ചാത്തന്നൂർ : കണ്ണീരിൽ കുതിർന്ന അന്ത്യ യാത്രമൊഴി ഏറ്റുവാങ്ങി ദേവനന്ദ നാടിന്റെ തേങ്ങലായി മാറി. മയ്യനാട് വച്ച് റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടയിൽ ട്രയിൻ ഇടിച്ചു മരണമടഞ്ഞ ദേവനന്ദയാണ് ചാത്തന്നൂർ നാടിന്റെ നൊമ്പരമായി മാറിയത്.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോയിപ്പാട് വിളയിൽ വീട്ടിൽ ദേവനന്ദയുടെ മൃതദേഹം എത്തിച്ചത്. ദേവനന്ദയ്ക്ക് യാത്രമൊഴി നൽകാൻ വിദ്യാർത്ഥികളും അധ്യാപകരും അടക്കം വൻ ജനാവലിയാണ് ദേവനന്ദയ്ക്ക്
അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്.
സാഹപാഠികൾ ആന്ധ്യോപചാരം അർപ്പിക്കുന്നതിനിടയിൽ
ബോധം കെട്ട് വീണു. കരഞ്ഞു തളർന്ന സഹപാഠികളെ ബന്ധുക്കളും അധ്യാപകരും വളരെ പണിപെട്ടാണ് വീടുകളിൽ എത്തിച്ചത്.വിദേശത്തായിരുന്ന മാതാവ് ദീജ ഇന്നലെ പുലർച്ചെയാണ് വീട്ടിൽ എത്തിയത്. അമ്മ വിദേശത്ത് പോയതിന് ശേഷം പുതുക്കി പണിഞ രണ്ട് മുറികൾ ഉള്ള ചെറിയ വീട്ടിലാണ് ദേവനന്ദയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചത്. ട്രയിൻ ഇടിച്ചു ചിന്നിചിതറിയ മൃതദേഹം മൂടിപൊതിഞ്ഞാണ് കൊണ്ട് വന്നത്. മൃതദേഹം കൊണ്ട് വന്നതോടെ അലറി കരഞ്ഞ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല ആശ്വാസിപ്പിക്കാൻ എത്തിയ ബന്ധുക്കളും കരഞ്ഞതോടെ വീടും പരിസരവും കൂട്ടനിലവിളിയായി മാറി.തുടർന്ന് പിതാവും മാതാവും സഹോദരി ദേവപ്രിയയും അന്ത്യയോപചാരം അർപ്പിച്ചു മൂന്ന് മണിയോട് മൃതദേഹം ചിതയിലേക്ക് എടുത്തതോടെ ദേവനന്ദ നിത്യതയിലേക്ക് യാത്രയായി.ജി. എസ്. ജയലാൽ. എം എൽ എ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത് എന്നിവർ അന്ത്യപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
ഫോട്ടോ :വിദേശത്ത് നിന്നും എത്തിയ മാതാവ് അന്ത്യപചാരം അർപ്പിക്കുന്നു.
No comments:
Post a Comment