Monday, 21 April 2025

സുരക്ഷിതമല്ല ജില്ലാ ഭരണകൂടത്തിന്റെ കാര്യാലയം

കൊല്ലം: സുരക്ഷിതമല്ല ജില്ലാ ഭരണകൂടത്തിന്റെ കാര്യാലയം നാല് ചുറ്റും മാലിന്യ കൂബാരം അറ്റകുറ്റപണികൾ വഴിപാടായി പോലും നടത്താത്ത കെട്ടിടം അപകടാവസ്ഥയിലാണ്.
അസൗകര്യങ്ങൾ എണ്ണാൻ തുടങ്ങിയാൽ എണ്ണി തീരില്ല ജില്ലയെ ഭരിക്കുന്ന ജില്ലാ കളക്ടർ ഇതൊന്നും കാണുന്നില്ല ഉദ്യേഗസ്ഥ സമൂഹം ഇതൊന്നും കാണുന്നില്ല.മൂന്ന് നിലകളിൽ നഗര മധ്യത്തിൽ രാജകീയമായി തലയുയർത്തി നിൽക്കുന്ന ജില്ലാ ആസ്ഥാനമായ കളക്റേറ്റിൽ ഫ്രണ്ട് ഓഫീസ് എന്നൊന്നില്ല അത് കൊണ്ട് തന്നെ ഇവിടെ എത്തുന്ന സാധാരണക്കാർ ഓഫീസ് തപ്പി നടക്കുന്നത് പതിവ് കാഴ്ചയാണ്. പ്രധാന എൻഡ്രസിൽ വിവിധ വകുപ്പുകൾക്കായി വച്ചിട്ടുള്ള പരാതിപെട്ടികൾ പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.പ്രധാന എൻഡ്രസിൽ സ്ഥാപിച്ചിട്ടുള്ള 
വേലുത്തബി ദളവയുടെ പ്രതിമയോടും അവഗണനയാണ് പ്രതിമയുടെ അറ്റകുറ്റപണികൾ നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ജില്ല സബൂർണ്ണ മാലിന്യ വിമുക്തമാണ് എന്ന പ്രഖ്യാപനം മാത്രം ബാക്കിയാണ് പക്ഷേ ജില്ലാ ആസ്ഥാനം നിറയെ മാലിന്യമാണ്. 
കെട്ടിടത്തിന്  ഫ്രണ്ട് ഭാഗം  കാഴ്ച മറച്ച് കാടുവളർന്ന് നിൽക്കുന്നു കൃത്യമായ പരിപാലനം
നടക്കാത്തതിനാൽ സൗന്ദര്യവത്ക്കരണത്തിൽ നട്ട് പിടിപ്പിച്ച വിലവിടിപ്പുള്ള ചെടികൾ 
വളർന്ന് കാടായി മാറി. പഴക്കം ചെന്ന വാഹനങ്ങൾ അകത്തും പുറത്തും ഉപേഷിച്ച നിലയിൽ കിടക്കുന്നത് മൂലം പഴയ വാഹനങ്ങളുടെ ശവപറബാണ് ഇവിടം. കെ
കെട്ടിടത്തിനെന്റെ ജന്നലുകൾ പലതും അടയ്ക്കാറില്ല കോടതി മുറികളുടെ അടക്കം 
ഭൂരിഭാഗം ജന്നലുകളുടെയും ഗ്രാസുകൾ പൊട്ടി ജന്നലുകളും കതവുകളും പഴക്കം 
ചെന്ന്  ഏത് നിമിഷവും സിമന്റെ പാളികൾ അടർന്ന് വീഴാവുന്ന നിലയിലാണ് 
മേൽക്കൂരയുടെയും ഷെയ്ഡിന്റെ കബികൾ പൂർണ്ണമായും ദ്രവിച്ച്അപകടാവസ്ഥയിലാണ്. വൈദ്യുതി വയറിംഗുകൾ പഴകിയത് മൂലം വയറുകൾ സുരക്ഷിതമില്ലാതെ. ഭിത്തികളിൽ തൂങ്ങിയാടുകയാണ് ഇത് മൂലം ഏത് നിമിഷവും ഇലക്ട്രിക് ഷോർട് സർക്യൂട്ട് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ക്യാമറ സംവിധാനം പൂർണ്ണ തോതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും പലതും പ്രവർത്തനരഹിതമാണ് എന്ന് ഉദ്യഗസ്ഥർ ചൂടി കാണിക്കൂന്നു. ഏറ്റവും മുകളിൽ  ചേർച്ച മൂലം ഷീറ്റ് പാകിയത് കൊണ്ട് കെട്ടിടം ഇപ്പോൾ സുരക്ഷിതത്വത്തിലാണ് എന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടി കാണിക്കുന്നത്.

@ മാലിന്യം നീക്കാൻ സ്ഥിരം സംവിധാനമില്ല 
 സമയബന്ധിത മായി മാലിന്യം നീക്കം ചെയ്യാനുള്ള സംവിധാനം ജില്ലാ ആസ്ഥാനത്ത് ഇല്ലാത്തത് മൂലം മാലിന്യം കുന്ന് കൂടുകയാണ് ഓരോ ഓഫിസിലെയും മാലിന്യം ചാക്കിൽ
കെട്ടി വരാന്തകളിൽ കിടക്കുന്നത് സ്ഥിരം കാഴ്ചയാണ്.
കോർപ്പറേഷൻ ജീവനക്കാരും ഹരിത കർമ്മസേനയും എല്ലാം ഉണ്ടെങ്കിലും കളക്ട്രേറ്റിൽ നിന്നും പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യം നീക്കുന്നതിന് സ്ഥായിയായ സംവിധനമില്ലാത്തത് മൂലം ചാക്ക് കെട്ടുകളിൽ മാലിന്യം കുന്ന് കൂടി കിടക്കുകയാണ്. ഓഫീസുകൾക്ക് മുന്നിൽ മാസങ്ങളോളം പഴക്കമുള്ള മാലിന്യവും ആക്രി സാധനങ്ങളും ചാക്കിൽ 
കെട്ടിയിട്ടിയിട്ടുണ്ട് മാലിന്യം കുന്ന് കുടി കിടക്കുന്നത് മൂലം എലിശല്യവും 
കൊതുകും ഇവിടെ പെരുകിയതായി ഉദ്യോഗസ്ഥർ പറയുന്നു ദിനവും മാലിന്യം നീക്കം നടത്തി കളക്ട്രേറ്റ് മാലിന്യവിമുക്തമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

@ ഉള്ളിലും വൃത്തിയില്ല

സിവിൽ സ്റ്റേഷനിലെ ശൗചാലയങ്ങളും ഏറെ വൃത്തിഹീനമാണ്. മുകളിലത്തെ നിലയിലെ ആരോഗ്യ വകുപ്പിന്റെ ഓഫീസിന് സമീപമുള്ള ശൗചാലയത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത് സ്ഥിരമാണ്.
ശൗചാലയത്തിൽ മാലിന്യം തള്ളുന്നതിന് പുറമേ അവിടത്തെ മാലിന്യപൈപ്പുകളിലെ ചോർച്ചയും ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. സിവിൽ സ്റ്റേഷനുള്ളിൽ ടൈൽ പാകിയ സ്ഥലങ്ങൾപോലും ചെളി നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നുണ്ട്.ഒരു ചെറിയ മഴ പെയ്താൽ
പരിസരത്ത് മലിനജലം കെട്ടിനിൽക്കുന്നത് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. സിവിൽ സ്റ്റേഷനിലെ അഴുക്കുചാൽ സംവിധാനം തകരാറിലായതിനെ തുടർന്നാണ് പ്രദേശത്ത് മലിനജലം കെട്ടിക്കിടക്കുന്നത്. ഇതോടെ സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ ദുർഗന്ധം സഹിച്ച് മലിനജലത്തിൽ ചവിട്ടാതിരിക്കാൻ ശ്രദ്ധിച്ച് നടക്കേണ്ട അവസ്ഥയാണ്.

@ സുരക്ഷിതമല്ല ജില്ലാ ആസ്ഥാനം 

അതീവ സുരക്ഷയൊരുക്കേണ്ട ജില്ലാ ജഡ്ജിയും ഒട്ടനവധി ജഡ്ജിമാരും ഉയർന്ന ഉദ്യോഗസ്ഥരും ദിനവും എത്തുന്ന കോടതികൾ ഉള്ള 
ക്‌ളക്ടറേറ്റിൽ പോലിസ് പരിശോധന വഴിപാട് ആണെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. പോലിസ് ഔട്ട്‌ പോസ്റ്റ്‌ വിട്ട് പോലിസ് ഉദ്യോഗസ്ഥർ പരിശോധന യ്ക്ക് എത്തില്ല ക്യാമറ നോക്കിയുള്ള പരിശോധനയാണ് നടക്കുന്നത് ഇവിടെ.
ഫോൺ വഴിയുള്ള ഭീഷണികൾ വരുബോൾ ആണ് പോലീസിന്റെ വഴിപാട് പോലെയുള്ള പരിശോധന നടക്കുന്നത് ക്‌ളക്ടറേറ്റിന്റെ അകത്തും പുറത്തും ആക്രിസാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. ഒരു വട്ടം ബോംബ് സ്ഫോടനം നടന്ന സ്ഥലമാണ് നിരോധിത തീവ്രവാദി സംഘടന കളുടെയും അന്യ സംസ്ഥാന തൊഴിലാളി കളുടെയും സാന്നിധ്യം ശക്തമാണ്.ആർക്കും എപ്പോഴും ഇവിടെ കടന്ന് കയറാവുന്ന അവസ്ഥ ഒളിച്ചിരിക്കാൻ ഇടങ്ങളും ഉണ്ട് എന്നിട്ടും അതീവ സുരക്ഷാ മേഖലയിൽ പോലിസ് പരിശോധന വഴിപാടിന് പോലും ഇല്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടി കാണിക്കുന്നു.

@  വേലുത്തബിധളവയുടെ വെങ്കല പ്രതിമ സ്ഥാപിക്കണം 

വേലുത്തബിധളവയുടെ വെങ്കല പ്രതിമ ജില്ലാ ആസ്ഥാനത്ത് പ്രധാന രണ്ട് 
ഗേറ്റുകൾക്കും മധ്യഭാഗത്തായി റോഡിന്  അഭിമുഖമായി സ്ഥാപിക്കണമെ
മെന്ന ആവശ്യമാണ് ശക്തമാകുന്നത്. ഒപ്പം കുണ്ടറ വിളംബരത്തിന്റെ ചരിത്രവും 
വേലുത്തബിധളവയുടെ ജീവചരിത്രവും ആലേഖനം ചെയ്താൽ വരും തലമുറയ്ക്ക് സ്വാതന്ത്ര്യസമര ചരിത്രം പഠിക്കാൻ ഉപകാരമാകുമെന്ന് സ്വതന്ത്ര്യസമര സേ
സേനാനികളും ചരിത്രകാരന്മാരും പറയുന്നു.

@ ഫ്രണ്ട് ഓഫീസ് സ്ഥാപിക്കണം 

ജില്ലാ ആസ്ഥാനത്ത് എത്തുന്നവർ വട്ടം ചുറ്റാതിരിക്കാൻ ഫ്രണ്ട് ഓഫീസ് സ്ഥാപിച്ചു 
കൊണ്ട് വിവിധ വകുപ്പുകളുടെ പരാതിപെട്ടികൾ പുനസ്ഥാപിച്ച് 
ഡിജിറ്റൽ സംവിധാനമൊരുക്കി ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പബ്ളിക് റിലേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഫ്രണ്ട് ഓഫീസ് ചുമതല നൽകി ജനങ്ങൾക്ക് വേണ്ടി ജില്ലാ ആസ്ഥാനം മാറണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

No comments:

Post a Comment