അക്ഷയ തൃതീയയും വിഷ്ണു പൂജയും❤️
💟💟💟💟💟💟💟💟💟💟
.
അക്ഷയ തൃതീയ എന്താണ് എന്ന് അംഗങ്ങൾക്ക് ഇന്നലെ വിവരിച്ചിരുന്നു ...ഇന്ന് അക്ഷയ തൃതീയയും വിഷ്ണു പൂജയും എന്താണ് എന്ന് ചെറുതായി വിവരിക്കുന്നു.
💟💟💟💟💟💟💟💟
വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ അക്ഷയയെന്ന് അറിയപ്പെടുന്നു. കാര്‍ത്തിക, രോഹിണി എന്നീ നക്ഷത്രങ്ങളോടു ചേര്‍ന്ന് വരുന്ന അക്ഷയ തൃതീയയില്‍ ദാനം മുതലായ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ ലഭിക്കുന്ന പുണ്യം അക്ഷയമായിരിക്കും എന്ന് ബ്രഹ്മപുരാണം.....................
വൈശാഖ ശുക്ലതൃതീയയില്‍ ഗംഗാതീരത്തു വെച്ച് വിധിപൂര്‍വം ചെയ്യപ്പെടുന്ന പുണ്യകര്‍മ്മങ്ങളുടെ ഫലത്തേക്കുറിച്ച്‌നാരദീയ പുരാണത്തില്‍ പരാമര്‍ശം കാണാം.വൈശാഖത്തിലെ അക്ഷയ തൃതീയയിലും കാര്‍ത്തികത്തിലും രാത്രിയില്‍ ഉറക്കമൊഴിഞ്ഞ് യവാന്നം, എള്ള് എന്നിവയാല്‍ വിഷ്ണു, ഗംഗ, ശിവന്‍ എന്നീ ദേവതകളെ ഭക്തിഭാവത്തോടെ കൃഷ്ണ പ്രേമം ഭക്തിഫേസ്ബുക്പേജ്സുഗന്ധദ്രവ്യങ്ങള്‍, പുഷ്പങ്ങള്‍, കുങ്കുമം, ചന്ദനം, തുളസി, കൂവളത്തില, മാതള നാരങ്ങ, ധൂപം, ദീപം, നൈവേദ്യാദികള്‍ തുടങ്ങി തനിക്കാവുന്ന വിധം വിഭവങ്ങളാല്‍ പൂജിക്കണം.ഇവ്വിധം പൂജിക്കുന്ന ഭക്തന്‍ കോടികല്‍പക്കാലം വിഷ്ണുലോകത്തുവസിക്കുകയും തുടര്‍ന്ന് ഭൂമിയില്‍ ധര്‍മ്മനിഷ്ഠനായ രാജാവായി ജനിക്കുകയും ചെയ്യും. വിവിധ സുഖഭോഗങ്ങള്‍ അനുഭവിച്ച് ഒടുവില്‍ ശിവസായൂജ്യമടയും.യജ്ഞം, ദാനം, തപം, ജപം, ശ്രാദ്ധം, ദേവപൂജ എന്നിവ ഗംഗാ തീരത്തുവെച്ച് ചെയ്താല്‍ കോടികോടിമടങ്ങ് അധിക ഫലം ലഭിക്കും.
രാവണനാല്‍ അപഹരിക്കപ്പെട്ട സീതാദേവി അഗ്നിപരീക്ഷയിലൂടെ താന്‍ കളങ്കരഹിതയാണ് എന്നു തെളിയിച്ചതും അക്ഷയതൃതീയയിലാണ്. മാഘമാസത്തിലെ ശുക്ലപക്ഷദ്വിതീയ മുതല്‍ ചൈത്രകൃഷ്ണചതുര്‍ദ്ദശിവരെയാണു ശ്രീരാമസേനയും രാവണസേനയും തമ്മില്‍ യുദ്ധം നടന്നത്. രാമന്‍ രാവണനെ ചൈത്രകൃഷ്ണപക്ഷചതുര്‍ദ്ദശിയില്‍ വധിച്ചു. വിഭീഷണനെ ലങ്കാരാജാവായി വൈശാഖശുക്ലദ്വിതീയയില്‍ അഭിഷേകം ചെയ്തു. സീതാദേവി അഗ്നിശുദ്ധിവരുത്തിയതു വൈശാഖശുക്ലതൃതീയയിലാണ്. ദേവകളും ദശരഥനും രാമനെ അനുമോദിച്ചതും അന്നേ ദിനം തന്നെയാണ്....
അക്ഷയ തൃതീയയില്‍ ബ്രാഹ്മണര്‍ക്കു സ്വര്‍ണ്ണം ദാനം ചെയ്യുന്നവന്‍ ലോകപൂജിതനായിത്തീരും. അന്നദാനം ചെയ്താല്‍ വിഷ്ണു ലോകവും തിലദാനത്താല്‍ ശിവലോകവും രത്‌നദാനത്താല്‍ ബ്രഹ്മലോകവും പശുക്കളും സ്വര്‍ണ്ണവും ദാനം ചെയ്താല്‍ ഇന്ദ്രലോകവും സ്വര്‍ണസഹിതമുള്ള വസ്ത്രദാനത്താല്‍ ഗന്ധര്‍വലോകവുംകന്യാദാനത്താല്‍ കീര്‍ത്തിയും ലഭിക്കും. വിദ്യാദാനത്താല്‍ മോക്ഷദായകമായ ജ്ഞാനം നേടി നിരഞ്ജനബ്രഹ്മത്തെ പ്രാപിക്കും.
അക്ഷയതൃതീയ നാളില്‍ ദേവന്മാരേയോ പിതൃക്കളേയോ, മുനിമാരെയോ ഉദ്ദേശിച്ച് ചെയ്യപ്പെടുന്ന ദാനതര്‍പ്പണാദികള്‍ അക്ഷയഫലം നല്‍കുമെന്ന് സ്‌കന്ദമഹാപുരാണം സൂചിപ്പിക്കുന്നു. പദ്മ പുരാണത്തിലേയും, മത്‌സ്യ പുരാണത്തിലേയും, ബ്രഹ്മ പുരാണത്തിലേയും പരാമര്‍ശങ്ങള്‍ മുന്‍പ് നല്‍കിയിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല.
അക്ഷയ തൃതീയയുടെ മഹത്വത്തെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാനെങ്കിലും നമുക്ക് ശ്രമിക്കാം.പുരാണ പരാമര്‍ശങ്ങളെല്ലാം അക്ഷയ തൃതീയയിലെ ദാനത്തിന്റെ മാഹാത്മ്യമാണു വര്‍ണ്ണിക്കുന്നത്. അേന്ന ദിവസം തങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട വസ്തുക്കള്‍ വാങ്ങിക്കൂട്ടുവാനല്ല തങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടവ ദാനം ചെയ്യാനാണ് പുരാണങ്ങള്‍ ഉപദേശിക്കുന്നത്.
അക്ഷയതൃതീയാ പുണ്യം നേടുവാന്‍ ആഗ്രഹിക്കുന്നവരേ, സ്വര്‍ണ്ണാഭരണങ്ങള്‍ക്കു പുറകേ പായാതെ ചുറ്റുമൊന്നു കണ്ണോടിക്കൂ. അവശരും ആര്‍ത്തരുമായ നിങ്ങളുടെ സഹോദരങ്ങളെ കാണൂ. അവര്‍ക്കായി തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കൂ. മാനവസേവയാണു മാധവസേവ. മാധവമാസത്തിലാകുമ്പോള്‍ അതു കൂടുതല്‍ സാര്‍ത്ഥകമാകുന്നു. ‘ദാനം ചെയ്യൂ. അക്ഷയ പുണ്യം നേടൂ’ എന്നാവട്ടെ ഇനിയുള്ള പ്രചാരണങ്ങള്‍.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
No comments:
Post a Comment