ചാത്തന്നൂർ: ചാത്തന്നൂരിനെ ജല സമൃദ്ധമാക്കി പോളച്ചിറ ഏലായിലെ കൃഷിയെ പരിപോഷിപ്പിച്ച ചാത്തന്നൂർ തോടിന്റെ മരണ മണി മുഴങ്ങുന്നു. കയ്യേറ്റം നടത്തിയും മലിന ജലം ഒഴുക്കിവിട്ടും തോടിനെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു.കാരംകോട് തലച്ചിറകുളം മുതൽ ആറു മീറ്ററോളം വീതിയിൽ ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ വാർഡുകളിലൂടെ അഞ്ചര കിലോമീറ്ററോളം ഒഴുകി പോളച്ചിറയിൽ പതിക്കുന്ന തോട് ഇന്ന് നാശത്തിന്റെ വക്കിലാണ്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുളള തോടിന്റെ സംരക്ഷണം ഇനിയും അകലെ. കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നീരുറവളും ജല സ്രോതസ്സുകളും സംരക്ഷിക്കാൻ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇതൊന്നും ചാത്തന്നൂർ തോടിന്റെ സംരക്ഷണത്തിനായി എത്തിയില്ല.
@ തലച്ചിറക്കുളം നവീകരണത്തിന് ലക്ഷങ്ങൾ തുക വകയിരുത്തിയെങ്കിലും നടപ്പിലാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ എട്ടോളം വാർഡുകളിലൂടെ ഒഴുകി നാടിനെ ജല സമൃദ്ധമാക്കുന്ന ചാത്തന്നൂർ തോടിന്റെ ഉത്ഭവസ്ഥാനത്തെ നീരുറവയാണ് തലച്ചിറക്കുളം. കാടും പടലും മൂടി ചെളി നിറഞ്ഞ് കിടക്കുന്ന കുളത്തിന്റെ നവീകരണത്തിനായി ജി.എസ്.ജയലാൽ എം.എൽ.എ നൽകിയ പ്രോജക്ടനുസരിച്ച് മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്നും 15ലക്ഷം രൂപ അനുവദിച്ചെങ്കിലും ഈ തുക അവസാനം വകമാറ്റി ചെലവഴിക്കേണ്ടി വന്നു.. ഇതിന്റെ ടെണ്ടർ നടപടികളും പൂർത്തീകരിച്ചു കോൺട്രാക്ട് നൽകി. പക്ഷേ ഈ ടെണ്ടർ പ്രകാരം തലച്ചിറക്കുളത്തിന്റെ നാല് ഭാഗത്തും രണ്ടര മീറ്റർ ആഴത്തിൽ സംരക്ഷഭിത്തി മാത്രമാണ് കെട്ടുന്നത്.ചെളി നീക്കം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത് ടെണ്ടർ നടത്തി 29ലക്ഷം രൂപയ്ക്ക് കരാറാവുകയും ചെയ്തു.പക്ഷേ കരാറുകാരൻ പണി പൂർത്തിയാക്കാതെ വന്നതോടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുളള പ്രവർത്തനം നടപ്പിലാക്കാൻ കഴിഞ്ഞില്ല. ആഫ്രിക്കൻ പായൽ പൂർണ്ണമായും മൂടി ചുറ്റും കാടുപിടിച്ച നിലയിലാണ് ഇപ്പോൾ തലച്ചിറക്കുളം.
@ ചാത്തന്നൂർ തോടിന്റെ ഇരുകരകളും കയ്യേറി കെട്ടിയടിച്ചിരിക്കുകയാണ്.തലച്ചിറക്കുളം തുടങ്ങുന്ന ഭാഗത്ത് തന്നെ കയ്യേറ്റങ്ങൾ തുടങ്ങുകയായി. ചെളിയെടുക്കാൻ പോലും തോടിന്റെ വശങ്ങളിൽ കൂടി പോകാൻ കഴിയാത്ത് അവസ്ഥയാണ്. തലച്ചിറക്കുളത്തിലേക്കുളള വഴിതന്നെ കെട്ടിയടയ്ക്കപ്പെട്ട നിലയിലാണ്. ചാത്തന്നൂർ തോടിന്റെ ഇരുകരകളിലും ഉണ്ടായിരുന്ന വയലുകളുടെ പൂരിഭാഗവും നികത്തപ്പെട്ടു. കുറച്ച് ബാക്കിയുണ്ടായിരുന്നവയും നികത്താനുളള നീക്കമാണ് നടക്കുന്നത്. മീനാട് ഭാഗങ്ങളിൽ മാത്രമാണ് ഇപ്പോൾ ഏലാ പ്രദേശം കാണാൻ കഴിയുന്നത്.കയ്യേറ്രങ്ങൾ ഒഴിപ്പിക്കുന്നതിന് തോടിന്റെ സർവേ നടത്താൻ പലപ്പോഴായി ശ്രമം നടക്കുന്നെണ്ടെന്ന് പറയുന്നതല്ലാതെ ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.പഞ്ചായത്തിൽ നിന്നും പലതല റെസലൂഷൻ പാസാക്കി താലൂക്ക് സർവേ ഓഫീസിൽ നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്നാണ് ആക്ഷേപം.
സംരക്ഷിച്ച് നിർത്താൻ യാതൊരും നടപടിയും സ്വീകരിക്കുന്നില്ല എന്നതിന് തെളിവാണ് ചെളി നിറഞ്ഞ് കുളവാഴകളും പാഴ് ചെടികളും നിറഞ്ഞ ചാത്തന്നൂർ തോട്. വർഷത്തോറും വാർഡ് തലത്തിൽ ചില ഭാഗങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കാടും പടലും വെട്ടി നീക്കുക മാത്രമാണ് ചെയ്യുന്നത്. തോട്ടിലെ ചെളി നീക്കം ചെയ്ത് ആഴം കൂട്ടി തോടിനെ സംരക്ഷിക്കണമെന്നാണ് ആവശ്യമെങ്കിലും അധികൃതർ ഇതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നില്ല.
മീനാട് ഏലാ പ്രദേശത്ത് വയലുകളിലേക്ക് വെളളം കയറാതിരിക്കുന്നതിനും വെളളം തടയണ കെട്ടി സംരക്ഷിക്കുന്നതിനുമായി ഇറിഗേഷൻ വകുപ്പ് നടപ്പിലാക്കുന്ന 14 ലക്ഷം രൂപയുടെ പദ്ധതിയുടെ പ്രവർത്തനവും പൂർത്തിയായില്ല. പ്രളയ സമയത്ത ഏലായിലേക്ക് വെളളം കയറാതിരിക്കുന്നതിനായി സംരക്ഷണ ഭിത്തിയും മുപ്പത് മീറ്റർ ഉയരത്തിൽ തോട്ടിൽ ജലം സംരക്ഷിക്കുന്നതിനായി വെൻറ്രഡ് ക്രോസ് ബാറും സ്ഥാപിക്കുന്നതാണ് പദ്ധതി.
@ ചാത്തന്നൂർ ജങ്ഷനിലെ ദേശീയ പാതയിൽ നിന്നുമുള്ള
സ്ഥാപിച്ചിരിക്കുന്ന് ഓടയിൽ നിന്നും മലിന ജലവും ചാത്തന്നൂർ തോട്ടിലേക്കാണ്
ഒഴുകിയെത്തുന്നത്.നിരവധി ആളുകൾ കുളിക്കുന്നതിനും തുണി അലക്കുന്നതിനും ആശ്രയിക്കുന്നത് ചാത്തന്നൂർ തോടിനെയാണ്.ശ്രീഭൂതനാഥ ക്ഷേത്രത്തിന്റെ സമീപത്തുളള തോടിന്റെ ഭാഗത്താണ് പ്രധാനമായും മലിന ജലം ഒഴുകിയെത്തുന്നത്. ദേശീയ പാതയോരത്തെ ഓട തുർന്ന് പരിശോധിച്ചപ്പോൾ ജംങ്ഷനിലെ പല കെട്ടിടങ്ങളുടെയും ശുചിമുറി മാലിന്യങ്ങൾ ഈ ഓടയിലേക്കാണ് ഒഴിക്കിവിടുന്നതെന്ന് കണ്ടെത്തിയിരുന്നു.പക്ഷേ ചാത്തന്നൂർ തോട്ടിലേക്ക് ഇത് ഒഴുകി എത്താതിരിക്കാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
@ ചാത്തന്നൂർ തോടിലേക്ക് ഒഴുകിയെത്തി തോടിനെ പരിപോക്ഷിപ്പിക്കുന്ന കുളമുടി തോടും നാശത്തിന്റ വക്കിൽ.കയ്യേറ്റങ്ങളിൽ തലച്ചിറക്കുളം അപ്രത്യക്ഷമായ കുളമുടി തോട് സംരക്ഷണമില്ലാതെ നശിക്കുന്നു.കുളമുടി,ചിറക്കര ഗ്രാമ പഞ്ചായത്ത് കൊച്ചാലുംമൂട് വാർഡിൽ കോതേരി ജംഗ്ഷന് സമീപം ഊറ്റുകുഴി കുളമാണ് കുളമുടി തോടിന്റെ ഉത്ഭവ സ്ഥാനം.ഇന്നിവിടെ ഊറ്റുകുഴി കുളത്തിന്റെ സ്ഥാനത്ത് ചെറിയ നീരുറവ മാത്രമാണുളളത്.ഇതിന്റെ തലച്ചിറക്കുളം കാണ്മാനില്ല എന്നതാണ് വിചിത്രം.ഉത്ഭവ സ്ഥാനത്ത് നിന്നും മൂന്ന് മീറ്ററോളം വീതിയിൽ തുടങ്ങുന്ന തോട് മുന്നോട്ട് പോകുന്തോറം കയ്യേറ്റം കാരണം വീതി കുറഞ്ഞ് വരുന്നു.ചിലസ്ഥലങ്ങളിൽ ഒരു മീറ്റർ പോലും വീതിയില്ലാത്ത അവസ്ഥയിലാണ് കയ്യേറ്റം നടന്നിരിക്കുന്നത്.
@ ചാത്തന്നൂർ വഞ്ചിക്ലേമൻസിൽ
തോട് പൂർണ്ണമായും അടച്ചു വ്യവസായ വകുപ്പ് പരിധിയിലാക്കി.
ചാത്തന്നൂർ തോടിനോട് ചേർന്നുളള കുളവും കാടും മണ്ണും കയറി നശിക്കുന്നു.കേഡസ്സിന് പാട്ടത്തിനായി കൊടുത്ത ഭൂമിയിൽ അരയേക്കറോളം വരുന്ന സ്ഥലം തെളിനീർ സ്രോതസ്സാണ്.കടുത്ത വേനലിലും വറ്റാത്ത് കുളം സംരക്ഷണമില്ലാതെ പൂർണ്ണമായും മണ്ണ് മൂടി കാടു കയറി ഇല്ലാതാകുകയാണ്.പാട്ടത്തിനെടുത്തവർ ഇത് മൂടാൻ ശ്രമിച്ചപ്പോൾ വൻ പ്രക്ഷോഭം സംഘടിപ്പിക്കുകയും കോടതി വിധിയിലൂടെ കുളം നികത്തുന്നത് തടയുകയും ചെയ്തു.പക്ഷേ പിന്നീട് ആരും കുളവും തോടും സംരക്ഷിക്കാൻ മുന്നോട്ട് വന്നില്ല.
No comments:
Post a Comment