Wednesday, 30 April 2025

കൊട്ടിയം ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുന്നില്ല ജനങ്ങൾ ഗതാഗത കുരുക്കിൽ വലയുന്നു.

കൊട്ടിയം : കൊട്ടിയം ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുന്നില്ല ജനങ്ങൾ ഗതാഗത കുരുക്കിൽ വലയുന്നു. കൊട്ടിയം പൊലീസ് നടപ്പാക്കിയ  ഗതാഗത പരിഷ്കാരങ്ങൾ  കാറ്റിൽ പറത്തിയാണ് വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങ്. കൊട്ടിയത്തു നിന്നും കൊല്ലത്തേക്കു പോകുന്ന ബസുകൾ സർവീസ് റോഡിൽ മയ്യനാട് - ഹോളിക്രോസ് ആശുപത്രി റോഡിന് ഇടയിൽ പാലത്തിനു സമാന്തരമായി നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുമെമെന്നാണ് 
പോലീസ് നിർദ്ദേശമെങ്കിലും നടപ്പിലായില്ല. പകരം സർവീസ് റോഡ് കൈയ്യേറിയാണ്
പാർക്കിങ്ങ്. ദേശീയ പാത വഴി സർവീസ് നടത്തുന്ന സിറ്റി പെർമിറ്റ് ബസുകൾ രണ്ടാമത്തെ സ്‌പാനിന് അടിയിൽ പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റണമെന്ന നിർദ്ദേശം കാറ്റിൽ പറത്തി തോന്നുംപടിപാർക്ക് ചെയ്യുന്നത് കൂടുതൽ ഗതാഗത കുരുക്കിന് കാരണമാകുന്നു.
ഒന്നാമത്തെ സ്‌പാൻ വഴി മയ്യനാട് ഭാഗത്തു നിന്നും വരുന്ന ബസുകളും വാഹനങ്ങളും 
 ഒരുമിച്ച് കയറിയിറങ്ങുന്നത് മൂലം ഗതാഗത് കുരുക്ക് കൂടുതൽ രൂക്ഷമാകുന്നു 
കണ്ണനല്ലൂർ റോഡിൽ നിന്നും വരുന്ന സ്വകാര്യ ബസുകൾ മൂന്നാമത്തെ സ്പാൻ വഴി  ഒന്നാം സ്‌പാൻ വഴി തിരികെ കണ്ണനല്ലൂർ റോഡിലേക്കു പ്രവേശിക്കുന്നത് മൂലം മറ്റ് വാഹനങ്ങൾ ഇവിടെ കുരുക്കിലാകും. ഇതേ 
മൂന്നാമത്തെ സ്പാനിന് കീഴിലാണ്ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും 
സ്റ്റേ ഒള്ള സ്വകാര്യ ബസുകളും പാർക്ക് ചെയ്യുന്നത്. നിയമങ്ങൾ പാലിക്കാൻ 
പ്രൈവറ്റ് ബസുകൾ തയ്യാറാവാത്തതാണ് ഗതാഗത കുരുക്കിന്റെ പ്രധാന കാരണം.
പാലത്തിന് അടിയിൽ അനുവദിക്കപ്പെട്ട വാഹനങ്ങൾ അല്ലാതെ
ഓരോ മണിക്കൂറിലും നൂറ് കണക്കിന് വാഹനങ്ങൾ അനധികൃതമായി 
 പാർക്ക് ചെയ്‌തിട്ടും നടപടിയില്ലാത്തതും ഗതാഗത കുരുക്കിന് കാരണമാകുന്നു.
@ ബൈപാസ്  റോഡുകൾ ഉപയോഗിക്കുന്നില്ല.

കൊല്ലം ഭാഗത്തേക്കുള്ള മൈലക്കാട് കയറ്റം കയറി ഇടതു തിരിഞ്ഞ്
കൊട്ടിയം - ഉമയനല്ലൂർ  എത്തുന്ന ബൈപാസ് 
റോഡ്  ആരും ഉപയോഗിക്കാത്തതും ഗതാഗത കുരുക്കിന് കാരണമാകുന്നു.
കൊല്ലത്തു നിന്നും ചാത്തന്നൂരിലേക്കു പോകേണ്ട വാഹനങ്ങൾ നിരന്തരം 
കുരുക്കിൽപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടും നടപടി ഉണ്ടായിട്ടില്ല.
 ഉമയനല്ലൂർ ജംക്ഷൻ തിരിഞ്ഞ് മൈലാപ്പൂര് വഴി കണ്ണനല്ലൂർ റോഡിലെത്തി തഴുത്തല വഴി മൈലക്കാട് എത്തി ദേശീയ പാതയിൽ പ്രവേശിക്കാവുന്ന
ബൈപാസ് റോഡ് പ്രാവർത്തികമായിട്ടില്ല.കരാർ കമ്പനിയും പൊലീസും പഞ്ചായത്തുകളും വാഹനങ്ങൾ കടന്നു പോകാനുള്ള സൂചന ബോർഡുകളും സ്‌ഥാപിച്ചിട്ടില്ല
 

@ കൊട്ടിയത്തെ ഗതാഗത കുരുക്ക് മൂലം 
ബസുകൾ പാതിവഴിയിൽ സർവീസ് നിർത്തുന്നതായി പരാതി കൊട്ടിയം സ്വകാര്യ ബസുകൾ പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുന്നതായി പരാതി. കൊട്ടിയത്തു നിന്നും കാക്കോട്ട് മൂലയിലേക്കു പേ പോകുന്ന സ്വകാര്യ ബസുകളാണ് പാതി വഴിയിൽ സർവീസ് അവസാനിപ്പിക്കുന്നതായി പരാതി. 3 ബസുകൾക്കാണ് കാക്കോട്ട് മൂലയിലേക്ക് പെർമിറ്റ് അനുവദിച്ചിട്ടുള്ളത്. കാക്കോട്ട് മുല തങ്കശ്ശേരി, കാക്കോട്ട് മൂല മരുത്തടി, കാക്കോട്ട്‌മൂല -നീണ്ടകര ഭാഗത്തേക്കാണ് സർവീസുകൾ. ഇതിൽ ഒരു ബസ് രാവിലെ മാത്രം സർവീസ് നടത്തും. മൂന്നു ബസുകളും രാവിലെയും വൈകിട്ടും എങ്കിലും സർവീസ് നടത്താൻ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം. പ്രശ്‌നത്തിൽ മോട്ടർ വാഹന വകുപ്പ് ഇടപെടണമെന്നാണു നാട്ടുകാരുടെ ആവശ്യം.

@ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കണം'
 കണ്ണനല്ലൂർ-കൊല്ലം റൂട്ടിലും, കൊട്ടിയം - കൊല്ലം റൂട്ടിലും
സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ മോട്ടർ വാഹനവകുപ്പും പൊലീസും നടപടിയെടുക്കണമെന്ന് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം ശക്തം. മത്സര ഓട്ടം മൂലം കൂടുതൽ ഭീഷണി ഉണ്ടാകുന്നത് ഇരുചക്ര യാത്രക്കാർക്കും കാൽനട യാത്രക്കാർക്കുമാണ്. അടിയന്തിര നടപടി ഉണ്ടാവണ
മെന്ന ആവശ്യമാണ് ശക്തമാകുന്നത

No comments:

Post a Comment