Tuesday, 29 April 2025

ഡി സി സി പ്രസിഡന്റ്‌ പി. രാജേന്ദ്രപ്രസാദിനെ മാറ്റാൻ കെ പി സി സി തലത്തിൽ ധാരണ

കൊല്ലം : ഡി സി സി പ്രസിഡന്റ്‌ പി. രാജേന്ദ്രപ്രസാദിനെ മാറ്റാൻ കെ പി സി സി തലത്തിൽ ധാരണ പ്രസിഡന്റ്‌ സ്ഥാനം ലക്ഷ്യമിട്ട് ഒരു ഡസൻ നേതാക്കൾ തിരിച്ചു വരാൻ ബിന്ദുകൃഷ്ണയും നീക്കം തുടങ്ങി. സംസ്ഥാന തലത്തിൽ ഉണ്ടാകുന്ന അഴിച്ചു പണിയുടെ ഭാഗമായാണ് കൊല്ലത്തെ ഡി സി സി പ്രസിഡന്റിനും ഉണ്ടാകുന്ന സ്ഥാനചലനം. പുതിയ ഡി സി സി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് എ ഗ്രൂപ്പിനാണ് സാധ്യത എ ഗ്രൂപ്പിൽ നിന്നും സൂരജ് രവി, തൊടിയൂർ രാമചന്ദ്രൻ, വെളിയം ശ്രീകുമാർ എന്നിവരാണ് ശക്തമായി രംഗത്തുള്ളത്.
സീനിയർ നേതാവായ നെടുങ്ങോലം രഘു കൊടിക്കുന്നേൽ സുരേഷിന്റെ 
പിന്തുണയോടെ മുൻനിരയിലുണ്ട്. കൂടാതെ എം എം നസീറും, ജ്യോതികുമാർ ചാമകാലയുടെയും പേരുകളും
സജീവമായി പ്രസിഡന്റ്‌ സ്ഥാനത്തേക് ഉണ്ട് ഇവരെയെല്ലാം വെട്ടി മാറ്റി തിരിച്ചു വരാൻ കെ. സി. വേണുഗോപാലിന്റെ പിന്തുണയോടെ മുൻ ഡി സി സി പ്രസിഡന്റ്‌ ബിന്ദുകൃഷ്ണയും രംഗത്തുണ്ട്.അവസാന തീരുമാനം കൊടിക്കുന്നേൽ സുരേഷ് എം.പി യുടെ ആയത് കൊണ്ട് രാജേന്ദ്ര പ്രസാദ് വന്നത് പോലെ ചിത്രത്തിൽ ഇല്ലാത്ത പലരും രംഗത്ത് എത്താൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ്‌ നേതാക്കൾ തന്നെ ചൂണ്ടി കാട്ടുന്നു. രാജേന്ദ്രപ്രസാദിന്റെ വരവ് പാർട്ടിയ്ക്ക് ജില്ലയിൽ ഉണ്ടായിരുന്ന പ്രവർത്തന മേൽ കൊയ്മ നഷ്ടമായി എന്ന്  ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നു. നാളിതുവരെ ഡി  സി സി ഭാരവാഹികളെ പോലും നോമിനേറ്റ് ചെയ്യാൻ കഴിഞ്ഞില്ല ഒറ്റയ്ക്കുള്ള പോക്ക് മുതലാക്കി ബിന്ദുകൃഷ്ണ കളം നിറഞ്ഞു കളിച്ചു പാർട്ടി 
ബിന്ദുകൃഷ്ണയുടെ പിൻവാതിൽ ഭരണത്തിലായി ജില്ലയിൽ പലതട്ടുകളിലായി മാറിയെന്ന. ആരോപണം ശക്തമായി പരാതികൾ വ്യാപകമായതോടെയാണ് സംസ്ഥാനതലത്തിലുള്ള അഴിച്ചു പണിക്ക് മുന്നേ ജില്ലയിൽ പ്രസിഡന്റിനെ മാറ്റാനുള്ള നീക്കം നടത്തുന്നത്.

@ കെ പി സി സി സെക്രട്ടറിമാർ  പാർട്ടി യ്ക്ക് തലവേദന.

കെ. സുധാകരൻ കെ പി സി സി പ്രസിഡന്റ്‌ ആകുന്നതിന്‌ മുൻപ് 
പിരിച്ചു വിടപ്പെട്ട കമ്മിറ്റി യിലുള്ള
  7കെ പി സി സി സെക്രട്ടറി മാരാണ് ജില്ലയിൽ പാർട്ടിയ്ക്ക് തലവേദനയായി മാറുന്നത്. നിലവിൽ ഇ പദവി ഇല്ലെങ്കിലും ഇവർ ഇ പദവിയിൽ ഉണ്ടെന്ന് തെറ്റിദ്ധാരണ പരത്തി പാർട്ടി വേദികളിലും മറ്റും എത്തി നോട്ടീസിൽ പേര് വയ്ക്കണമെന്നും വേദികളിൽ ഇരിപ്പടം വേണമെന്നും ആവശ്യം ഉയർത്തുന്ന താണ് ബ്ലോക്ക് പ്രസിഡന്റുമാർക്ക് തലവേദന യാകുന്നത്. ഇത് പാർട്ടി നേതൃത്വം നിയന്ത്രിക്കണ മെന്ന് ആവശ്യം ഉന്നയിച്ചു ബ്ലോക്ക് പ്രസിഡന്റുമാർ പരാതി നൽകിയിട്ടും ഡി സി സി പ്രസിഡന്റ്‌ ചെവി കൊള്ളാഞ്ഞതിനെ തുടർന്ന് കെ പി സി സി യ്ക്ക് പരാതി നൽകിയതിനെ തുടർന്ന് വന്ന സർക്കുലറിൽ ജില്ലയിൽ നിന്നുള്ള മുൻ ഡി സി സി പ്രസിഡന്റ്‌ കെ. സി. രാജന്റെ ഭാര്യ എൽ.കെ.ശ്രീദേവി, നടുക്കുന്നിൽ വിജയൻ, തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, ബിന്ദു ജയൻ, സൂരജ് രവി, അഡ്വ. ബേബിസൺ
അടക്കമുള്ള നേതാക്കൾ കെ പി സി സി ഭാരവാഹി കൾ അല്ലെന്നുള്ള സർക്കുലർ ആണ് ബ്ലോക്ക് പ്രസിഡന്റുമാർക്ക് എത്തിയിട്ടുള്ളത്.

@ കെ പി സി സി മിഷൻ 2025ന്റെ ഭാഗമായി തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള
നിയോജക മണ്ഡലത്തിന്റെ
തർക്ക പരിഹാരത്തിനായി
 ചുമതല കൊടുത്ത നേതാക്കൾ പലയിടത്തും നിയമസഭ
സ്ഥാനാർഥികളായി രംഗപ്രവേശനം ചെയ്തത് പാർട്ടി നേത്രത്വത്തിന് തലവേദനയായിട്ടുണ്ട്  പലയിടത്തും ഇവർ ബ്ലോക്ക് പ്രസിഡന്റു മാർക്കും നിലവിലുള്ള സീനിയർ നേതാക്കൾക്കും തലവേദനയായി മാറിയിട്ടുണ്ട്. പ്രശ്നപരിഹാരികളായി എത്തിയവർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരായി മാറിയെന്ന് ബ്ലോക്ക് പ്രസിഡറ്റുമാർ ആരോപിക്കുന്നു.ഇവർക്ക് എതിരെയും കെ പി സി സി യ്ക്ക് പരാതി നൽകിയിട്ടുണ്ട്.

No comments:

Post a Comment