവികയുടെ മോഹത്തിന് ഒടുവിൽ സാക്ഷാത്കാരം

ചാത്തന്നൂർ: സിവിൽ സർവീസ് നേടുക എന്ന ദേവിക പ്രിയദർശിനിയുടെ മോഹത്തിന്ഒടുവിൽ സാക്ഷാത്കാരമായി.ചാത്തന്നൂർ തിരുവാതിരയിൽ സിവിൽ എഞ്ചിനിയറും കരാറുകാരനുമായ അയ്യപ്പൻ പിള്ളയുടെയും, കടമ്പാട്ടുകോണം എച്ച്.കെ. വി. എച്ച്.എസ്സിലെ അധ്യാപിക രാധികാ പ്രിയദർശിനിയുടെയും മകളായ ദേവികാ പ്രിയദർശിനി സിവിൽ സർവീസ് പരീക്ഷയിൽ 95-ാം റാങ്ക് നേടിയാണ് തൻ്റെ മോഹം സാക്ഷാത്കരിച്ചത്. ഖത്തർ എയർവേയ്സിൽ പൈലറ്റായ അരവിന്ദ് എം. ജെ.യുടെ പൂർണ പിന്തുണ സിവിൽ സർവീസ് നേടിയെടുക്കുന്നതിൽ ദേവികാ പ്രിയദർശിനിക്കുണ്ടായിരുന്നു. മൂന്നാം തവണയാണ് സിവിൽ സർവീസ് എഴുതിയത്. സിവിൽ സർവീസിൽ എന്തു കിട്ടിയാലും സന്തോഷമാണെന്നാണ് ഇവർ പറയുന്നത്. കെമിസ്ടിയിൽ പി.ജി.ചെയ്തു വരികയാണ്. ഐ ലാൻ ഐ.എ.എസ്. അക്കാദമിയിലായിരുന്നു പരിശിലനം. ഭർത്താവ് അരവിന്ദിൻ്റെ തിരുമല വലിയ വിളയിലുള്ള വീട്ടിലാണ് താമസം. ദേവികാ പ്രിയദർശിനിക്ക് സിവിൽ സർവീസിൽ റാങ്ക് ലഭിച്ചെന്ന വിവരം ചാത്തന്നൂർ നിവാസികൾ ഏറെ സന്തോഷത്തോടെയാണ് ശ്രവിച്ചത്.

No comments:

Post a Comment