Friday, 15 November 2024

പാരിപ്പള്ളി മെഡിക്കൽ കോളജ് തകർക്കാൻ സർക്കാർ തന്നെ നീക്കം നടത്തുന്നു - ബി. ബി. ഗോപകുമാർ

പാരിപ്പള്ളി മെഡിക്കൽ കോളജ് തകർക്കാൻ സർക്കാർ തന്നെ നീക്കം നടത്തുന്നു - ബി. ബി. ഗോപകുമാർ 

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളജ് തകർക്കാൻ സർക്കാർ തന്നെ നീക്കം നടത്തുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ പറഞ്ഞു.പാരിപ്പള്ളി മെഡിക്കൽ കോളേജിന് മുന്നിൽ ബിജെപി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.സിപിഎം ഭരിക്കുന്ന സഹകരണ ആശുപത്രിയ്ക്കു വേണ്ടിയും ചാത്തന്നൂർ എം എൽ എ ജി. എസ്. ജയലാൽ നേതൃത്വം കൊടുക്കുന്ന സഹകരണ ആശുപത്രിയ്ക്ക് വേണ്ടിയുമാണ് മെഡിക്കൽ കോളേജ് ആശുപത്രിയെ തകർക്കാൻ ശ്രമിക്കുന്നത്.ഇവരുടെ ഏജന്റുമാരും സ്വകാര്യ ആശുപത്രികളുടെ ഏജന്റുമാരും അടങ്ങുന്ന മാഫിയ സംഘമാണ് ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഇ മാഫിയ സംഘം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം തകർക്കാൻ ശ്രമിക്കുന്നത്.
അതിന്റെ അവസാനത്തെ ഉദാഹരണമാണ് ആശുപത്രിയിലെ ക്വർട്ടേഴ്സുകളിൽ നിന്നും നേഴ്സുമാരെ കുടിയിറക്കാൻ ശ്രമം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ഇ എസ് ഐ കോർപ്പറേഷൻ കെട്ടിപൊക്കിയ കെട്ടിടങ്ങളാണ് ഇവിടെയുള്ളത് പുതിയ കെട്ടിടങ്ങൾ ഒന്നും തന്നെ നിർമ്മിച്ചിട്ടില്ല ഇപ്പോൾ നിർമ്മിക്കുന്ന കെട്ടിടവും കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് നേഴ്സിംഗ് കോളേജിന് കെട്ടിടം നിർമ്മിക്കാനുള്ള ശ്രമത്തിന് തുരങ്കം വച്ചു ഇപ്പോഴും ബഹുനില കെട്ടിടങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ് ഇ കെട്ടിടങ്ങൾ ഉപയോഗപ്പെടുത്താൻ ആശുപത്രി മാനേജ് മെന്റിന് കഴിയുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടുത്താനുള്ള സർക്കാരിന്റെയും മെഡിക്കൽ കോളേജ് മാനേജ്മെമെന്റി ന്റെയും നീക്കം പ്രതിക്ഷേധാർഹമാണ് ശക്തമായ പ്രക്ഷോഭത്തിലൂടെ ബി ജെ പി അതിന് തടയിടുമെന്നും അദ്ദേഹം പറഞ്ഞു ജില്ലാ ജനറൽ സെക്രട്ടറി വയയ്ക്കൽ സോമൻ മുഖ്യ പ്രഭാക്ഷണം നടത്തി ബി.ജെ പി പാരിപ്പള്ളി മേഖല പ്രസിഡന്റ് സുരേഷ് ചന്ദ്രൻ
 അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി പരവൂർസുനിൽ, മണ്ടലം ജനറൽ സെക്രട്ടറി സത്യപാലൻ, ഗ്രാമപഞ്ചായത്ത് അംഗം ബൈജു ലക്ഷ്മൺ എന്നിവർ സംസാരിച്ചു.
ഫോട്ടോ: ബി ജെ പി ജില്ലാ പ്രസിഡന്റെ ബി.ബി. ഗോപകുമാർ യോഗം ഉത്ഘാടനം ചെയ്യുന്നു.

No comments:

Post a Comment