നെടുംകുതിരയെഴുന്നള്ളുത്ത്.മനോബലത്തിന്റെ കായികശേഷിയുടെയും സ്വർണശോഭവാരി വിതറി ചാത്തന്നൂർ ശ്രീഭൂതനാഥന്റെ തിടബേറ്റിയ ആന
ചേന്നമത്ത് മഹാദേവൻ്റെ ക്ഷേത്രത്തിലെത്തി ദർശനം നടത്തി ചേന്നമത്ത് മഹാദേവൻ്റെ
അനുമതിയോടെ ആറാട്ട് കണ്ടത്തിലെത്തി ആചാരവെടി മുഴകിയതോടെ ശ്രീഭൂതനാഥൻ
ന്റെ ഇഷ്ടവാഹനമായ പ്രവിടയും കിന്നരികളും നെറ്റിപ്പട്ടവും തിടമ്പും ദാരുശിൽപങ്ങളും
കൊണ്ട് വർണാഭമായ നെടുംകുതിര കീഴൂട്ട് .ക്ഷേത്രത്തിൽ പരമശിവനും
ദേവിക്കും ദർശനം നൽകി താളമേളത്തിനൊത്തു ചട്ടങ്ങൾ വാനിലേക്ക് ഉയർത്തിയും
ചാഞ്ഞും ചെരിഞ്ഞും ആടിയുലച്ചും കരക്കാരുടെ തോളിലേറി
മേലൂട്ട് ക്ഷേത്രത്തിൽ എത്തി ശ്രീഭൂതനാഥനെ മൂന്നുവട്ടം വലംവെച്ച് കുതിപ്പന്തിയിലിറങ്ങി.
കരക്കാരുടെ മെയ്ക്കരുത്തിൽ നെടുംകുതിരയെടുപ്പ്
കാണാൻ ഭക്തസഹസ്രങ്ങളാണ് ക്ഷേത്രത്തിൽ എത്തിയത്. ആറാട്ടിനായി ഗജവീരൻമാരും നാഗസ്വരവും ചെണ്ടമേളങ്ങളും ഫ്ളോട്ടുകളും
അകമ്പടി സേവിച്ചു തുടർന്ന് ആചാരനുഷ്ടാനങ്ങളോടെ
പത്ത് ദിവസം നീണ്ട് നിന്ന അത്തം തിരുന്നാൾ മഹോത്സവം
സമാപിച്ചു.
No comments:
Post a Comment