പരവൂർ : പൂക്കുളം സുനാമി ഫ്ലാറ്റിലെ താമസക്കാരുടെ ജീവിതം ദുരിതപൂർണ്ണം തിരിഞ്ഞു നോക്കാതെ അധികൃതർ. സുനാമി ഫ്ലാറ്റിലെ പല കെട്ടിടങ്ങളും ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. ചുമരുകൾ വിണ്ടുകീറി അതിലൂടെ വെള്ളം വീട്ടിലേക്ക് ഒലിച്ചിറങ്ങി പല റൂമുകളും ഇന്ന് ഉപയോഗശൂന്യമായി കിടക്കുകയാണ്. നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യക്കുന, കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന മലിനജലം, പൊട്ടിയ പൈപ്പുകൾ, നാനാഭാഗത്തു നിന്ന് പടരുന്ന ദുർഗന്ധം.മുകളിലത്തെ നിലയിൽ ഉള്ളവർക്ക് മഴ പെയ്യുമ്പോൾ ആണ് ദുരിതം. എന്നാൽ, താഴത്തെ നിലയിൽ താമസിക്കുന്നവർക്ക് മുകളിലത്തെ നിലയിലെ ശുചിമുറിയുടെ വെള്ളമാണ് താഴത്തെ ശുചില
മുറിയിലും അടുക്കളയിലും എത്തിച്ചേരുന്നത്. വിദേശ മദ്യത്തിൻ്റെ വിൽപനയും ഉപയോഗവും ഒരു ഭാഗത്ത് മറു ഭാഗത്ത് മയക്കുമരുന്ന് സംഘങ്ങൾ താവളമുറപ്പിച്ചിരിക്കുന്നു. ജനങ്ങളുടെ പട്ടിണിയും നിസഹായവസ്ഥയും മുതലെടുത്ത്
ഇവിടെ പ്രവർത്തനം നടത്തുന്ന അവയവമാഫിയയുടെ കച്ചവട കേന്ദ്രം
ഇതെല്ലാം സുനാമി കോളനിയുടെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.
സൂനാമി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കു വേണ്ടി സംസ്ഥാന സർക്കാർ പരവൂർ മുൻസിപ്പൽ മേഖലയിൽ പൂക്കുളത്ത് പണിതു നൽകിയ സുനാമി ഫ്ലാറ്റ് സമുച്ചയത്തിലും പരിസരങ്ങളിലും ഉള്ളവരാണ് ദുരിതത്തിൽ കഴിയുന്നത്.
@ സംസ്ഥാന ഭവനനിർമാണ ബോർഡ് സുനാമി പുനരധിവാസ പദ്ധതി തീരദേശ പാർപ്പിട പുനരധിവാസ പദ്ധതികളിലായി പണിതതാണ് ഫ്ലാറ്റ്. മൂന്ന്ബ്ലോ ക്കുകളിലായി 138 കുടുംബങ്ങൾക്കാണ് ഫ്ലാറ്റ് അനുവദിച്ചത്. പൂർണ്ണമായും പണിതീരാത്ത ഫ്ളാറ്റുകളാണ് താമസിക്കാനായി നല്കിയത് ഇപ്പോഴും നിർമ്മാണം പൂർത്തിയായിട്ടില്ല. പലരും സ്വന്തം നിലയിൽ ഫ്ളാറ്റുകളിൽ നിർമ്മാണം നടത്തിയാണ് താമസിക്കുന്നത്.
@ പ്രത്യേകം സെപ്റ്റിക് ടാങ്കുകൾ പണിയണമെന്ന ആവശ്യമാണ് ശക്തമാകുന്നത്
മഴക്കാലമായാൽ കൊടും ദുരിതമാണിവിടെ മാലിന്യങ്ങൾ കാരണം വലിയ രീതിയിലുള്ള ദുർഗന്ധവും ഇവിടെ വമിക്കുന്നു. ഇതൊക്കെ ശ്വസിച്ചും ഈ മാലിന്യങ്ങൾ ചവിട്ടിയുമാണ് ഇവിടെ ഉള്ളവർ ജീവിതം തള്ളിനീക്കുന്നത്. പല പരാതികളുമായി പല ഓഫീസുകളിലും ഇവർ കയറിയിറങ്ങി. എന്നാൽ, ആരും ഇവരെ തിരിഞ്ഞുനോക്കിയില്ല.
അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും ഒരുക്കാത്ത ഫ്ലാറ്റ് സമൂച്ചയത്തിൽ
ഫ്ലാറ്റും പരിസരവും വൃത്തിയായി സംരക്ഷിക്കാനുള്ള സൗകര്യങ്ങൾ അധികൃതർ ചെയ്തുതരുന്നില്ല എന്നാണ് അന്തേവാസികൾക്ക് പരാതി. വിവിധ ബ്ലോക്കുകളിൽ നിന്നുള്ള ശുചിമുറി മാലിന്യം എത്തുന്ന സെപ്റ്റിക് ടാങ്ക് പലപ്പോഴും പുറത്തേക്ക് കവിഞ്ഞ് ഒഴുകുന്നുണ്ട്. ഈ സമയത്ത് രൂക്ഷമായ ദുർഗന്ധം പരക്കുന്നു. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ ഹയർസെക്കൻഡറി വിദ്യാർഥികൾ ഉൾപ്പെടെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന നൂറോളം വിദ്യാർഥികളുണ്ട് ഇവിടെ. അവരുടെ കൂടി ആരോഗ്യ സംരക്ഷണത്തിന് ഇത് ഭീഷണിയാണ്. കുളിമുറികളിൽ നിന്നുൾപ്പെടെയുള്ള മലിനജലവും വരുന്നതിനാലാണ് സെപ്റ്റിക് ടാങ്കിൽ നിന്ന് മലിനജലം നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് പരിഹരിക്കുന്നതിന് പ്രത്യേകം സെപ്റ്റിക് ടാങ്കുകൾ പണിയണമെന്ന ആവശ്യമാണ് ശക്തമാകുന്നത്
@ കുടിവെള്ള ക്ഷാമം രൂക്ഷം ആരോട് പറയാൻ.
ജല അതോറിറ്റി വഴി വെള്ളം എത്തുന്ന ഫ്ലാറ്റിൽ കനത്ത വേനലിൽ മാത്രമല്ല പല
ദിവസങ്ങളിലും പൈപ്പ് ലൈൻ പൊട്ടിയും മറ്റും വെള്ളം കിട്ടാത്ത ദിവസങ്ങളുണ്ട്.
കുടുംബങ്ങൾ പൊതു ടാപ്പിൽ നിന്നാണ് വെള്ളം എടുക്കുന്നത്. ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ്. മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി നാലു ദിവസം കൂടുമ്പോൾ പൈപ്പിൽ വെള്ളം വരുന്നുണ്ടെന്നു ആശ്വസിക്കുമ്പോഴും രാത്രി വരുന്നതാണ് ഇപ്പോൾ പ്രശ്നം. അതും നൂലുപോല. മണിക്കൂറുകൾ കാത്തിരുന്നാലെ വെള്ളം ആവശ്യത്തിനു ലഭിക്കു. വെള്ളം പകൽ തുറന്നു വിട്ടാലും പ്രദേശത്തെ പൈപ്പുകളിൽ എത്തണമെങ്കിൽ രാത്രിയാകുമെന്നു പ്രദേശവാസികൾ പറയുന്നു. പകൽ കൂലിവേലയും കഴിഞ്ഞു വീട്ടിലെത്തുന്ന വീട്ടമ്മമാർക്കു പൈപ്പിലെത്തി വെള്ളം പിടിക്കലാണ് രാത്രി ജോലി.
@ മാലിന്യ സംസ്കരണത്തിന് നടപടിയില്ല.
മാലിന്യ സംസ്കരണത്തിന് നടപടിയില്ലാത്തത് മൂലം
പ്ലാസ്റ്റിക് അടക്കമുള്ളവയുടെ മാലിന്യ കൂബാരമാണ് ഫ്ളാറ്റിന്റെ പരിസരമാകെ മാലിന്യം.
കുട്ടിയിട്ടതിനരികെ തന്നെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തലങ്ങും വിലങ്ങുമായി തള്ളുന്നു. ഫ്ലാറ്റ് സമുച്ചയത്തിനരികെയും വഴിയോരങ്ങളിലും മദ്യത്തിൻ്റെ ഒഴിഞ്ഞ കുപ്പികൾ ഉൾപ്പെടെ വ്യാപകമായുണ്ട്. ഇവിടെ നിന്ന് കടുത്ത ദുർഗന്ധം പരക്കുന്നതായി വീട്ടുകാർ പറയുന്നു.
@ പരാതികൾ പരിഹരിക്കാൻ സർക്കാർ ഭാഗത്ത് നിന്നും നടപടി ഉണ്ടാവണം- ബിജെപി
ഫ്ലാറ്റിലെ കുടുംബങ്ങളുടെ പരാതികൾ പരിഹരിക്കാൻ പരവൂർ മുൻസിപ്പാലിറ്റി അധികൃതർ ശ്രമിക്കാറില്ല എന്ന് ബി.ജെ പി പാർലമെന്ററി ലീഡർ സ്വർണ്ണമ്മ സുരേഷ് പറഞ്ഞു. പരിസര മലിനീകരണ ബോധവൽക്കരണം, പരിസര ശുചീകരണം, ആരോഗ്യ സുരക്ഷ തുടങ്ങിയവയിൽ നഗരസഭയുടെ ഇടപെടൽ ഉണ്ടാവുന്നില്ല. അടിയന്തിരമായി സുനാമി കോളനിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവണെ
മെന്ന് സ്വർണ്ണമ്മ സുരേഷ് പറഞ്ഞു.
No comments:
Post a Comment