Friday, 29 November 2024

ഒരിക്കൽ തോന്നിയ ഇഷ്ടം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം.

ഒരിക്കൽ തോന്നിയ ഇഷ്ടം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം.

പക്ഷെ പ്രണയം...

അതാണ്....

സ്നേഹത്തിന്റെ മറുവശം സ്നേഹം തന്നെയാണ് ഉപാധികൾ ഒന്നൂല്ലതെ 
സ്നേഹിക്കാം, സ്നേഹിക്കപ്പെടാം..

ഈ സ്നേഹം ആരെയും ഉപദ്രവിക്കാറില്ല.

പക്ഷെ പ്രണയത്തിന്റെ മറു വശം വിരഹംമാണ്.

ഈ വിരഹം തന്നെയാണ് ഒരു പ്രശ്നവും.

ലോകം മുഴുവൻ കൂടെ ഉണ്ടങ്കിൽ കൂടി.

ജീവിതത്തിൽ എല്ലാം നേടുമ്പോഴും 
ഈ പ്രണയം അതൊരു വിരഹമായി മാറും.

അതൊരു ഇഷ്ടത്തിലേക്ക് മനുഷ്യൻ 
അവന്റെ ബുദ്ധി ഉപയോഗിച്ച് മാറ്റിയില്ലെങ്കിൽ.

പിന്നെ ഈ പ്രണയമെന്ന് പറയുന്നത് രണ്ടു മനുഷ്യർക്കിടയിൽ ആണെങ്കിൽ 
വിരഹം ഒരാൾക്ക് മാത്രമേ ഉള്ളുവെങ്കിൽ 
മറ്റേ ആളിന് അത് അനുഭവം ഇല്ലങ്കിൽ 
തീർച്ചയായും മറ്റേ ആള് മാത്രമാണ്
വിരഹം കൊണ്ട് നീറുന്നതും.
അയാൾ മാത്രമാണ് പ്രണയത്തിന്റെ അവകാശിയും.

ചിലപ്പോൾ നേടുന്നത് എല്ലാം പ്രണയം കൊണ്ടുമാവാം.

പ്രണയത്തെ മാറ്റി വെച്ചു മറ്റു കാര്യങ്ങളിൽ സന്തോഷിക്കാൻ പറ്റുന്നുടെങ്കിൽ 
തീർച്ചയാണ് ന നിങ്ങൾക്ക് പ്രണയമെന്ന വാക്ക് ഉച്ചരിക്കാൻ പോലും 
യോഗ്യതയില്ല.

പ്രണയവും സ്വന്തം താല്പര്യത്തിനുവേണ്ടി മാത്രം വഴിമാറ്റുന്നരും കുറവല്ല ഈ കാലത്തിൽ..

എഴുതി കൂട്ടിയേക്കാം 
പക്ഷെ...


No comments:

Post a Comment