ചാത്തന്നൂർ: പൊട്ടിപ്പൊളിഞ്ഞ ചിറക്കരത്താഴം-ചിറക്കര ക്ഷേത്രം ഏലാ റോഡിലെ യാത്ര നാട്ടുകാർക്ക് ദുരിതമാകുന്നു. ചിറക്കര ഗ്രാമപ്പഞ്ചായത്ത് എട്ട്, പത്ത് വാർഡുകൾ ഉൾപ്പെടു ന്നതാണ് ഏലാ റോഡ്. ഇതിൽ ചിറക്കരത്താഴം-വാഴവിള പാത യിലേക്ക് കയറുന്ന ഭാഗമാണ് പൂർണമായും തകർന്നത്. ഈ ഭാഗം ടാറിങ് നടത്തിയിട്ട് പത്തു വർഷത്തിലേറെയായി.
മഴക്കാലമായാൽ ഇതുവഴി കാൽനടപോലും സാധ്യമാകാത്ത അവസ്ഥയാണിപ്പോൾ. ചിറക്കര ക്ഷേത്രത്തിനു സമീപം മുതൽ കുറച്ചുഭാഗം ടാർ ചെയ്തിരുന്നു. എന്നാൽ ചിറക്കരത്താഴം വാർഡിന്റെ ഭാഗത്തുള്ള വലിയ കുഴികൾപോലും അടച്ചില്ല. ചിറക്കരത്താഴത്തുള്ളവർ ചിറക്കര ഗവ. ഹൈസ്കൂളിലേക്കും സഹ കരണ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവടങ്ങളിലേക്കും ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.ചിറക്കര ക്ഷേത്രം ഭാഗത്ത് നിന്നും ജനങ്ങൾക്ക് പഞ്ചായത്ത് ഓഫിസിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും പോകുന്നതിനുള്ള പ്രധാന വഴിയാണിത്.
പത്തുവർഷം മുൻപ് ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പണിത റോഡിൻ്റെ വശത്തെ തോടിന്റെ ഭാഗവും ഏലായുടെ വശവും അപകടഭീഷണിയുയർത്തുന്നു. പലയിടത്തും വശങ്ങൾ ഇടിഞ്ഞതോടെ വലിയ മഴപെയ്താൽ തോട്ടിലെ വെള്ളം റോഡിൽ കയറും.
റോഡിന്റെ ശോച്യാവസ്ത പരിഹരിച്ച് ടാറിങ് നടത്തണമെന്ന ആവശ്യം പലപ്പോഴായി നാട്ടുകാർ ഉന്നയിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്നാണ് പരാതി.
റോഡിന്റെ അറ്റകുറ്റപ്പണിക്ക് ആവ ശ്യമായ ഫണ്ട് ഗ്രാമപ്പഞ്ചായ ത്തിൽനിന്നു ലഭ്യമാകുന്നില്ലെ ആരംഭ ന്നും എം.എൽ.എ.ഫണ്ട് ലഭ്യ മാക്കാനുള്ള ശ്രമത്തിലാണെ ന്നും വാർഡ് അംഗം സി.സുശീലാദേവി പറഞ്ഞു.
No comments:
Post a Comment