Tuesday, 29 April 2025

ചിറക്കരയിൽ സിപിഎം നേതാക്കൾക്ക് എതിരെ കൂട്ട നടപടി പാർട്ടി അംഗത്വങ്ങൾ റദാക്കി.


ചിറക്കരയിൽ സിപിഎം നേതാക്കൾക്ക് എതിരെ കൂട്ട നടപടി പാർട്ടി അംഗത്വങ്ങൾ റദാക്കി.
@പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് അട്ടിമറി

ചാത്തന്നൂർ : ചിറക്കരയിൽ ഇടതു മുന്നണിയുടെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് അട്ടിമറി സിപിഎം നേതാക്കൾക്കെതിരെ നടപടി.
ചിറക്കര പഞ്ചായത്തിലെ എൽ ഡി എഫ് ഭരണം അട്ടിമറിച്ച സിപിഎം നേതാക്കൾക്കെതീരെ
സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ച 
അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.ജില്ലാ കമ്മിറ്റി അംഗങ്ങൾ അടങ്ങിയ കമ്മീഷൻ നടത്തിയ രഹസ്യാന്വേഷണത്തിലാണ്. കോൺഗ്രസ്‌ നേതാക്കളും ഒരു വിഭാഗം സിപിഎം നേതാക്കളും നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് ചിറക്കരയിൽ ഇടതു മുന്നണി ഭരണം അട്ടിമറിച്ച് സിപിഎം വിമതയെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആക്കിയത് എന്ന് തെളിഞ്ഞിട്ടുണ്ട്. സിപിഎം ശക്തി കേന്ദ്രമായ ചിറക്കരയിൽ പാർട്ടി കുടുംബത്തിൽ നിന്ന് തന്നെ വിമതയെ ഉണ്ടാക്കി പാർട്ടി സ്ഥാനാർഥിയെ തോൽപിച്ചു കൊണ്ട് കോൺഗ്രസിന് കളം ഒരുക്കിയ നേതാക്കന്മാർക്ക് എതിരെ ശക്തമായ നടപടിയ്ക്കാണ് സിപിഎം നീക്കം നടത്തുന്നത്.സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങൾ  നാല് ലോക്കൽ കമ്മിറ്റി അംഗങ്ങൾ 6 ബ്രാഞ്ച് സെക്രട്ടറിമാർ 18പാർട്ടി അംഗങ്ങൾ അടക്കമുള്ള വർക്ക്  എതിരെയാണ്‌ അന്വേഷണ. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഇതിനകം തന്നെ 13പേരുടെ പാർട്ടി അംഗത്വം റദാക്കി ശുദ്ധി കലശം തുടങ്ങി. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
 പാർട്ടിയിൽ നിന്നും രാജി വച്ച മുൻ എൽ സി സെക്രട്ടറി 
ഉല്ലാസ് കൃഷ്ണനെ പാർട്ടി അംഗത്വ ത്തിൽ കൊണ്ട് വരാൻ എൽ സി സെക്രട്ടറി  ദിപുശ്രീനിവാസൻ നോട്ടീസ് നൽകി. സിപിഎം ആധിപത്യമുള്ള ചിറക്കരയിൽ നൂറ്‌ കണക്കിന്  പാർട്ടി പ്രവർത്തകർ പാർട്ടി  വിട്ട്
മറ്റു പാർട്ടികളിൽ ചേർന്ന് പ്രവർത്തിച്ചു തുടങ്ങി കഴിഞ്ഞു.പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് പടി വാതിലിൽ നിൽക്കുമ്പോൾ കൂട്ട നടപടി പാർട്ടിയ്ക്ക് തിരിച്ചടി ആകുമോ എന്ന ഭയത്തിലാണ് എര്യ നേതൃത്വം നടപടി ഉണ്ടായില്ലെങ്കിൽ പാർട്ടി വിടുമെന്ന മുന്നറിയിപ്പ് പാർട്ടി അംഗങ്ങളും മുന്നോട്ട് വയ്ക്കുബോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ യിലാണ് സിപിഎം നേതൃത്വം.

@  ലോക്കൽ നേതാവിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ജില്ലാ നേതൃത്വത്തിന് പരാതി.

ചിറക്കരയിലെ സിപിഎം ലോക്കൽ നേതാവിനെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ജില്ലാ എര്യ നേതൃത്വത്തിന് പാർട്ടി അംഗങ്ങളുടെ പരാതി.  ഗ്രന്ഥശാലാ സംഘത്തിൻ്റെ  നേതാവു കൂടിയായ  ചിറക്കരയിലെ പ്രമുഖ സിപിഎം നേതാവിനെതിരെയാണ് പരാതി
ചിറക്കരയിൽ സിപിഎം നിയന്ത്രണത്തിലുള്ള ഗ്രന്ഥശാലയിൽ 
അധ്യാപനം നടത്തുന്ന അധ്യാപികയുടെ
ഫോണിലേക്ക് അശ്ലീലകരമായ സന്ദേശങ്ങൾ അയച്ചത്  സംബന്ധിച്ച് 
അധ്യാപിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്. മെസ്സേജ് വഴിയുള്ള ശല്യം അസഹ്യമായതിനെ തുടർന്ന് അധ്യാപിക
 ലൈബ്രറി ഭാരവാഹികളെ അറിയച്ചു വെങ്കിലും നടപടി ഉണ്ടായില്ല 
സിപിഎം അനുകൂലികളായ ലൈബ്രറി ഭാരവാഹി കൾ  അന്വേഷണകമ്മീഷനെ വച്ചെങ്കിലും നേതാവിൻ്റെ ഭീഷണിയും ഉന്നത രാഷ്ട്രിയ ബന്ധം ഉപയോഗിച്ച് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നു വരികയാണ് ഇതിനിടയിലാണ് ഒരു വിഭാഗം സിപിഎം നേതാക്കൾ പരാതിയുമായി എര്യ ജില്ലാ കമ്മിറ്റികളെ സമീപിച്ചിരിക്കുന്നത്.

No comments:

Post a Comment