Thursday, 28 November 2024

സ്നേഹമായാലും സൗഹൃദമായാലുംപ്രണയമായാലുംപാകത വന്നൊരാളോടെന്ന പോലെ ഇടപെടാൻ ഒരാളുണ്ടാവുന്നത് ഒരാനന്ദമാണ്.

സ്നേഹമായാലും 
സൗഹൃദമായാലും
പ്രണയമായാലും
പാകത വന്നൊരാളോടെന്ന പോലെ ഇടപെടാൻ ഒരാളുണ്ടാവുന്നത് ഒരാനന്ദമാണ്.

ഒരു മനുഷ്യായുസ്സിൽ അത്തരമൊരു മനുഷ്യനെ കണ്ട് കിട്ടുക എന്നത് തന്നെ വളരെ വലിയൊരു ടാസ്കാണ്. കണ്ടെത്തിയാൽ നഷ്ടപെടുത്താതിരിക്കുക എന്നത് അതിലേറെ റിസ്കും.  

ജീവിതത്തിൽ മടുത്തു പോയതും മരിക്കാനാഗ്രഹിക്കുന്നതുമായ ഒരു സന്ദർഭത്തിലൂടെയെങ്കിലും കടന്നു പോയിട്ടുള്ളവരാകും നമ്മൾ. (ഞാനാണെങ്കിൽ ഓർമ്മ വെച്ച നാൾ തൊട്ട് ഇന്നുവരെ ദിവസത്തിൽ ഒരിക്കലെങ്കിലും അങ്ങനെ ഒരു സന്ദർഭത്തിലൂടെയാണ് കടന്നു പോകുന്നത്. അതെന്താണെന്ന് ചോദിച്ചാൽ എനിക്ക് പണ്ടേയുള്ള ഭ്രാന്താണ് ഞാൻ മരിച്ചു കിടക്കുന്നതോർത്ത് സ്വയം ഉന്മത്തയാകുക എന്നത്) എൻ്റ കാര്യം വിടാം. കാര്യത്തിലേക്ക് വരാം.

അങ്ങനെ മടുത്തു എന്നും മരിക്കാം എന്നും കരുതി ജീവിതത്തിന് ഫുൾസ്റ്റോപ്പിട്ട ഒരാളെ കണ്ടാൽ നിങ്ങളെന്ത് ചെയ്യും? എന്നതാണ് ചോദ്യം. 

ആ ചിന്തയ്ക്ക് തൊട്ടരികെ ഒരഞ്ചു മിനിറ്റു കുത്തിയിരുന്ന് "എന്നിട്ട്" എന്നൊരു കോമയിടാൻ നമ്മളിൽ ആർക്കെങ്കിലും ഒക്കെ കഴിഞ്ഞിട്ടുണ്ടോ.

ഞാനതനുഭവിച്ചിട്ടുണ്ട്. "എന്നിട്ട്" എന്ന കോമയിട്ടു തന്നയാളുടെ മുഖത്ത് നോക്കി ജീവിതത്തിലേക്ക് തിരിച്ചു നടക്കണമെങ്കിൽ ആ കോമയ്ക്കപ്പുറത്ത് "ഞാനുള്ള കാലം വരെയെങ്കിലും" എന്ന് ഒരുറപ്പ് കൊടുക്കാൻ നമ്മളിലാർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ?  ആ ഞാനുള്ള കാലം കഴിഞ്ഞും പിന്നെയും ജീവിക്കുന്നവർ ഇഷ്ടം പോലുണ്ട് ഭൂമിയിൽ.

അങ്ങനെ ഉള്ള പരുവപ്പെടലും പാകപ്പെടലും പച്ചമുളക് നീറ്റൽ പോലെ മനസ്സിൽ കൊണ്ട് നടക്കുന്ന മനുഷ്യരാണധികവും. 

ആരോടും ഒന്നും പറഞ്ഞില്ല എങ്കിലും, ഇനി പറയില്ല എങ്കിലും സ്നേഹത്തിലും സൗഹൃദത്തിലും പ്രണയത്തിലും പക്വത വരാത്തവരെ ഒരു കയ്യകലം നിർത്തിയേക്കുക. 

നിങ്ങളുടെ ജീവിതം ഒരു ഫുൾസ്റ്റോപ്പിലേക്കെത്തുമ്പോൾ കോമയിടാനാരും ചിലപ്പോൾ എത്തിയേക്കില്ല. 

കറൻറ് കമ്പിയിലിരുന്ന കാക്കയെ പോലെയാകും ചിലപ്പോൾ നിങ്ങൾ

No comments:

Post a Comment