Saturday, 23 November 2024

പാർട്ടി സഖാക്കളുടെ അഴിമതി സി.പി.എം. നേതാവ് സി.പി.ഐ യിൽ

പാർട്ടി സഖാക്കളുടെ അഴിമതി സി.പി.എം. നേതാവ് സി.പി.ഐ യിൽ

ചാത്തന്നൂർ: സി.പി.എം 
എൽ സി അംഗവും സാമൂഹ്യ പ്രവർത്തകനുമായ  കെ.കെ. നിസാർ സിപിഎം വിട്ടു. അദ്ദേഹം പ്രസിദ്ധികരിച്ച താക്കിത് എന്ന പുസ്‌തക പ്രകാശനച്ചടങ്ങിൽ വച്ച് ജി.എസ് ജയലാൽ എം എൽ എ മാലയിട്ടു സിപിഐ ലേക്ക് സ്വീകരിച്ചു.സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു രാജി പ്രഖ്യാപനവും സിപിഐലേക്കുള്ള സ്വീകരണവും. കഴിഞ്ഞ സി പി എം ലോക്കൽ സമ്മേളനത്തിന് മുൻപ്
സിപിഎം എൽ സി ഗ്രൂപ്പിൽ 
 റീജിയണൽ അർബൻ  ബാങ്ക് മുൻ പ്രസിഡന്റിനോട് കയർത്ത് 
സംസാരിക്കുന്ന വാട്സ് ആപ്പ് സന്ദേശം പൊതു മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. അതിനെത്തുടർന്ന് നടന്ന ലോക്കൽ സമ്മേളനത്തിൽ അദ്ദേഹത്തെ ഒഴിവാക്കിയായിരുന്നു സമ്മേളനപാനൽ ഔദ്യോഗിപക്ഷം അവതരിപ്പിച്ചത്. ആർ സിബാങ്ക് മുൻ പ്രസിഡന്റും എൻ എസ്. സഹകരണ ആശുപത്രിയുടെ ബോർഡ് അംഗവുമായ അഡ്വ. പി. കെ ഷിബുവും 
മുൻ ബാങ്ക് സെക്രട്ടറിയും ചേർന്ന നടത്തിയ അഴിമതിക്കഥകൾ എൻ എസ് ഹോസ്‌പിറ്റലിലെ കാത്ത്‌ലാബ്,സിറ്റി. എം.ആർ.ഐ യൂണിറ്റ് സ്ഥാപിച്ച തിൽ നടത്തിയ സാമ്പത്തിക ശ്രമക്കേട്. എൻ.എസ് അമ്മയുംകുഞ്ഞും കെട്ടിട നിർമ്മാണം നടത്തിയതിലെ സാമ്പത്തിക ക്രമക്കേട് എന്നിവയായിരുന്നു ലോക്കൽ കമ്മറ്റിയിൽ ഉന്നയിച്ചത്. ഇ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ലോക്കൽ കമ്മറ്റി തീരുമാനപ്രകാരം പാർട്ടി ഏരിയാ സെക്രട്ടിക്കും ജില്ലാസെക്രട്ടറിക്കും കത്തു നൽകി എങ്കിലും അന്വോഷണക്കമ്മീഷനെ തീരുമാനിക്കുവാനോ പരാതിക്കാരനെ കേൾക്കുവാനോ തയ്യാറായില്ല. തുടർന്ന് സി പി ഐ(എം) സംസ്ഥാനസെക്രട്ടറിക്ക് പരാതി നൽകിയെന്നു പുസ്‌തകപ്രകാശനചടങ്ങിൽ കെ.കെ.നിസാർ പറഞ്ഞു കുറ്റിവട്ടം അബ്‌ദുൽ റഷീദ്, വിശ്വകുമാർ എന്നിവരെ ബാങ്ക് വായ്‌പാ ഏജന്റുമാ രായി നിയമിച്ചുവെന്നും ബാങ്കിൽ നിന്നും നൽകുന്ന ഓരോ ബാങ്ക് വായ്‌പക്കും വായ്പ്‌പാക്കാരന്റെ അക്കൗണ്ടിലേക്ക് തുക പോകുന്ന രേഖകളും നൽകിയിട്ടും നടപടി സ്വീകരിച്ചില്ല എന്നുമാണ്‌ആക്ഷേപം
അന്വോഷണ ക്മ്മീഷണനെ നിയോഗിച്ചില്ലെങ്കിൽ തെളിവു ശേഖരിക്കുവാനുള്ള അനുവാദം നൽകിയാൽ തെളിവുഹാജരാക്കാമെന്നു ഏരിയാക്കമ്മറ്റിക്കു നൽകിയ കത്തും പരിഗണനയുണ്ടായില്ല. 
അഭയം എന്ന സംഘടനയിലേക്ക് ബാങ്കിൽ നിന്ന് വായ്‌പാഎടുത്ത 11 ലധികം പേരുടെ പരാതിയാണ് പാർട്ടിയ്ക്ക് 
ലഭിച്ചിട്ടുള്ളത് ഏജൻ്റുമാർ മുഖേന 
 പ്രസിഡൻ്റ് സെക്രട്ടറി പാർട്ടി ഫണ്ട്, പത്രം എന്നി നിലയിൽ കണക്കുപറഞ്ഞാണ് തുക ആവശ്യപ്പെട്ടിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു 
നിലവിൽ എൻ എസ് ആശുപത്രിയിൽ പർച്ചേഴ്‌സ് ചെയ്‌തിട്ടുള്ള ഉപകരണങ്ങ ളുടെ സ്റ്റോക്കും ക്വട്ടേഷനും ബില്ലും പരിശോധിച്ചാൽ മാത്രം 4 കോടി തട്ടിപ്പു കണ്ടെത്താനാകും.
മദർ &ചൈൽഡ് കെട്ടിടത്തിൻ്റെ പ്ലാനും എസ്റ്റിമേറ്റും ടെൻ്ററും ബില്ലും പരിശോധി ച്ചാൽ മാത്രം 3 കോടിയുടെ തിരിമറികണ്ടെത്താനാകും എന്നും അഴിമതി കണ്ടെത്തി പരാതി നൽകുന്നവർക്കെതിരെ നടപടി എടുക്കുന്ന അഴിമതിക്കാരെ സംരക്ഷിക്കുന്ന പാർട്ടി നയത്തിൽ പ്രതിക്ഷേധിച്ചാണ് പാർട്ടിയുടെ മുതിർന്ന സഖാവും വ്യാപാരി സമിതി കൊല്ലം ജില്ലാസെക്രട്ടറിയും സംസ്ഥാന നേതാവുമായിരുന്ന നിസാർ പാർട്ടിയിൽ നിന്നും രാജി വച്ചത്. പുസ്‌തക പ്രകാശനം ജി.എസ്.ജയലാൽ എം.എൽ.എ നിർവ്വഹിച്ചു.ബാബു പാക്കനാർ ഏറ്റുവാങ്ങി, രമണിക്കൂട്ടി സ്വാഗതം പറഞ്ഞു. സിപിഎം ചാത്തന്നൂർ ഏരിയായിലെ പാർട്ടി നേതാക്കളെ പലരെയും പ്രതിക്കൂട്ടിലാക്കുന്ന താക്കീത് എന്ന പുസ്‌തകം ഇതിനകം വിവാദമായിക്കഴിഞ്ഞു.
കെ കെ നിസാറിന്റെ താക്കീത് എന്ന പുസ്‌തകം ജി.എസ് ജയലാൽ എം.എൽ.എയിൽ നിന്നും കവി ബാബുപാക്കനാർഎറ്റുവാങ്ങി
ചാത്തന്നൂർ ലക്ഷ്മി ഹാളിൽ നടന്ന പുസ്‌തക പ്രാകാശന ചടങ്ങിൽ സി പി.എം എൽ സി സെക്രട്ടറി അജയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ ദീലിപ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജഹരീഷ് നോവലിസ്റ്റ് രമണിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു

No comments:

Post a Comment