Friday, 29 November 2024

ചാത്തന്നൂർ സർവീസ് അർബൻ ബാങ്കിലും കൊല്ലം എൻ എസ് ആശുപത്രിയിലും നടന്നത് കോടികളുടെ ക്രമകേടുകൾ അന്വേഷണം ആവശ്യപ്പെട്ട് സി.പി. എം സംസ്ഥാന സെക്രട്ടറിയ്ക്ക് കത്ത്

ചാത്തന്നൂർ: ചാത്തന്നൂർ സർവീസ്  അർബൻ ബാങ്കിലും കൊല്ലം എൻ എസ് ആശുപത്രിയിലും നടന്നത്  കോടികളുടെ ക്രമകേടുകൾ അന്വേഷണം ആവശ്യപ്പെട്ട് സി.പി. എം സംസ്ഥാന സെക്രട്ടറിയ്ക്ക് കത്ത്. ചാത്തന്നൂർ റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്ായിരുന്ന അഡ്വ.പി.കെ ഷിബു വർഷങ്ങളായി ബാങ്ക് സെക്രട്ടറിയായിരുന്ന ജി.എസ് സുരേഷിൻ്റെ കൂടി സഹായത്തോടെ വിവിധ വായ്‌പകളുമായി ബന്ധ
പ്പെട്ടു നടത്തിയ ക്രമക്കേടുകളും എൻ.എസ്. സഹകരണ ആശുപത്രിയിൽ 
കെട്ടിട നിർമ്മാണത്തിന്റെ മറവിലും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിന്റെ മറവിൽ വൻ തുക കമ്മീഷൻ വാങ്ങിയതും മെഡിസിൻ വാങ്ങിയതിൽ നടക്കുന്ന തിരിമറികളുമാണ് വ്യാപരി വ്യവസായ സമിതി സംസ്ഥാന നേതാവും മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ കെ
കെ.കെ. നിസാർ ആണ് സംസ്ഥാന സെക്രട്ടറിയ്ക്ക് പരാതി നൽകിയത്. അഡ്വ.പി.കെ ഷിബു പ്രസിഡന്റ് ആയ കാലയളവിൽ കുറ്റിവട്ടം അബ്ദുൽ റഷീദ് ,വിശ്യകുമാർ എന്നിവരെ ബാങ്കിലെ വായ്‌പാ എജന്റു്മാരാക്കിയായിരുന്നു വായ്‌പാ കുംഭകോണം എന്ന് 
കത്തിൽ പറയുന്നു. ബാങ്കിൽ നേരിട്ടു വായ്‌പക്കെത്തുന്നവരുടെ ഫോൺ നമ്പർ എജന്റുമാർക്കു നൽകി അവർ ആവശ്യപ്പെട്ടതിൽ കൂടുതൽ തുക നൽകുകയും കമ്മിഷൻ എജൻമാരുടെ ഇതേ ബാങ്ക് അക്കൗണ്ടുകളിലും തുടർന്ന് പ്രസിഡന്റിനെ
ന്റെയും പേരിൽ എത്തുമായിരുന്നു എന്ന് കത്തിൽ ചൂണ്ടികാട്ടുന്നു. ലോൺ കുംഭകോണത്തിന്റെ പേരിൽ സഹകരണ വകുപ്പ് പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ പോലീസ്  കേസ് എടുത്ത് അന്വേഷണം നേരിടുന്ന ബാങ്കാണിത്.മുൻ പ്രസിഡന്റ് അഡ്വ.പി.കെ.ഷിബുവും മുൻ  സെക്രട്ടറി സുരേഷും, മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളും നിയമ നടപടി നേരിടുബോൾ ആണ് സി പി എം 
നേതാവ് കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. ബാങ്ക് 
രേഖകൾ ഉൾപ്പടെ തെളിവുകളായി സംസ്ഥാന സെക്രട്ടറിയ്ക്ക് മുന്നിൽ എത്തിയ കത്തിൽ ചൂണ്ടി കാണിക്കുന്നു

@  എൻ എസ് ആശുപത്രിയിൽ വൻ സാബത്തിക തിരിമറി അന്വേഷണം 
വേണമെന്ന ആവശ്യം

സഹകരണ നിയമപ്രകാരം പ്രവർത്തിക്കുന്ന എൻ.എസ്  സഹകരണ ആശുപത്രിയിൽ  കെട്ടിടനിർമ്മാണങ്ങളുടെ ടെൻഡർ അട്ടിമറിച്ചു 
കൊണ്ട് ഇഷ്ടകാർക്ക് ടെന്റർ മറിച്ചു കൊടുക്കുകയും. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിന്റെ മറവിൽ വൻ തുക കമ്മീഷൻ വാങ്ങിയതായും 
 മെഡിസിൻ വാങ്ങിയതിൽ നടക്കുന്ന തിരിമറികളുമാണ് നടക്കുന്നത് എന്ന ഗുരുതര ആരോപണമാണ് ചൂണ്ടികാണിക്കുന്നത് ഇതിന് ഉദാഹരണമായി കാത്ത് ലാബിലേക്കുള്ള മെഷനറികൾ വാങ്ങിയതിൽ  4.25 കോടി രൂപയുടെ ക്രമക്കേട് നടന്നതായി 
തെളിവുകൾ സഹിതം ചൂണ്ടികാട്ടുന്നു. " മദർ ആന്റ് ചൈൽഡ്"കെട്ടിട നിർമ്മാണം നടത്തിയതിൽ ക്വട്ടേഷൻ നൽകിയ തുകയും നിർമ്മാണം നടത്തിയ തുകയുമായി ബന്ധപ്പെട്ട് 3.2കോടിരൂപയുടെ വ്യത്യാസമുണ്ട് ഇത് ഓഡിറ്റ് ഡിപ്പാർട്ട് മെന്റ് ചൂണ്ടികാണിച്ചിട്ടുണ്ട്. ഇതുപോലെ  എൻ എസ് പോസ്‌പിറ്റലുമായി ബന്ധപ്പെട്ടെ ജീവൻരക്ഷാ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ നൽകുന്ന കമ്പനികളിൽ നിന്നുൾപ്പെടെ വൻതുകയാണ് ലഭിക്കുന്നത് എന്നും ഇതു പരിശോധിക്കണമെന്നും കത്തിൽ ചൂണ്ടികാണിക്കുന്നു.  മെഡിക്കൽ കബനികൾ അവരുടെ 
വെബ് സൈറ്റിൽ കാണിച്ചിരിക്കുന്ന തുകയേക്കാൾ ഉയർന്ന തുകയാണ് എൻ എസ് ആശുപത്രിയിൽ  നൽകിയ പല മെഡിക്കൽ ഉപകരണങ്ങൾക്കും ഈടാക്കിയിരിക്കുന്നത് എന്നതും കെ.കെ. നിസാർ നൽകിയ പരാതിയിൽ തെളിവുകൾ സഹിതം ചൂണ്ടികാട്ടുന്നു.

No comments:

Post a Comment