Friday, 15 November 2024

എംബിബിഎസിന് സീറ്റ് വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

എംബിബിഎസിന് സീറ്റ് വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ 

കൊട്ടിയം : ജോർജിയയിൽ 
എംബിബിഎസിന് സീറ്റ് വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.
തിരുവനന്തപുരം വട്ടക്കരിക്കകം ബിസ്മി മൻസിലിൽ ഷെറിൻ (25) ആണ് ദിവസങ്ങൾക്കു മുമ്പ് ഇരവിപുരം പോലീസ് ഡൽഹിയിൽ നിന്നും ഇയാളെ അതി വിദഗ്ധമായി പിടികൂടിയിരുന്നു.
 മയ്യനാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു ഇയാളെ പിടികൂടിയത്. പ്രതി പിടിയിലായ വാർത്തയറിഞ്ഞു  ' തട്ടിപ്പിന് ഇരയായ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് ഇരവിപുരം പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.തുടർന്ന് കൂടുതൽ അന്വേഷണത്തിനായി ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഈ വിവരം അറിഞ്ഞ രാവിലെ മുതൽ ഇരവിപുരം പോലീസ് സ്റ്റേഷനിൽ തട്ടിപ്പിനിരയായ നിരവധി ആളുകളാണ് എത്തിച്ചേർന്നത്.മുംബൈയിൽ നിന്നും,ബാംഗ്ലൂരിൽ നിന്നും വിമാന മാർഗ്ഗം വന്നവരും,മലപ്പുറം തിരുവനന്തപുരം തുടങ്ങിയ സ്ഥലത്തുനിന്നും എത്തിയവരും എല്ലാം ഇരവിപുരംപോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു ജോർജജിയിൽ.എംബിബിഎസ് വിദ്യാർത്ഥിയായ ഇയാൾ പഠിക്കുന്ന കോളേജിൽ അഡ്മിഷൻ ശരിയാക്കി നൽകാമെന്ന് പറഞ്ഞായിരുന്നു നിരവധി ആളുകളെതട്ടിപ്പിനിരയാക്കിയത്.പലർക്കും നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് രൂപയാണ്.സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി പരാതികൾ നിലവിലുണ്ട്.കോടതിയിൽ നിന്നും 
കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.കൂടുതൽ കേസുകൾ ഇരവിപുരം പോലിസ് രജിസ്റ്റർ ചെയ്തു തുടങ്ങിയിട്ടുണ്ട് കൂടുതൽ അന്വേഷണം നടന്ന് വരുന്നതായി പോലിസ് പറഞ്ഞു.



No comments:

Post a Comment