Wednesday, 30 April 2025

കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരില്ല. ജീവനക്കാരുടെ കുറവ് ആശുപത്രി വികസനത്തെ ബാധി ക്കുന്നതായി വിലയിരുത്തൽ.

ചാത്തന്നൂർ: കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരില്ല. ജീവനക്കാരുടെ കുറവ് ആശുപത്രി വികസനത്തെ ബാധി ക്കുന്നതായി വിലയിരുത്തൽ. നിലവിൽ ഡോക്ടർമാർ ഉൾപ്പെടെ ഇരുന്നൂറോളം
 ഒഴിവുകളിൽ അടിയന്തരമായി നികത്തണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. പകുതി ജീവനക്കാരെയെങ്കിലും നിയമിക്കാനായാൽ ആശുപത്രിയുടെ പ്രവർത്തനം കുറച്ചുകൂടി മെച്ചപ്പെട്ട തലത്തിലേക്ക് ഉയർത്താം.
കിടത്തി ചികിത്സയുള്ള വാർഡുകളിലെ  ബ്ലോക്കുകൾ അടച്ചിട്ടിരിക്കുകയാണ്
രോഗികളെ പ്രവേശിപ്പിച്ചാൽ അനു ബന്ധമായി നഴ്സുമാരുടെയും ഡോക്ടർ മാരുടെയും സേവനം ലഭ്യമാക്കണം. ആൾബലമില്ലാത്തതു കൊണ്ട് രണ്ട് ബ്ലോക്ക് അടച്ചിട്ടിരിക്കുന്നു. മെഡിക്കൽ കോളജിലെ ആദ്യ രണ്ടു ബാച്ചുകളിലെ ഹൗസ് സർജന്മാരുടെ സേവനം ഉപയോ ഗിച്ചാണ് നിലവിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൊണ്ടുപോകുന്നത്.
വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം പലപ്പോഴും ലഭ്യമല്ലെന്നാണ് രോഗികൾ പറയുന്നത്. അടിയന്തിര ഘട്ടത്തിൽ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം ഇവിടെയില്ല. അങ്ങനെയൊരു സാഹച ര്യമുണ്ടായാൽ രോഗിയെ തിരുവനന്തപു രം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയാണു പതിവ് കൊവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയിൽ സേവനം ലഭ്യമാക്കിയ ആശുപത്രിയുടെ പ്രവർത്തനമാണ് ജീവനക്കാരുടെ കുറവുകൊണ്ട് അലങ്കോലമാകുന്നത്.





No comments:

Post a Comment