Friday, 15 November 2024

ഡ്രീംസ് മാളിൽ തട്ടി സിപിഎം കൊട്ടിയം ഏരിയ സമ്മേളനത്തിൽ പ്രതിസന്ധി

കൊട്ടിയം : ഡ്രീംസ് മാളിൽ തട്ടി സിപിഎം 
കൊട്ടിയം ഏരിയ സമ്മേളനത്തിൽ പ്രതിസന്ധി. മൂന്ന് നിയോജക മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏരിയ കമ്മിറ്റിയിൽ നടക്കുന്നത് ഗുരുതരമായ സാമ്പത്തിക ക്രമകേടുകൾ. സാമ്പത്തിക ക്രമക്കേടുകൾക്ക് പാർട്ടിയുടെ എര്യകമ്മിറ്റി തന്നെ നേതൃത്വം കൊടുക്കുന്നു. സാധാരണക്കാരായ അണികൾക്ക്  പാർട്ടിയെ വിശ്വാസമില്ലാത്ത അവസ്ഥയിൽ ഒരു വിഭാഗം നേതാക്കൾ കൊണ്ടെത്തിച്ചിരിക്കുന്നു. അഴിമതി നടത്തുന്നവർ പാർട്ടിയ്ക്ക് വേണ്ടപ്പെട്ടവർ അത് ചോദ്യം ചെയ്യുന്നവർ പാർട്ടി വിരുദ്ധർ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ എന്ന് പ്രതിനിധികൾ തുറന്നടിച്ചതോടെ ഏരിയ സമ്മേളനം നിയന്ത്രിച്ച ജില്ലാ സംസ്ഥാന നേതാക്കൾ സ്തംബദരായി.മയ്യനാട് നിന്നുള്ള പ്രതിനിധിയാണ് സഹകരണബാങ്ക്കളിൽ നടക്കുന്ന ക്രമക്കേടുകൾ ചൂണ്ടികാട്ടിയത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചു കൊണ്ട് നിർമ്മിച്ച കൊട്ടിയം ഡ്രീംസ് മാളിന്റെ നിർമ്മാണത്തിൽ നടന്നത് കേരളത്തിൽ നടന്ന ഏറ്റവും വലിയ കള്ളപണമൊഴുക്ക്.കൊട്ടിയം പള്ളിമുക്ക്, കരുനാഗപ്പള്ളി, ഇരവിപുരം കണ്ണനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വ്യവസായികൾ പണം മുടക്കിയിട്ടുണ്ട് അതിന്റെ കണക്ക് വിവരാവകാശ രേഖകളിൽ പോലും ഇല്ല ഡ്രീംസ് മാളിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത നിലനിൽക്കുന്നു എന്ന ആരോപണം ഉയർത്തിയപ്പോൾ ഒരു സംഘം പ്രതിനിധികൾ ശബ്ദമുയർത്തി പ്രതിരോധിച്ചത് പാർട്ടി സമ്മേളനത്തിലെ ആദ്യ അനുഭവമായി.അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന പ്രവൃത്തി ആയെന്ന് സമ്മേളനം നിയന്ത്രിച്ച സംസ്ഥാന സമിതി അംഗം മുന്നറിയിപ്പ് നൽകി.പാലത്തറയിലെ സഹകരണ ആശുപത്രിയിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന്റെ മറവിൽ നടക്കുന്നത് 
ഗുരുതര സാമ്പത്തിക ക്രമക്കേടുകളാണ്. ഡോക്ടർമാർ രോഗികളെ വച്ച് വിലപേശുന്നു 
തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ 
ആശുപത്രിയിലേക്ക് രോഗികളെ റഫർ ചെയ്തു ഡോക്ടർമാർ 
കമ്മീഷൻ പറ്റുന്നു. ആശുപത്രി കേന്ദ്രീകരിച്ചു മെഡിക്കൽ രംഗത്തെ ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നതായും
തെളിവുകൾ നിരത്തി 
ആദിച്ചനല്ലൂർ ലോക്കൽ കമ്മിറ്റിയിലെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹി തന്നെ ചൂണ്ടികാട്ടിയപ്പോൾ. മയ്യനാട് നിന്നുള്ള മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ മുതിർന്ന അംഗമടക്കം പാത്തോളം പ്രതിനിധികൾ 
കൂട്ടികട സർവീസ് സഹകരണബാങ്കിൽ ഗുരുതര സാമ്പത്തിക 
ക്രമകേടുകൾ നടത്തിയാളെ സിപിഎം നേതാക്കൾ സംരക്ഷണം നൽകുന്നത് പാർട്ടി തന്നെ ക്രമകേടുകൾ നടത്തുന്നതിന് സംരക്ഷണം നൽകുന്നത് പോലെയായി. പാർട്ടി നേതാക്കൾ 
സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമകേടുകളുടെ പേരിൽ 
പാർട്ടി അന്വേഷണം ആവശ്യപ്പെട്ടാൽ പാർട്ടി വിരുദ്ധൻ ലോക്കൽ സമ്മേളനങ്ങളിൽ പാർട്ടി നയമെന്ന പേരിൽ 
ഉൾപാർട്ടി ജനാധിപത്യം അട്ടിമറിച്ചു തുടങ്ങി തെളിവുകൾ നിരത്തിയ ആരോപണങ്ങളാണ് ഇരുപതോളം വരുന്ന പ്രതിനിധികൾ
 പാർട്ടിയ്ക്ക് എതിരെ ആരോപണങ്ങൾ 
 ഉന്നയിച്ചത്.

@ പിണറായി മുതൽ ലോക്കൽ കമ്മിറ്റി അംഗങ്ങളെ വരെ വിമർശിച്ച സമ്മേളനം 

പിണറായി ഭരണത്തെ മുതൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾ നടത്തിയ ക്രമകേടുകൾ വരെ പ്രതിനിധികൾ വിമർശിച്ച സമ്മേളനമെന്ന ഖ്യാതി കൊട്ടിയം സമ്മേളനത്തിനായി. രണ്ടാം പിണറായി സർക്കാർ പൂർണ്ണപരാജയമായി മാറി മുഖ്യമന്ത്രി ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ല. നൗഷാദ്. എം എൽ എ പാർട്ടിയുമായി ആലോചിച്ചു വികസനപ്രവർത്തനങ്ങൾ നടത്തുന്നില്ല എന്ന് തുടങ്ങിയ 
ആരോപണങ്ങൾക്ക് മറുപടി പറയാൻ നേതൃത്വത്തിനായില്ല. ഭൂരിപക്ഷം സമ്മേളന പ്രതിനിധികളും ആരോപണങ്ങളും വിമർശനങ്ങളും സ്വാഗതം ചെയ്യുന്ന നിലപാടിലായിരുന്നു. ഗുരുതര ആരോപണങ്ങൾക്ക് മറുപടി പറയാൻ ഏരിയ 
സെക്രട്ടറി തയ്യാറായില്ല ഉത്തരവാദിത്വപ്പെട്ടവർ മറുപടി പറയട്ടെ എന്ന നിലപാടിലായിരുന്നു സെക്രട്ടറി മറുപടി സമയത്ത് സമ്മേളനം നിയന്ത്രിച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗം മറുപടി പ്രസംഗം  നിർത്തിയ ഉടൻ തന്നെ വേദി വിട്ട് ചായ കുടിക്കാനായി പോയതോടെ അപൂർണ്ണമായ മറുപടിയിൽ സമ്മേളനത്തിലെ ചർച്ച അവസാനിപ്പിക്കുകയായിരുന്നു.

@ ഡ്രീംസ് മാൾ കൺസോർഷ്യo പ്രസിഡന്റ എൽ.ഫത്തേഹുദ്ധീൻ സിപിഎം കൊട്ടിയം ഏരിയ സെക്രട്ടറിയായി 21 അംഗ ഏരിയ കമ്മിറ്റി നിലവിൽ വന്നു. നിലവിലുള്ള 
സെക്രട്ടറി സന്തോഷിനെ ഒഴിവാക്കിയാണ് ഡ്രീംസ് മാളിൽ ആരോപണ വിധേയതായ 
ഫത്തേഹുദ്ധീൻ സെക്രട്ടറി ആയതും ശ്രദ്ധേയമാണ്. സമ്മേളനത്തിൽ അവസാന നിമിക്ഷം എത്തിയ സംസ്ഥാന സമിതി അംഗമാണ് പാനൽ അംഗീകരിക്കാൻ ആവശ്യപ്പെട്ടത്.ഇതിനകം തന്നെ ഭൂരിപക്ഷം പ്രതിനിധികളും സമ്മേളന ഹാൾ വിട്ടിരുന്നു.
നിലവിലുള്ള നാല് പേരെ ഒഴിവാക്കി പുതിയതായി നാല് പേരെ ഉൾപ്പെടുത്തി കൊണ്ടാണ് പാനൽ അവതരിപ്പിച്ചത്. കുട്ടികട സഹകരണ ബാങ്ക് ക്രമകേടിൽ പ്രതിസ്ഥാനത്ത് ഉള്ളവരെ ഉൾപ്പെടുത്തിയതിലാണ് സദസ്സിൽ നിന്നും കുട്ട പ്രതിക്ഷേധം ഉണ്ടായത് തുടർന്ന് 
സംസ്ഥാന സമിതി അംഗം സ്ഥലതെത്തി സമ്മേളനം നിയന്ത്രിച്ചത് തുടർന്ന് പലരും സദസ്സ് വിട്ടു പാനൽ അംഗീകരിച്ച് സെക്രട്ടറിയെ തിരഞ്ഞെടുക്കുകയായിരുന്നു.

No comments:

Post a Comment