Friday, 18 April 2025

സഹകരണ ബാങ്കുകളിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായി സി പി എം നിയോഗിച്ച പാർട്ടി കമ്മീഷൻ റിപ്പോർട്ട്

ചാത്തന്നൂർ :  സഹകരണ ബാങ്കുകളിൽ ഗുരുതര സാമ്പത്തിക ക്രമക്കേട്  നടന്നതായി സി പി എം  നിയോഗിച്ച പാർട്ടി കമ്മീഷൻ റിപ്പോർട്ട്  ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ഇടതു ഭരണ സമിതിയുടെ കീഴിലുള്ള സഹകരണ ബാങ്കുകളിലാണ് വ്യാപക സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി സി പി എം ചാത്തന്നൂർ ഏരിയ കമ്മിറ്റി നിയോഗിച്ച കമ്മീഷൻ ജില്ലാ കമ്മിറ്റിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
സഹകരണ രജിസ്ട്രാറുടെ പരാതിയിൽ പാരിപ്പള്ളി, ചാത്തന്നൂർ, പരവൂർ പോലിസ് സ്റ്റേഷനുകളിൽ പോലീസ് ബാങ്ക് ഭരണ സമിതി അംഗങ്ങൾക്കെതിരെ
 എടുത്ത കേസുകളുടെ അടിസ്ഥാനത്തിൽ ജില്ലാസെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം പാർട്ടി നിയോഗിച്ച കമ്മീഷൻ ആണ് പാർട്ടിയ്ക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള നടയ്ക്കൽ സഹകരണബാങ്ക്, നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക്, ചാത്തന്നൂർ റീജിയണൽ സഹകരണ ബാങ്ക്, സിപിഐ ഭരിക്കുന്ന കലയ്ക്കോട് സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ നാല് ബാങ്കുകളിലെ മുൻ ഭരണ സമിതികൾക്ക് എതിരെയാണ് രൂക്ഷമായ സാബത്തിക ക്രമകേടുകൾ ചൂണ്ടികാട്ടി  റിപ്പോർട്ട് നൽകിയിട്ടുള്ളത് 
 നാല് ബാങ്കുകളിലും ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നിരിക്കുന്നതായുള്ള
 സഹകരണ രജിസ്റ്റർ പോലീസിന് നൽകിയ  പരാതി ശരി വയ്ക്കുന്ന പാർട്ടി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ചർച്ച 
ചെയ്ത് ശക്തമായ നടപടികൾ കൈകൊള്ളുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എല്ലാ ബാങ്കുകളിലും മുൻ ഭരണസമിതികളെ ഒന്നാകെ മാറ്റി പുതിയ ഭരണസമിതികളാണ് ഇപ്പോൾ നിലവിലുള്ളത്.

@ രണ്ട്  സഹകരണ
ബാങ്കുകൾക്ക് എതിരെ ഇ ഡി അന്വേഷണവും

 സംസ്‌ഥാനത്ത് സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ കള്ളപ്പണ ഇടപാടെന്ന് ആവർത്തിച്ച് എൻഫോഴ്സസ്മെൻ്റ് ഡയറക്ടറേറ്റ് . നിലവിൽ ചാത്തനൂരിൽ 
 സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ ഇ.ഡി വ്യക്തമാക്കിയ  2 സഹകരണ സംഘങ്ങളായ 
ചാത്തന്നൂർ റീജിയനൽ സർവീസ് സഹകരണ ബാങ്ക്, നടയ്ക്കൽ സർവീസ് സഹകരണ ബാങ്കുകൾക്കെതിരെയും ഇസിഐആർ റജിസ്‌റ്റർ ചെയ്തെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്. കരുവന്നൂർ അടക്കം സംസ്‌ഥാനത്തെ സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിൻ്റെ ഭാഗമായാണ് സത്യവാങ്മൂലം നൽകിയത്. ഒരു ഈടിന്മേൽ ഒന്നിലധികം വായ്‌പ നൽകുന്നു, തിരച്ചടവ് മുടങ്ങിയവർക്കെതിരെ നടപടിയുണ്ടാകുന്നില്ല, സഹകരണ സംഘങ്ങളുടെ പരിധിക്കപ്പുറം നിയവിരുദ്ധ വായ്‌പ അനുവദിക്കൽ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നത്. വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകളാണ് ഈ സഹകരണ സംഘങ്ങൾ വഴി നടക്കുന്നതെന്ന് ഇവർക്കെതിരെ സ്വത്ത്
 പിടിച്ചെടുക്കലും കുറ്റവാളികളെ അറസ്‌റ്റ് ചെയ്യലും ഉൾപ്പെടെ നടത്തുന്നെന്ന് ഇ.ഡി പറയുന്നു. ഇ  സഹകരണ ബാങ്കുകൾ  വായ്‌പ തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ല. നിക്ഷേപം തിരിച്ചുപിടിക്കാനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഇ ഡി സത്യവാങ്മൂലത്തിൽ പറയുന്നു.

@ ചാത്തന്നൂർ റീജിയണൽ സഹകരണ ബാങ്കിനെതിരെ വിജിലൻസ് അന്വേഷണവും 

ചാത്തന്നൂർ റീജിയണൽ സഹകരണ ബാങ്കിലെ മുൻ സെക്രട്ടറി, മുൻ പ്രസിഡന്റ്റ് ഉൾപ്പെടെ 12 പേർക്കെതിരെ വിജിലൻസ് കേസ്. 2017-2021 കാലഘട്ടത്തിൽ അന്ന ത്തെ സെക്രട്ടറിയും പ്രസിഡ ന്റും ഭരണസമിതി അംഗങ്ങ ളായ മറ്റ് 10 പേരും ചേർന്ന് ഗൂഢാലോചന നടത്തി ബാ ങ്കിന്റെ ബൈലോകളും വായ് പാ മാനദണ്ഡങ്ങളും ലംഘി ച്ച് വ്യാജരേഖകൾ ചമച്ച് 22 വ്യക്തികൾക്ക് 5.5 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. വായ്‌പത്തുകകൾ തിരി ച്ചടയ്ക്കാത്തതിനാൽ ബാങ്കിന് 7.48 കോടി രൂപയുടെ നഷ്ട‌ം സംഭവിച്ചു. 2020- 2021ലെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടി ൻ്റെ അടിസ്ഥാനത്തിൽ ചാ ത്തന്നൂർ പൊലീസ് കേസെ ടുത്തിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തര വായതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേ ഷണം ആരംഭിച്ചത്.


@ പോലിസ്  കേസിൽ നടപടിയില്ല 

സഹകരണ ബാങ്കുകളിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നിട്ടും തുടർ നടപടി ഉണ്ടാവാത്തതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്. സി പി എം ഏരിയ കമ്മിറ്റി മുതൽ ബ്രാഞ്ച് സെക്രട്ടറിമാർ  വ്യാപക സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി സഹകരണ രജിസ്ട്രാറുടെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടും പോലീസ് അന്വേഷണം അട്ടിമറിയ്ക്കുകയായിരുന്നു.





No comments:

Post a Comment