2022 ൽ കരാർ നൽകിയ
പദ്ധതിയ്ക്ക് ചെലവ് ₹ 361.18 കോടിയാണ്. റെയിൽവേ ബോർഡിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ ഡിവിഷനൽ മാനേജരുടെ മേൽനോട്ടത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. നവീകരണ ജോലികൾ 60 ശതമാനം പൂർത്തിയായി
എസ്എസ്ഇ ബിൽഡിങ്, ന്യൂ ഗാങ് റസ്‌റ്റ് റൂം, കൺസ്ട്രക്‌ഷൻസ് സർവീസ് ബിൽഡിങ് എന്നിവയുടെ പണി പൂർത്തിയാക്കി തിരുവനന്തപുരം ഡിവിഷനൽ റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ട്. പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 18 ഓഫിസുകളാണ് എസ്എസ് ബിൽഡിങ്ങിൽ മാറ്റി പ്രവർത്തിക്കുന്നത്. പഴയ റെയിൽവേ കെട്ടിടത്തിലെ ഓഫിസുകൾ പൂർണമായും ഒഴിപ്പിച്ചു. സബ് സ്‌റ്റേഷൻ ബിൽഡിങ് നിർമാണം അറുപതു ശതമാനത്തിലേറെ പൂർത്തീകരിച്ചു. ബഹുനില പാർക്കിങ് ഫേസ് 1 നിർമാണം 90 ശതമാനവും പാഴ്സൽ ബിൽഡിങ്
ബഹുനില പാർക്കിങ് ഫേസ് 1 നിർമാണം 83 ശതമാനവും പാഴ്സൽ ബിൽഡിങ് നിർമാണം 75 ശതമാനവും പൂർത്തീകരിച്ചിട്ടുണ്ട്
പദ്ധതിക്കായി കണക്കാക്കിയ 361 കോടി രൂപയുടെ 57 ശതമാനവും ചെലവിട്ടു.
2026 ജനുവരി 26 റിപ്പബ്ലിക് ദിനത്തിന് മുൻപായി
നിർമ്മാണം പൂർത്തികരിക്കത്തക്ക നിലയിൽ നിർമ്മാണപ്രവർത്തനങ്ങൾ സമയബന്ധിത മായി പൂർത്തീകരിക്കത്തക്ക രീതിയിൽ പുരോഗമിക്കുകയാണ്
അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ഉയർത്തി കൊല്ലം നഗരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് മുതൽകൂട്ടാ കും.
@ നിർമ്മാണപ്രവർത്തികൾ
എയർപോർട്ടിന് സമാനമായ സൗകര്യങ്ങളോടെ എയർ കോൺകോഴ്‌സ് നിർമ്മാണവും പുരോഗമിക്കുകയാണ്. 36 മീറ്റർ വീതിയിൽ തെക്കും വടക്കുമുല്ല രണ്ട് ടെർമിനലുകളെ ബന്ധിപ്പിക്കുന്നതാണ് കോൺകോഴ്സ‌്. പ്രധാന കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുന്ന അഞ്ച് നിലകൾ വീതമുള്ള ആറ് ബ്ലോക്ക് കെട്ടിടങ്ങളിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി. മൂന്നാമത്തെ ബ്ലോക്കിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. ബാക്കി ബ്ലോക്കുകളുടെ നിർമ്മാണത്തിനായി നിലവിലുള്ള പ്രധാന കെട്ടിടത്തിന്റെ പ്രവേശന കവാടം വരെ പൊളിച്ചു നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പ്രധാനകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടർ, റിസർവേഷൻ കൗണ്ടർ, വിശ്രമ കേന്ദ്രം തുടങ്ങിയവ റെയിൽവേ സ്റ്റേഷന് മുന്നിലേക്ക് മാറ്റി സജ്ജമാക്കിയ താത്കാലിക ഷെഡുകളിലാണ് പ്രവർത്തിക്കുന്നത്. സബ് സ്റ്റേഷൻ ബിൽഡിംഗ് നിർമ്മാണവും പാർസൽ ബിൽഡിംഗ് നിർമ്മാണവും പുരോഗമിക്കുകയാണ്. രണ്ടുമാസത്തിനുക്ലിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
@ നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമായി ചിന്നക്കട മേൽപ്പാലത്തിന് സമീപത്തായി ഒരുങ്ങുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവറിന്റെ (എം.എൽ.സി.പി) നിർമ്മാണം പൂർത്തിയായി. മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. വണ്ടികൾ കടത്തി വിടുന്നതിനുള്ള ഓട്ടോമാറ്റിക് ഗേറ്റും സ്ഥാപിക്കേണ്ടതുണ്ട്. നിലവിൽ പെയിന്റിംഗ് ജോലികളാണ് പുരോഗമിക്കുന്നത്. ഈ മാസത്തോടെ നിർമ്മാണം പൂർത്തിയാക്കി അടുത്തമാസത്തോടെ ടവർ റെയിൽവേക്ക് കൈമാറാനാണ് ശ്രമിക്കുന്നതെന്ന് നിർമ്മാണ കമ്പനി അധികൃതർ അറിയിച്ചു. അഞ്ച് നിലകളിലുള്ള എം എൽ സി പിയിൽ ഒരേ സമയം 138 ഓളം കാറുകളും 260 ഓളം ബൈക്കുകളും പാർക്ക് ചെയ്യാം.
No comments:
Post a Comment