എന്ന് മനസ്സിലാക്കിയ പടം.കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ ദമ്പതികൾ . കാശ്മീർ കാണുവാൻ പോകുന്നു. വളരെ സന്തോഷത്തോടെ അവർ അവിടെയെല്ലാം നടന്ന് കാണുന്നു. പെട്ടെന്നായിരുന്നു പാകിസ്താനിലെ തീവ്രവാദികൾ പ്രത്യക്ഷപ്പെട്ടത്.
അദ്ദേഹത്തിന്റെ തിരിച്ചറിയൽ കാർഡ് ചോദിക്കുന്നു. പാന്റ് വലിച്ചൂരുവാൻ പറയുന്നു.
പിന്നെ അദ്ദേഹത്തിനെ വെടിവെച്ചു കൊല്ലുന്നു.
ഏറ്റവും വലിയ ദുഃഖം മലയാളി ഉൾപ്പടെ മരണപ്പെട്ടതാണ്.
വാക്കുകൾകൊണ്ടൊന്നും വർണിക്കാൻ കഴിയാത്ത വേദനയും , അവർ കാണിച്ച ക്രൂരതയ്ക്ക് മാപ്പ് കൊടുക്കാൻ ആവില്ല.
ഈ സമയത്ത് നമ്മളായിരുന്നു അവിടെയെങ്കിൽ നമ്മളും ഒരു പക്ഷേ ഇരകൾ ആകാമായിരുന്നു.
പ്രിയപ്പെട്ടവരെ “മനുഷ്യന്റെ മനസ്സ് മരവിക്കുമ്പോൾ ആണ് തീവ്രവാദം ജനിക്കുന്നത്.”
നമ്മുടെ സമൂഹത്തിൽ ഉള്ള മനുഷ്യരെ നമ്മൾക്ക് മനുഷ്യരായി തന്നെ കാണുവാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ ഉള്ളിലും ഇതിന്റെ അംശം ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് സത്യം.
എന്നാൽ മനസ്സുകൾ മരവിക്കുമ്പോൾ, അതായത് വികാരശൂന്യരാകുമ്പോൾ, അല്ലെങ്കിൽ അതിനെ അങ്ങനെ ആക്കിയെടുക്കുമ്പോൾ മനുഷ്യൻ ക്രൂരതയുടെ വഴിയിലേക്ക് നീങ്ങുന്നു. അവിടെനിന്നാണ് തീവ്രവാദം എന്ന സാന്ദ്രവും ഭീഷണിയുമുള്ള പ്രതിഭാസം പുറപ്പെടുന്നത്.
മലയാളി എന്നില്ല , ഹിന്ദിക്കാരൻ എന്നില്ല, ക്രിസ്ത്യാനി എന്നില്ല , ഹിന്ദു എന്നില്ല, മുസ്ലിം എന്നില്ല. നമ്മൾ ഭാരതീയർ ആണെന്ന് ഉള്ള ബോധം നമ്മളെ ഭരിക്കണം . ഇതിൽ ഉപരി നമ്മൾ
എല്ലാം മനുഷ്യരാണെന്നുള്ള സത്യം നാം മനസ്സിലാക്കിയാൽ അത് നമ്മുടെ കുട്ടികളെ പഠിപ്പിച്ചാൽ നമ്മൾക്ക് നല്ല നാളകൾ സൃഷ്ടിക്കാം.
ഇനിയും വരുന്നൊരു തലമുറകളുടെ മനസ്സെങ്കിലും ഈ ലോകത്തിൽ മരവിക്കാതിരിക്കട്ടെ.
ഭാഷ, ഭക്ഷണം, വേഷം, വിശ്വാസം – ഇവയൊക്കെ നമ്മെ വ്യത്യസ്തരാക്കാം. പക്ഷേ, ദുഖിക്കുമ്പോഴും സന്തോഷിക്കുമ്പോഴും ഒരേ പോലെ ഓറുന്ന കണ്ണുനീരും, ഒരേ പോലെ പടരുന്ന പുഞ്ചിരിയും നമ്മളെ ഒന്നാകുന്നു. നമ്മെ തമ്മിലിട്ട് വേർതിരിക്കാൻ പലരും ശ്രമിച്ചിട്ടുണ്ടാകാം, പക്ഷേ നമ്മുടെ മനസ്സുകൾ തമ്മിൽ ചേർന്നുനില്ക്കുമ്പോൾ ആ ശ്രമങ്ങൾക്ക് വിജയമുണ്ടാകില്ല.
തീവ്രവാദം ഇല്ലാതാകട്ടെ.
ഇവിടെ പാകിസ്താനികൾ ആണ് ഈ ആക്രമണത്തിന്റെ പിന്നിൽ.ലോകത്തിന്റെ ഏതു കോണിലും ഭീകരവാദത്തിന് ഒരു
മുഖമേ ഉള്ളൂ.നിരപരാധികളുടെ രക്തത്തിലും കണ്ണീരിലും ഉന്മാദം
കൊള്ളുന്ന ഭീരുവിന്റെ മുഖം..
No comments:
Post a Comment