Saturday, 30 November 2024

ചാത്തന്നൂർ : വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ചാത്തന്നൂർ : വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വരിഞ്ഞം ആദർശ് നിവാസിൽ
ഗിരീഷിന്റെ മകൻ ആദർശ് (24) ആണ് മരിച്ചത്. കഴിഞ്ഞ 27ന് ഇടനാട് - ശീമാട്ടി റോഡിൽ വിമൽസ്റ്റോറിന് സമീപം 
രാത്രി 10മണിയോടെ ആദർശ് സഞ്ചരിച്ചിരുന്ന ബൈക്ക് 
 നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആദർശ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7മണിയോടെ മരിക്കുകയായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു ചാത്തന്നൂർ പോലിസ് കേസെടുത്തു.

No comments:

Post a Comment