Wednesday, 9 April 2025

അത്തം. മഹോത്സവത്തിന് മുന്നോടി യായി ശ്രീഭൂതനാഥക്ഷേത്രത്തിൽ ഉത്സവചന്ത ഒരുങ്ങി

അത്തം. മഹോത്സവത്തിന് മുന്നോടി യായി ശ്രീഭൂതനാഥക്ഷേത്രത്തിൽ ഉത്സവചന്ത ഒരുങ്ങി 
ചാത്തന്നൂർ : ശ്രീഭൂതനാഥക്ഷേത്രത്തിൽ അത്തം മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവചന്ത ഒരുങ്ങി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉത്സവ കച്ചവടക്കാർ അത്തമഹോത്സവത്തിന് മാറ്റ് കൂട്ടാൻ ചാത്തന്നൂരിൽ എത്തി കഴിഞ്ഞു ചാത്തന്നൂർ ജംഗഷൻ മുതൽ ചാമവിള ജംഗഷൻ വരെ കച്ചവടക്കാർ നിരന്നു കഴിഞ്ഞു ഇന്ന് വേളാർ സർവീസ് സൊസൈറ്റിയുടെ ഉത്സവാഘോഷങ്ങളാണ് നടക്കുന്നത്. 
രാവിലെ 8.30ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്,
ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് തിടമ്പ് സമർപ്പണം, 6.15ന് സോപാനസംഗീതം, 6.44ന് സായാഹ്നഭക്ഷണം, രാത്രി 7.30ന് നൃത്തനാടകം,

@ പനയോല, ഈറ്റ വ്യവസായങ്ങൾ പ്രതിസന്ധിയിൽ 

സംരക്ഷിക്കാൻ നടപടിയില്ലാതെ ജില്ലയിലെ പനയോല, ഈറ്റ വ്യവസായങ്ങൾ പ്രതിസന്ധിയിലാണെന്ന് ഉത്സവസ്ഥലങ്ങളിൽ കച്ചവടത്തിനായി എത്തുന്ന സഹോദരി മാരായ പ്രസന്ന യും ശ്യാമളയും പറയുന്നു.
 പന, ഈറ  എന്നിവയിൽ നിന്നു  മുറം,  അരുവട്ടി, പായ,  കടവം,  തൊപ്പി, കരകൗശല വസ്തുക്കൾ എന്നിവ  നിർമ്മിച്ച് വിപണനം നടത്തിയിരുന്ന കുടിൽ വ്യവസായ സംരംഭങ്ങൾ ഇന്ന്
 പ്രതിസന്ധിയിലാണെന്ന് ഇവർ ചൂണ്ടി കാട്ടുന്നു. വിരലിൽ എണ്ണാവുന്നവർ മാത്രമാണ്  ഈ തൊഴിലുകളിൽ ഇപ്പോഴും ഏർ‌പ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ തലമുറ തൊഴിലിൽ നിന്നും പിന്മാറി നിൽക്കുകയാണ്.
പ്ലാസ്റ്റിക്കിൽ  നിർമ്മിക്കുന്ന സമാന ഉത്പന്നങ്ങളുടെ  ഉപയോഗവും ഈറ ഉത്പന്നങ്ങൽ നിർമ്മിക്കുന്നവരെ സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ അനാസ്ഥയുമാണ് ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നത്.  ഈറയും  പനയോലയും പ്രകൃതിദത്തമായി സുരക്ഷിതത്വമുള്ളവയാണ്.   ഇവയെല്ലാം പ്രധാനമായും വീടുകളിൽ നിർമ്മിച്ചാണ് വില്പന നടത്തിയിരുന്നതും. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ എന്ന നിലയിൽ ഗുണകരമായിരുന്ന ഇവയുടെ നിർമ്മാണവും വില്പനയും  പ്രതിസന്ധിയിലായതോടെ  നാഗരികതയുടെ സന്തതികളായി  നമ്മൾ
മാറുകയാണെന്ന് ഇവർ ചൂണ്ടി കാട്ടുന്നു. സ്ത്രീകളുടെ വരുമാന മാർഗമായി മാറിയിരുന്ന ഈ വ്യവസായത്തിന്റെ തകർച്ചയോടെ ഗ്രാമീണ മേഖലയിലെ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ട നിലയിലാണ്. ബാംബു കോർപറേഷനിൽ നിന്നു നൽകിയിരുന്ന ഈറ്റയുടെ ദൗലർലഭ്യം ഈ വ്യവസായത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഈറ്റയുടെ ലഭ്യത ഉറപ്പാക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല.
കാലവർഷങ്ങളിൽപോലും പനയോല തൊഴിലുകൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത മുൻ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ പനയോലയുടെ ദൗർലഭ്യം ഈ മേഖലയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്
ഇത് മൂലംതൊഴിൽ  നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ മേഖലയിലെ തൊഴിലാളികൾ.എന്ന് ഇവർ പറയുന്നു. 
ശ്രീഭൂതനാഥക്ഷേത്രത്തിൽ കച്ചവടത്തിനായി എത്തി യതാണ് ഇവർ
 സഹോദരിമാരായ പ്രസന്ന, ശ്യാമള, ശ്യാമളയുടെ ഭർത്താവ് ബാബു എന്നിവരാണ് ഇ കൂട്ടത്തിൽ ഉള്ളത്.

No comments:

Post a Comment