Wednesday, 27 November 2024

പരസ്പരം അത്രമേല്‍ സ്നേഹിക്കുന്ന രണ്ടു മനുഷ്യര്‍ക്ക് ഇടയില് അകാരണമായ ചില അകലങ്ങള്‍ ഉണ്ടാകാറുണ്ട്....

പരസ്പരം  അത്രമേല്‍ സ്നേഹിക്കുന്ന  രണ്ടു മനുഷ്യര്‍ക്ക് ഇടയില് അകാരണമായ ചില അകലങ്ങള്‍ ഉണ്ടാകാറുണ്ട്....

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ....?

അവര്‍ക്ക്  പരസ്പരം അത്രത്തോളം ഇഷ്ടമുണ്ടാകും...മറ്റാരേക്കാള്‍ പ്രിയപ്പെട്ടതായിരിക്കും.... പക്ഷേ  അവര്‍ക്ക് ഇടയില് മുന്‍പ് ഉണ്ടായിരുന്ന പ്രണയം ഉണ്ടാകില്ല.... 

പരസ്പരം  വിട്ടുകൊടുക്കാതെ സ്നേഹിക്കുമ്പോഴും പ്രണയിക്കാന്‍  മറന്നു പോയതോ മടിക്കുന്നതോ  ആയിരിക്കാം..

നിസാരമായി പറഞ്ഞു പോകുന്ന ഒരു കള്ളമോ  ചെറിയ അവഗണനകളോ പോലും   രണ്ടുപേരില് ഒരാളെ പിന്‍തിരിപ്പിക്കും... 

വിശ്വസിക്കുമോ.....?

രണ്ടൂപേരില്  ഒരാളെ ഞാന്‍ കേട്ടിരുന്നപ്പോള്‍  അയാള്‍  പറഞ്ഞ  ഒരു കാര്യം..

എന്നെ ഒരുപാട് ഇഷ്ടമാണ്.... പൊന്നു പോലെയാ എന്നെ കൊണ്ടു നടന്നത്..   എന്റെ  ജീവിതത്തില് എനിക്കു ഇത്തരം സ്നേഹം  എവിടെ നിന്നും കിട്ടിയില്ല....എനിക്കു  മറക്കാനും പറ്റില്ല...

പക്ഷെ.......

ഇപ്പൊള്‍ ... എനിക്കു  പഴയതുപോലെ സ്നേഹിക്കാന്‍ കഴിയുന്നില്ല..  പലപ്പോഴും  പറഞ്ഞ ചെറിയ ചെറിയ  കള്ളങ്ങള്‍   എന്റെ മുന്നില് തന്നെ പൊളിഞ്ഞു വീണു... തെളിവുകള്‍ ഉണ്ടായിട്ടും  സമ്മതിച്ചു തന്നില്ല...

ഇപ്പോഴ് ഇപ്പോഴ്  എന്നോട് എന്തോ മറയ്ക്കുന്നത്  പോലെയാ തോന്നുന്നത്....  പഴയതുപോലെ മനസ് തുറന്നു 
 സ്നേഹിക്കാന്‍ വയ്യ...

വെറുക്കാനും വയ്യ....

ഞാന്‍ ശ്വാസം മുട്ടുകയാണ്....

ഞാനെന്താ  ചെയ്ക.....

വിശ്വാസം നഷ്ടപെട്ട ,,നഷ്ടപെടുത്തിയ  ഒരു ബന്ധത്തെ  പറ്റി എന്തു പറയാന്‍....

ഒന്നുകില്‍  എല്ലാം മറന്നു പഴയതുപോലെ ആകാന്‍ ശ്രമിക്കുക..  

ഇല്ലെങ്കില്‍   ഗുഡ്ബൈ  പറയുക...

ഇതിലെ  ഈ ഗുഡ്ബൈ  പറയലാണ് സാധിക്കാത്തത്...

കാരണം  നിഴലുപോലെ കൂടെ നടന്നിട്ട്  ,ചിന്തകളും  ദിനങ്ങളും പങ്കിട്ടെടുത്ത ഒരാളെ ഒരു ദിവസം കൊണ്ടോ  ഒരു മാസം കൊണ്ടോ  ചിലപ്പോ  ഒരുവര്‍ഷമോ  ഒരിക്കലുമോ  പറിച്ചു മാറ്റാന്‍  കഴിയില്ല..

പകരം  അവരില് നിന്നും ഒഴിഞ്ഞു മാറി പോകാം...

തിരികെ  വരാന്‍ സാധിക്കില്ലെന്ന  ഉറപ്പോടെ  മാത്രമുള്ള ഒഴിഞ്ഞു മാറ്റം...

സ്നേഹത്തിന് അങ്ങനെയും ഒരു മുഖമുണ്ട്... 

ഓര്‍മ്മകള്‍ കൊണ്ട് വ്രണപെടുത്തി ആജീവനാന്തകാലം   ഉരുക്കി കൊണ്ടിരിക്കും .....

 '''
പരസ്പരം അഗാധമായ സ്‌നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ഇരുവരും കണ്ടെത്തി',

ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു

വിശ്വസിക്കുന്നു.. 
ഞാന്‍ കണ്ടതില് വെച്ച് ഏറ്റവും  നല്ല മനുഷ്യന്‍....''' 

എ ആര്‍ റഹ്മാന്റെ പിരിഞ്ഞു പോയ ഭാര്യ സൈറാബാനുവിന്റെ  വാക്കുകളെ കൂടി  ഇവിടെ  ചേര്‍ത്തു വെയ്ക്കുന്നു...

No comments:

Post a Comment