പാഴാവുന്നതും പൈപ്പ് നന്നാക്കാൻ റോഡ് പൊളിക്കലും തുടർന്നുള്ള റോഡ് തകർച്ചയും ചാത്തന്നൂർ നിയോജക മണ്ടലത്തിൽ പതിവായി മാറി. പുതിയതും പഴയതുമായ
പൈപ്പുകൾ ദിനം പ്രതി പൊട്ടിയിട്ടും നടപടി ഉണ്ടാവുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി.
പൈപ്പ് പൊട്ടിയാൽ അറ്റകുറ്റപ്പണിക്ക് റോഡ് പൊളിക്കാതെ മറ്റുവഴികളില്ല. നടുറോഡിൽ ആഴത്തിലുള്ള കുഴിയെടുത്താണ് പൈപ്പുകളുടെ
അറ്റകുറ്റ പണികൾ നടത്തുന്നത്. റോഡിലെ ടാറിളക്കിയുണ്ടാക്കുന്ന കുഴികൾ എത്ര തുർത്താലും പഴയത് പോലെയാക്കാനാകില്ല. വീണ്ടും ഇവിടെ തന്നെ പൈപ്പ് പൊട്ടും. വെള്ളം റോഡിലൂടെ ഒഴുകും. ജലവിതരണം നടത്തണമെങ്കിൽ അറ്റകുറ്റപ്പണി കൂടിയേ തീരു.ഇത് ചാത്തന്നൂരിൽ വർഷങ്ങളായുള്ള പതിവാണിത്. ഇതിന് മാറ്റം വേണമെങ്കിൽ ജല വിതരണ പദ്ധതിയിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കണം. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷമായി
പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റർ വെള്ളമാണ് പാഴായി പോയത് ഇപ്പോഴും അത് തുടരുകയാണ്. വിവിധ സ്‌ഥലങ്ങളിൽ ജലജീവൻ മിഷൻ
പദ്ധതിയുടെയും ജപ്പാൻ കുടിവെള്ള പദ്ധതിയുടെയും അടക്കം പൈപ്പ് പൊട്ടി വെള്ളം നഷ്‌ടമാകുന്നതിന് ഒപ്പം പുതിയതും പഴയതുമായ റോഡുകൾ ആണ് ദിനം പ്രതി തകരുന്നത്. ദേശീയപാതയിലും പ്രധാന റോഡുകളിലും പഞ്ചായത്ത് റോഡുകളിലും അടക്കം ഒട്ടേറെ സ്‌ഥലങ്ങളിലാണ് ദിവസങ്ങളായി വെള്ളം റോഡിലൂടെ ഒഴുകുന്നത്. പലയിടത്തും വിതരണ പൈപ്പിൽ ചെറിയ ചോർച്ച ആണെങ്കിലും സംഭരണിയിൽ വെള്ളം തീരുന്നത് വരെ പകലും രാത്രിയും തുടർച്ചയായി റോഡിലൂടെ കുടിവെള്ളം ഒഴുകുന്നത് നിത്യ കാഴ്‌ചയാണ്. ഇത് മൂലം റോഡിൽ പലയിടങ്ങളിലും കുഴികളും മഴക്കാലത്ത് എന്ന പോലെ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് പതിവായതോടെ ടാർ ചെയ്‌ത റോഡ് പോലും തകർന്ന് യാത്ര ദുഷ്‌കരമായ നിലയിലാണ്.
പലയിടത്തും പൈപ്പിലെ ചോർച്ച മൂലം വെള്ളം ഊർന്നിറങ്ങി രൂപപ്പെട്ട കുഴി അടയ്ക്കാതെ കിടക്കുകയാണ്. വെളിച്ചക്കുറവും പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തതും മൂലം കുഴിയിൽ വീണ് ദിവസവും ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നുണ്ട്. വിതരണ ലൈനിലെ സമ്മർദം ആണ് പലയിടത്തും അപ്രതീക്ഷിതമായി പൈപ്പ് പൊട്ടലിന് കാരണമാകുന്നത് എന്നാണ് അധികൃതർ പറയുന്നത്.
@ അറ്റകുറ്റപണികൾ വഴിപാടായി
പൈപ്പ് പൊട്ടലും വെള്ളം ചീറ്റലും തുടർന്നതോടെ പാഴാകുന്നത് ആയിരക്കണക്കിനു ജനങ്ങളുടെ കുടിവെള്ളമാണ്. പൈപ്പു പൊട്ടിയാൽ അതു കണ്ടെത്തി നന്നാക്കുകയെന്നതാണു ജല അതോറിറ്റിയുടെ പ്രധാന വെല്ലുവിളി. റോഡിലൂടെ വെള്ളം ഒഴുകുന്നതു കാണാമെങ്കിലും പൈപ്പു പൊട്ടൽ എവിടെയാണെന്നു കണ്ടെത്താനാണ് ഏറെ പ്രയാസം. അത് കണ്ടെത്തി ശരിയാകിയാൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും അതേ സ്ഥലത്തോ കുറച്ചു മാറിയോ പൊട്ടുന്നത് പതിവാണ്. പലയിടത്തും
പൈപ്പ് പൊട്ടൽ സ്ഥിരമായ കാഴ്ചയാണ്. പൊട്ടിയ ഭാഗത്ത് നടക്കുന്ന അറ്റകുറ്റപണികളുടെ ഭാഗമായാണ് പലയിടത്തും ശുദ്ധജല വിതരണം തടസപ്പെടുന്നത്. പൈപ്പ് പൊട്ടിയാൽ റോഡിൽ വലിയ കുഴിയുണ്ടായി ഗർത്തമായി മാറുമ്പോൾ
ജലവിതരണം നിർത്തി വെയ്ക്കുകയും ചെയ്യും. അറ്റകുറ്റപണികൾ നടത്തിയ ശേഷമേ ജലവിതരണം നടത്തുകയുള്ളൂവെങ്കിലും അറ്റകുറ്റപണികൾക്കായി ദിവസങ്ങളെടുക്കുന്നതാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള വെള്ളം പിടിച്ചുവയ്ക്കാൻ സംവിധാനമില്ലാത്തവർ കുടിവെള്ളം വാങ്ങുക അല്ലാതെ നിവൃത്തിയില്ല പലയിടത്തും
കാലപ്പഴക്കമാണ് അടിക്കടി പൈപ്പു പൊട്ടുന്നതിൻ്റെ പ്രധാന കാരണം. പൈപ്പ് സ്ഥാപിച്ചിരിക്കുന്നതിനു മേൽ ടാറിംഗ് വന്നതോടെ ഇതു വെട്ടിപ്പൊളിക്കാതെ പൈപ്പ് നന്നാക്കാൻ കഴിയാതായി. റോഡ് പൊളിക്കുന്നതിനെത്തുടർന്നുണ്ടാകുന്ന കുഴി താത്കാലികമായി മുടിയാലും ടാറിംഗ് നടത്തില്ല ഇത് മൂലം
എത് സമയത്താണ് റോഡിലെ ഈ കുഴി മരണകെണികളാകുന്നതെന്ന് പറയുക അസാധ്യം. വഴിയാത്രക്കാർക്കും ബൈക്കടക്കമുള്ള ചെറുവാഹനങ്ങളിലെ യാത്രക്കാർ ഇത്തരം ചതിക്കുഴിയിൽ വീഴുന്നത് പതിവായിട്ടുണ്ട്. പുതിയ പൈപ്പുലൈൻ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിയുടെ ഡിവിഷൻ ഓഫീസിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെങ്കിലും എന്ന് പ്രാവർത്തികമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
No comments:
Post a Comment