Monday, 14 April 2025

സേവനപ്രവർത്തനങ്ങൾ വാണിജ്യവത്കരിക്കപ്പെട്ട കാലഘട്ടത്തിൽ സേവാഭാരതി സേവന പ്രവർത്തനം ഈശ്വരീയ പൂജയായി കരുതി സേവന പ്രവർത്തനം നടത്തി

ചാത്തനൂർ: സേവനപ്രവർത്തനങ്ങൾ വാണിജ്യവത്കരിക്കപ്പെട്ട കാലഘട്ടത്തിൽ 
സേവാഭാരതി സേവന പ്രവർത്തനം ഈശ്വരീയ പൂജയായി കരുതി 
സേവന പ്രവർത്തനം നടത്തി വരികയാണെന്ന് മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു ചാത്തന്നൂരിൽ സേവാഭാരതിയുടെ 
പെയിൻ ആന്റ് പാലിയേറ്റീവ് യൂണീറ്റ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. 
സേവനം എന്ന് പറയുന്നത് ഈശ്വരീയം ആണ് ഒരാൾ മറ്റൊരാൾക്ക് സേവനം ചെയ്യുന്നത് ഈശ്വരീയ പൂജയാണ് എന്ന കരുതി സേവനം ചെയ്യുക അല്ലാതെ സേവനം ചെയ്താൽ എന്ത് ലാഭം കിട്ടും എന്ന് ചിന്തിച്ചു സേവനം ചെയ്യുന്നത് കച്ചവടമാണ് സേവനത്തിൽ കച്ചവടം പാടില്ല. സേവനത്തെ വില്പന ചരക്കാക്കി കച്ചവട ലക്ഷ്യത്തോടെയാണ് പലരും ഈ രംഗത്തേക്ക് കടന്ന് വരുന്നത് അത് കൊണ്ട് തന്നെ ജനങ്ങൾ 
സേവന പ്രവർത്തനം ചെയ്യുന്നവരെ സംശയ ദൃഷ്ടിയോടെയാണ് കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. സേവനം ചെയ്യുമ്പോൾ ഒരു നന്ദി പോലും പ്രതീക്ഷിക്കരുത് 
സേവാഭാരതിയുടെ സേവനം നിസ്വർത്ഥമാണ് എന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രിയ സ്വയം 
സേവക സംഘം പ്രാന്തിയ വ്യവസ്ഥ പ്രമുഖ് രാജൻ കരൂർ മുഖ്യ പ്രഭാക്ഷണം നടത്തി സേവഭാരതി ജില്ലാ വൈസ് പ്രസിഡന്റ് മധുകുമാർ അധ്യക്ഷത വഹിച്ചു. ബി.ജെ പി ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത്, സംസ്ഥാന കൗൺസിൽ അംഗം 
ബി.ബി.ഗോപകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ആർ. സന്തോഷ്, 
സേവ ഭാരതീ പഞ്ചായത്ത് സമിതി സെക്രട്ടറി പ്രിബു സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.
ഫോട്ടോ: മുൻ മേഘാലയ ഗവർണർ കുമ്മനം രാജശേഖരൻ പെയിൻ ആന്റ് പാലിയേറ്റീവ് യൂണീറ്റ് ഉത്ഘാടനം ചെയ്യുന്നു

No comments:

Post a Comment