സ്വകാര്യ വസ്തുവിൽ ഗുരുതര ആരോഗ്യ ഭീക്ഷണി ഉയർത്തുന്ന പ്ളാസ്റ്റിക് മാലിന്യം നിക്ഷേപിച്ചു പ്രതിക്ഷേധവുമായി നാട്ടുകാർ.
ക്ഷേത്രം റോഡിൽ ചാത്തന്നൂർ തോടിനോട് ചേർന്നുള്ള വസ്തുവിലാണ്
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ലോഡ് കണക്കിന് വരുന്ന മാലിന്യം ടിപ്പർ ലോറികളിൽ കൊണ്ട് വന്ന് നിക്ഷേപിച്ചത്. നൂറ് കണക്കിന്പ്ളാസ്റ്റിക്
ചാക്കുകളിൽ കെട്ടിയ മാലിന്യമടക്കം വിവിധ കടകളിൽ നിന്നും മറ്റും
ശേഖരിച്ചതും വിടുകളിൽ നിന്നും ഉപേക്ഷിച്ച മാലിനുവും അടക്കം വൻതോതിലുള്ള മാലിന്യമാണ് ഇവിടെ കൊണ്ട് വന്ന് ഉപേക്ഷിച്ചത്.കൊല്ലം കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മാലിന്യം കടത്തുന്ന സംഘമാണ് ടിപ്പർ ലോറികളിൽ മാലിനും ഇവിടേക്ക് കൊണ്ട് വന്നത്. ഇരുപത് അടിയോളം താഴ്ചയുള്ള തണ്ണീർതടമായ ഈ
വസ്തു മാലിന്യവും മണ്ണും ഇട്ട് റോഡ് നിരപ്പിൽ നികത്തി വരികയാണ് ഇതിന് മുൻപും പ്ളാസ്റ്റിക് മാലിന്യം അടങ്ങുന്ന മാലിന്യം ഇവിടെ ഇട്ട് വസ്തു നികത്തി വരികയാണ് നാട്ടുകാർ പരാതി കൊടുത്താലും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാറില്ലായെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തിലും പോലീസിലും പരാതി നല്കിയിട്ടും വസ്തു ഉടമയ്ക്ക് എതിരെയോ മാലിന്യം കൊണ്ട് വാഹനങ്ങൾക്ക് എതിരെയോ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല. ഇത്തരത്തിൽ മാലിന്യം നിക്ഷേപിച്ച നടപടിയ്ക്ക് എതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്
ഫോട്ടോ:
No comments:
Post a Comment